Kerala Rains | തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകൾക്ക് റെഡ് അലർട്ട്
- Published by:meera_57
- news18-malayalam
Last Updated:
കുറഞ്ഞത് മെയ് 23 വരെ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് (heavy rain alert). പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ് (red alert). തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രി ശക്തമായ മഴ പെയ്തു
advertisement
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, കുറഞ്ഞത് മെയ് 23 വരെ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ സുപ്രധാന സ്ത്രോതസ്സായ തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച നിക്കോബാർ ദ്വീപുകളിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്, കാറ്റിനെതിരെ ജാഗ്രത പാലിക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു. കുറഞ്ഞ സമയത്തിനുള്ളിലെ തീവ്രമായ മഴ വെള്ളപ്പൊക്കത്തിനും നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും കാരണമാകുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി
advertisement
advertisement