ജാഗ്രതൈ !! കൊച്ചി പഴയ കൊച്ചിയല്ല; ട്രാഫിക് ലംഘനം കണ്ടെത്താൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാർ
വാഹന നമ്പരിൽ നിന്ന് ഉടമയെ കണ്ടെത്തി പിഴയടക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. എല്ലാം ചെയ്യുന്നത് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം വഴി. ( റിപ്പോർട്ട്- ഡാനി പോൾ)
കൊച്ചിയിലെ നിരത്തുകളിൽ നിയമലംഘനം നടത്തുന്നവർ ഇനി ജാഗ്രത പാലിക്കണം . ആരും കണ്ടില്ല എന്ന് കരുതി എന്തും ചെയ്യാമെന്നും കരുതേണ്ട കാരണം എല്ലാം കാണുന്ന രീതിയിൽ പോലീസ് സമ്പൂർണ്ണ സന്നാഹം ഒരുക്കി കഴിഞ്ഞു.
2/ 9
ട്രാഫിക് സിഗ്നലുകൾ തെറ്റിച്ച് വാഹനം ഓടിക്കുന്നവരും നിരത്തിൽ നിയമ ലംഘനങ്ങൾ നടത്തുന്നവരുമെല്ലാം ഇനി കുടുങ്ങും. കമ്പ്യൂട്ടറിന്റെ സഹായത്തോടെ കൃത്യമായി നിയമ ലംഘനങ്ങൾ കണ്ടെത്തും.പോലീസ് സ്ഥലത്തില്ലെന്ന് കരുതി പിഴ ലഭിക്കാതിരിക്കില്ല.
3/ 9
വാഹന നമ്പരിൽ നിന്ന് ഉടമയെ കണ്ടെത്തി പിഴയടക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. എല്ലാം ചെയ്യുന്നത് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം വഴി.
4/ 9
കൊച്ചിയിലെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പുതിയ സംവിധാനമാണ് ട്രാഫിക് ഇന്റലിജന്റ് സിസ്റ്റം. പോലീസുകാരില്ലെങ്കിലും നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാനും, ഗതാഗതം നിയന്ത്രിക്കാനും കഴിയുന്ന ട്രാഫിക് ഇന്റലിജന്റ് സിസ്റ്റത്തിലൂടെ കഴിയും.
5/ 9
ഓരോ ദിശയിലെയും വാഹനങ്ങൾ പോയിക്കഴിഞ്ഞാൽ ഉടൻ വാഹനങ്ങൾ കൂടുതൽ ഉള്ള ഭാഗത്ത് ഗ്രീൻ സിഗ്നൽ തെളിയും. വാഹനങ്ങൾ പോകാനില്ലാതെ ഗ്രീൻ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും.
6/ 9
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.കെൽട്രോൺന്റെ സഹകരണത്തോടെ കൊച്ചി കമ്മീഷണർ ഓഫീസിലാണ് കൺട്രോൾ റൂം ക്രമീകരിച്ചിട്ടുള്ളത്. 27 കോടിരൂപയാണ് പദ്ധതിക്കായി മുടക്കിയിരിക്കുന്നത്.
7/ 9
കൺട്രോൾ റൂമിൽ 15 പേരടങ്ങുന്ന പോലീസ് സംഘം മുഴുവൻ സമയവും നഗരത്തെ നിരീക്ഷിക്കും. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വലിയൊരളവുവരെ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ട് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
8/ 9
അതോടൊപ്പം തന്നെ ഗതാഗത നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളാണ് പലയിടത്തും നടക്കുന്നത്.സ്വകാര്യബസുകളുടെ മത്സരയോട്ടം മൂലം നഗരത്തിൽ പലയിടങ്ങളിലും അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
9/ 9
പോലീസിന്റെ കണ്ണെത്താത്ത ഇടങ്ങളിൽ ഉണ്ടാകുന്ന അപകടവും നിയമലംഘനവും പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്. കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വജയനാണ് നിർവ്വഹിക്കുന്നത്.