advertisement

Valiyazheekkal Bridge| വലിയഴീക്കല്‍ പാലം; ഏഷ്യയിലെ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോസ്റ്റ്രിങ് പാലം

Last Updated:
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില് ബന്ധിപ്പിക്കുന്ന ഈ പാലം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണു നിർമ്മിച്ചിരിക്കുന്നത്
1/9
 ആലപ്പുഴ- കൊല്ലം ജില്ലകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ വലിയഴീക്കല്‍ പാലം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തീരദേശഹൈവേയിൽ പെടുന്നതാണ് ഈ പാലം. പാലം തുറന്നുകൊടുക്കുന്നതോടെ ഇരുജില്ലയിലെയും ജനങ്ങൾക്കുള്ള ലാഭം 25 കിലോമീറ്ററാണ്.

2/9
 ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില് ബന്ധിപ്പിക്കുന്ന ഈ പാലം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണു നിർമ്മിച്ചിരിക്കുന്നത്.വലിയഴീക്കലില്‍ നിന്നും അഴീക്കലിലേക്ക് പോകാന് 25 കിലോമീറ്റര് അധികമായി യാത്ര ചെയ്യേണ്ട അവസ്ഥ ഇതോടെ ഇല്ലാതായി. 2016-ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിനു നിരവധി പ്രത്യേകതകളുണ്ട്.

3/9
 146.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തീകരിച്ചത് 139.35 കോടി രൂപ ചെലവിൽ. പാലത്തിൻ്റെ നീളം 981 മീറ്റർ. അനുബന്ധപാത കൂടി കണക്കിലെടുത്താൽ നീളം 1.216 കി.മീ ആകും. ചെറിയ കപ്പലുകളും ബാർജുകളും അടിയിലൂടെ കടന്നു പോകത്തക്ക വിധത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത പാലത്തിൻ്റെ 110 മീറ്റർ നീളമുള്ള  3 ആർച്ച് സ്പാനുകള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നാണ്. പാലത്തിനു മൊത്തം 29 സ്പാനുകൾ ആണുള്ളത്.

4/9
 വാഹനങ്ങളുടേയും ഡക്ക് സ്ലാബിൻ്റേയും ഭാരം ആർച്ചുകളിലേയ്ക്ക് നൽകുന്നത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത മാക് അലോയ് ടെൻഷൻ റോഡ് ഉപയോഗിച്ചാണ്. ഭൂമി ഏറ്റെടുത്തത് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയതിനു ശേഷം. ഒരേക്കറോളം വസ്തുവിനായി 1.75 കോടി രൂപ നഷ്ടപരിഹാരം നൽകി. അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത് ബി.എം.സി നിലവാരത്തിൽ

5/9
 രാത്രികാലങ്ങളിൽ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ 1.5 കോടി രൂപ ചെലവിൽ സോളാർ ലാമ്പുകൾ സ്ഥാപിച്ചു. അഴീക്കൽ ഹാർബറിൻ്റേയും ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരപ്രദേശത്തിൻ്റേയും വികസനത്തിനു വലിയഴീക്കൽ പാലം മുതൽക്കൂട്ടായി മാറും.ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പാലം നിര്‍മ്മിച്ചത്.

6/9
 രാജ്യത്തെ ഏറ്റവും പ്രമുഖ സ്റ്റ്രക്‌ചറൽ എൻജിനീയർമാരിൽ ഒരാളായിരുന്ന ഡോ. പി.കെ. അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്. എങ്കിലും ഇത്രയും നീളൻ സ്പാനുള്ള നിർമ്മാണം ഇൻഡ്യയിൽത്തന്നെ ആദ്യം ആയതിനാൽ പ്ലാൻ ഐഐറ്റി മദ്രാസിൽ അയച്ച് പ്രൂഫ് ചെക്ക് ചെയ്തശേഷമാണ് പിഡബ്ല്യൂഡി കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയത്.

7/9
 ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം. ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാ‍വോതിയാൻമെൻ (Chaotianmen) പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.

8/9
 കൊല്ലം – ആലപ്പുഴ ബോട്ട് സർവ്വീസും ഇപ്പോൾ വിനോദവഞ്ചികളും കടന്നുപോകുന്ന ദേശീയജലപാതകൂടിയാണ് ഇവിടം. മീൻപിടിത്തവും കയർപിരിയുമൊക്കെയായി ബന്ധപ്പെടുത്തി ഉത്തരവാദിത്വടൂറിസത്തിനും സാദ്ധ്യതയുണ്ട്. പുറത്തുനിന്ന് ആളുകൾ എത്തുന്ന അമൃതാനന്ദമയീമഠവും അമൃത ഡീംഡ് റ്റുബി യൂണിവേഴ്സിറ്റിയുമൊക്കെ സമീപസ്ഥമായ വള്ളിക്കാവിൽ ഉണ്ട്.

9/9
 കായം‌കുളം കായലിൽ സമീപകാലത്തു തുടങ്ങിയ വള്ളം‌കളിയും അവിടെയുള്ള മത്സ്യകന്യകയുടെ ശില്പവുമായൊക്കെ ടൂറിസം വികസനത്തിനു സഹായകമാണ്

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement