അക്രമികൾ ലക്ഷ്യമിട്ടത് ഐഷി ഘോഷിനെയെന്ന് ആക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരി കൃഷ്ണ
- Published by:Asha Sulfiker
- news18
Last Updated:
ക്യാംപസ് ഭീതിയിൽ.ഏതു നിമിഷവും ആക്രമണം നടക്കാം
തിരുവനന്തപുരം: ജെഎൻയുവിൽ അക്രമികൾ എത്തിയത് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ലക്ഷ്യമിട്ടെന്ന് ആക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരി കൃഷ്ണ.
advertisement
ചായകുടിച്ചു കൊണ്ടിരുന്നു ഐഷി ഘോഷിനെ തെരഞ്ഞെു പിടിച്ചു മർദ്ദിക്കുകയായിരുന്നു.ക്യാംപസിലെ എബിവിപി പ്രവർത്തകർ അക്രമികൾക്കൊപ്പം ഉണ്ടായിരുന്നെന്നും സൂരി പറഞ്ഞു.
advertisement
advertisement
തനിക്കേറ്റ മുറിവുകൾ എബിവിപിയുടെ ആർഷഭാരത സംസ്കാരത്തിന്റെ തെളിവുകളാണ്. ആശുപത്രിയിൽ എത്തിയപ്പോഴും അവർ പറഞ്ഞത് ഇത് കേരളവും ബംഗാളും അല്ലെന്ന് ഓർക്കണം എന്നായിരുന്നു
advertisement
ഏഴു പേർ വട്ടംചേർന്ന് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയിൽ മാത്രം 10 സ്റ്റിച്ചുണ്ട്. കൈയ്ക്കും പരിക്കേറ്റു. എന്നാൽ എന്റെ ഇടതു കൈയ്ക്കു പരിക്കില്ല. എന്നും ഇടത് ശക്തമായിരിക്കുമെന്നും സൂരി പറഞ്ഞു.
advertisement
ജെഎൻയുവിലെ എബിവിപി അക്രമം ആദ്യമല്ല. കഴിഞ്ഞ തവണയും തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ പുറത്തു നിന്ന് ഗൂണ്ടകളെ ഇറക്കി അക്രമം നടത്തി. കഴിഞ്ഞ ദിവസം ക്യാംപസിൽ കലാപ അന്തരീക്ഷമായിരുന്നു. ഇതുകൊണ്ടൊന്നും പ്രതിഷേധം അവസാനിക്കില്ല.
advertisement
ജെഎൻയുവിനെ തളർത്താനും കഴിയില്ല. തെറ്റുകണ്ടാൽ തെറ്റെന്നു തന്നെ പറയും. ശനിയാഴ്ച രാത്രി തുടങ്ങിയ അക്രമമാണ് ഞായറാഴ്ചയും തുടർന്നത്. ഞായറാഴ്ച രാവിലെയും എന്നെ ആക്രമിക്കാൻ ശ്രമിച്ചു. ഞങ്ങൾക്കൊപ്പം കൂടുതൽ പേരുണ്ടെന്നു കണ്ട് പിന്തിരിയുകയായിരുന്നു
advertisement
ആശുപത്രിക്കുള്ളിൽ പോലും ഭീതിജനകമായ അന്തരീക്ഷമായിരുന്നു. പൊലീസ് സഹായിച്ചില്ല. ആംബുലൻസിൽ വന്ന ഡോക്ടർമാരേയും നഴ്സുമാരെയും പോലും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ അക്രമം ഉണ്ടാക്കുന്നത് എബിവിപി മാത്രമാണ്.
advertisement
എന്നിട്ട് കള്ളക്കഥകൾ ഉണ്ടാക്കും. ഇനിയും അവിടെ ആക്രമണം ഉണ്ടാകും. വിദ്യാർഥികൾ ഭീതിയിലാണ്. വൈസ് ചാൻസലറും എബിവിപിക്ക് ഒപ്പമാണ്- ജെഎൻയുവിലെ ഭീതിജനകമായ അന്തരീക്ഷം സൂരി വിശദീകരിച്ചു.
advertisement