Kerala Weather Update: തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
Kerala Rain Alert: അറബിക്കടലിൽ തേജ് അതി ശക്ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണം
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിൽ തേജ് അതി ശക്ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണമായത്.
advertisement
advertisement
advertisement
advertisement
കേരള തീരത്ത് ഇന്ന് രാത്രി തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തമിഴ്നാട് തീരത്ത് 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.