കാർഷിക മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്ന കോതമംഗലത്തെ കുട്ടിക്കർഷക
Last Updated:
ഒഴിവു സമയങ്ങളിലെല്ലാം നനയും, വളമിടലും, പുല്ലു പറിയുമെല്ലാമായി കൃഷിയിടത്തിൽ തന്നെയാണ് അനുഗ്രഹ കഴിച്ചുകൂട്ടുന്നത്.
കാർഷിക മേഖലയിൽ വിസ്മയം തീർത്ത് കോതമംഗലത്ത് ഒരു കുട്ടിക്കർഷക. ഒന്നരയേക്കറിൽ നൂറുമേനി വിളയിച്ചാണ് ഈ കുട്ടിക്കർഷക ശ്രദ്ധയയായത്. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും, രാമല്ലൂർ, താണിക്കൽ ജിസ് - സ്മിത ദമ്പതികളുടെ മകളുമായ അനുഗ്രഹയാണ് കാർഷിക മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement
കൃഷിയിൽ വലിയ നേട്ടമുണ്ടാക്കിയ അനുഗ്രഹ നാടിന് അഭിമാനവും മാതൃകയുമാണെന്ന് അധ്യാപിക ടിഷു ജോസഫ് പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ കൃഷിയിടത്തിൽ ഒപ്പം കൂട്ടിയതുകൊണ്ടാകാം കൃഷിയിൽ മകൾക്കും താത്‌പര്യവും, അറിവും ഉണ്ടായതെന്ന് മാതാവ് സ്മിത പറഞ്ഞു. വിഷ രഹിത പച്ചക്കറികൾ എല്ലാവരും ശീലിക്കണമെന്നും, എല്ലാ കുട്ടികളും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും അനുഗ്രഹ പറഞ്ഞു.