മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മാവ് പുളിച്ചു; KSEBക്ക് മുന്നിലെത്തി തലയിലൊഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ

Last Updated:
മിൽ ഉടമ രാജേഷ് ആണ് കുണ്ടറ കെഎസ്ഇബി ഓഫീസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്
1/7
 കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയിൽ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ. ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മിൽ നടത്തുന്ന കുളങ്ങരക്കൽ രാജേഷ് ആണ് കുണ്ടറ കെഎസ്ഇബി ഓഫീസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.

advertisement
2/7
 ദോശമാവാട്ടി കവറുകളിൽ ആക്കി കടകളിൽ വിൽപന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്. ഇന്നലെ ഉച്ചയ്‌ക്ക് 1 മുതൽ 3 വരെയാണ് വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചതെങ്കിലും രാവിലെ 9.30 മുതൽ 10.30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു.

3/7
 പിന്നീട് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു. ഇതോടെ രാജേഷ് പകുതി മാത്രം ആട്ടിവച്ച മാവ് പാക്ക് ചെയ്യാനാകാതെ പുളിച്ചു ഉപയോഗശൂന്യമാവുകയായിരുന്നു.

4/7
 തുടർന്നാണ് രാജേഷ് ഉച്ചയ്ക്ക് 2 മണിയോടെ കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചത്.

5/7
 ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപ് മാവ് കടകളിൽ കൊടുക്കുന്നതിനായി രാവിലെ 6 മുതൽ ആരംഭിച്ച ജോലിയാണെന്നും 10000 രൂപയുടെ നഷ്ടമുണ്ടായതായും രാജേഷ് പറയുന്നു.

6/7
 പ്രതിഷേധവുമായി കെഎസ്ഇബിയിൽ എത്തിയപ്പോഴാണ് തനിക്ക് 11 മണി മുതൽ വൈദ്യുതി മുടങ്ങുമെന്ന മെസേജ് ലഭിച്ചതെന്ന് രാജേഷ് പറയുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്കും പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് രാജേഷ്.

7/7
 എന്നാൽ, ട്രാൻസ്‌ഫോമർ അടിയന്തരമായി മാറ്റേണ്ടി വന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നു കുണ്ടറ സെക്ഷൻ സബ് എൻജിനീയർ പറഞ്ഞു. ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയതായും ഫോണിൽ അയച്ച മെസേജ് ലഭിക്കാൻ വൈകിയതാകാമെന്നും സബ് എഞ്ചിനീയര്‍ പ്രതികരിച്ചു.

'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി

  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement