ഇനി ടിക്കറ്റ് എളുപ്പം; സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി KSRTC
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കണ്ടക്ടര്‍മാര്‍, കെഎസ്ആര്‍ടിസി ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴി കാര്‍ഡുകള്‍ ലഭിക്കും
advertisement
ആര്‍.എഫ്.ഐ.ഡി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവല്‍ കാര്‍ഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുന്‍കൂറായി പണം റീ ചാര്‍ജ് ചെയ്ത് യാത്ര ചെയ്യാനാകും. യാത്രക്കാര്‍ക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ഇത് വഴി പരിഹരിക്കപ്പെടും. കൂടാതെ പണം ചാര്‍ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇത് വഴി കണ്ടക്ടര്‍ക്ക് പണം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ.ടി.എം ഉപയോഗിച്ച് കാര്‍ഡുകളിലെ ബാലന്‍സ് പരിശോധിക്കാം.
advertisement
കണ്ടക്ടര്‍മാര്‍, കെഎസ്ആര്‍ടിസി ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴി കാര്‍ഡുകള്‍ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍കാര്‍ഡ് വാങ്ങുമ്പോള്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂര്‍ണ്ണമായി ഉപയോഗിക്കാനും കഴിയും. 250 രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും
advertisement
അടുത്ത ഘട്ടത്തില്‍ കാര്‍ഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെഎസ്ആര്‍ടിസി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാര്‍, ഡയറക്ട് സെല്ലിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്ക് ഏജന്‍സി നല്‍കും. ഇത് വഴി കൂടുതല്‍ പേര്‍ക്ക് കാര്‍ഡ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിശ്ചിത തുക ഡിപ്പോസിറ്റായി നല്‍കി ഡയറക്ട് സെല്ലിംഗ് ഏജന്റുമാര്‍ക്ക് ഏജന്‍സികള്‍ എടുക്കാനും കഴിയും.
advertisement
advertisement
advertisement
advertisement
കൂടാതെ കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ കൈമാറി യാത്രയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകള്‍ എടുക്കാനാകും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയും ലഭിക്കും. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ കാര്‍ഡ് റീ ആക്ടിവേക്ട് ചെയ്യണം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്വം കാര്‍ഡിന്റെ ഉടമയ്ക്കായിരിക്കും. കൂടാതെ കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി, ഐടി വിഭാഗം വിലയിരുത്തിയ ശേഷം മൂന്ന് ആഴ്ചക്കകം കാര്‍ഡ് മാറ്റി നല്‍കും. എന്നാല്‍ കാര്‍ഡ് ഒടിയുകയോ, പൊട്ടുകയോ ചെയ്താല്‍ മാറ്റി നല്‍കില്ല. ട്രാവല്‍ കാര്‍ഡില്‍ ഏതെങ്കിലും രീതിയില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി മുന്നറിയിപ്പ് നല്‍കി










