2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വെച്ചുമാറ്റത്തിനൊടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ സി.പി.ഐയിലെ സി.എന്‍. ജയദേവനോട് തോറ്റത് 38,227 വോട്ടിനാണ്. തൃശൂര്‍ വിട്ട് ചാലക്കുടിയിലെത്തിയ പി.സി. ചാക്കോക്കും പരാജയപ്പെട്ടു. ഈ തെരഞ്ഞെടപ്പിൽ ഇടതു സ്ഥാനാർതിയായി രാജാജി മാത്യൂ തോമസും യു.ഡിഎഫിനു വേണ്ടി ടി.എൻ പ്രതാപനുമാണ് മത്സരരംഗത്തുള്ളത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻ.ഡി.എയ്ക്കു വേണ്ടി തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകുമെന്നാണ് സൂചന.