advertisement

മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയെ സിപിഎം താനൂരിലോ തിരൂരിലോ പരിഗണിച്ചേക്കും; ചർച്ച നടത്തി

Last Updated:

താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വി അബ്ദുറഹിമാൻ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല. തിരൂരിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല

Rapid Read
അബ്ദുറഹിമാൻ രണ്ടത്താണി
അബ്ദുറഹിമാൻ രണ്ടത്താണി
മലപ്പുറം: മുസ്ലിം ലീഗുമായി ഇടഞ്ഞുനിൽക്കുന്ന അബ്ദുറഹിമാൻ രണ്ടത്താണിയുമായി സിപിഎം ചർച്ച നടത്തി. രണ്ടത്താണിയെ താനൂരിലോ തിരൂരിലോ പരിഗണിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി യോഗം ഉടൻ ചേർന്നേക്കും.
സ്ഥാനാർത്ഥി നിര്‍ണയത്തിൽ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തെത്തിയിരുന്നു. തിരൂരങ്ങാടിയിൽ പി എം എ സമീറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി കമ്മിറ്റികൾ അറിയാതെയെന്ന് രണ്ടത്താണി ആരോപിച്ചു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വി അബ്ദുറഹിമാൻ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല. തിരൂരിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. വി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാൻ രണ്ടത്താണിയെ സിപിഎം പരിഗണിക്കുന്നത്. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുകയാണെങ്കിൽ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിച്ചേക്കും. താനൂരിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലീഗിലെ മുത്തുക്കോയ തങ്ങളുമായി സിപിഎം ചർച്ച നടത്തിയതായും സൂചനയുണ്ട്.
advertisement
താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണ് സ്ഥാനാർത്ഥി. താനൂരിൽ മുമ്പ് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അബ്ദുറഹിമാൻ രണ്ടത്താണി 2016ൽ വി അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിൽ ലീഗ് സ്ഥാനാർത്ഥിയിരുന്നു രണ്ടത്താണി.
രണ്ടത്താണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ - 'എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്കലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്'.
advertisement
Summary: The CPM is reportedly in discussions with senior Muslim League (IUML) leader and former MLA Abdurahiman Randathani following his public fallout with the IUML leadership. Sources suggest that the CPM is considering fielding him as a candidate in either the Tanur or Tirur constituencies. A district committee meeting of the CPM is expected to convene soon to finalize the decision.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയെ സിപിഎം താനൂരിലോ തിരൂരിലോ പരിഗണിച്ചേക്കും; ചർച്ച നടത്തി
Next Article
advertisement
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
  • പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ തീരുമാനിച്ചു.

  • വ്യാജരേഖ ചമച്ചെന്ന പരാതിയിൽ റേഷൻ കാർഡ് റദ്ദാക്കിയതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേരും നീക്കുന്നു

  • ജില്ലാ കളക്ടറോട് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പുതിയ നീക്കം

View All
advertisement