മലപ്പുറത്തെത്തിയ അപൂർവ്വ ഇനത്തിൽപ്പെട്ട പെരിഗ്രീൻ ഫാൽക്കൺ

Last Updated:
അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഷഹീൻ ഫാൽക്കണുകൾ വനനശീകരണവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം വംശനാശം നേരിട്ട് കൊണ്ടിരിക്കുക ആണ്.
1/6
 അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കൺ പക്ഷിയെ മലപ്പുറത്തെ വീട്ടുമുറ്റത്ത് കണ്ടെത്തി. മലപ്പുറം കോട്ടപ്പടിയിലെ മച്ചിങ്ങൽ മുസ്തഫയാണ് തന്റെ വീട്ടുമുറ്റത്ത് പക്ഷിയെ കണ്ടെത്തിയത്. പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കൺ ആണ് ഈ അപൂർവ്വ പക്ഷി.

advertisement
2/6
 വർഷങ്ങൾക്കുശേഷമാണ് കേരളത്തിൽ ഈ പക്ഷിയെ വീണ്ടും കണ്ടെത്തുന്നത്. മുസ്തഫയുടെ വീട്ടിൽ ക്ഷണിക്കപ്പെടാത്ത അതിഥി ആയി എത്തിയ പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കൺ... പക്ഷിയെ കണ്ട കാര്യം പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മലിനെ മുസ്തഫ അറിയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശമനു സരിച്ച് യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

3/6
 ഒക്ടോബർ മാർച്ച് മാസങ്ങളിൽ ഫാൽക്കണുകളുടെ ദേശാടനം നടക്കാറുണ്ടെന്നും അക്കൂട്ടത്തിൽ മലപ്പുറത്ത് എത്തിയതായിരിക്കും ഈ പക്ഷി എന്നും ഡോക്ടർ സുബൈർ പറഞ്ഞു. ഇതിനു മുൻപ് 2013ൽ നെല്ലിയാമ്പതിയിലും 1991ൽ സൈലൻ്റ് വാലിയിലെ നീലിക്കൽ ഡാം സൈറ്റിലും പെരിഗ്രീൻ ഫാൽക്കണെ സുബൈർ കണ്ടെത്തിയിരുന്നു.

4/6
 അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഷഹീൻ ഫാൽക്കണുകൾ വനനശീകരണവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം വംശനാശം നേരിട്ട് കൊണ്ടിരിക്കുക ആണ്.
അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഷഹീൻ ഫാൽക്കണുകൾ വനനശീകരണവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം വംശനാശം നേരിട്ട് കൊണ്ടിരിക്കുക ആണ്.
advertisement
5/6
 രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഈ പെരിഗ്രീൻ ഫാൽക്കണിനെ പ്രഥമ ശുശ്രൂഷ നൽകി ഭക്ഷണം കൊടുത്ത് സംരക്ഷിക്കുകയാണ് സുബൈറിപ്പോൾ. പൂർവ്വ ആരോഗ്യവാനായി പറക്കാൻ കഴിയുമ്പോൾ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോക്ടർ സുബൈർ മേടമ്മൽ പറഞ്ഞു.

6/6
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഷഹീൻ അഥവാ പെരിഗ്രീൻ ഫാൽക്കണുകളാണ്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ കാണപ്പെടുന്ന ഫാൽക്കണുകളെ പക്ഷെ ദക്ഷിണേന്ത്യയിൽ വളരെ അപൂർവമായാണ് കാണാൻ സാധിക്കുന്നത്.

Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement