നവകേരള സദസിനെ വരവേൽക്കാൻ തൃശൂർ കയ്പമംഗലത്ത് ആയിരത്തിലധികം കലാകാരികളുടെ മെഗാ തിരുവാതിര
- Published by:Vishnupriya S
- news18-malayalam
Last Updated:
നവകേരളസദസ്സിന്റെ പ്രചാരണാര്‍ത്ഥം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്
advertisement
എം.ഇ.എസ് അസ്മാബി കോളേജിലെ 600 ലധികം വിദ്യാര്‍ത്ഥിനികളും, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തീരമൈത്രി പ്രവര്‍ത്തകര്‍ തുടങ്ങിയ കലാകാരികളാണ് മെഗാ തിരുവാതിരയില്‍ അണിനിരന്നത്.
advertisement
advertisement
മെഗാ തിരുവാതിര ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മെഗാതിരുവാതിരയുടെ ഭഭ്രദീപം തെളിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ അധ്യക്ഷനായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയും സീരിയല്‍ ആര്‍ട്ടിസ്റ്റ് ഇഷാനി വിശിഷ്ടാതിഥിയുമായി.
advertisement
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജന്‍, നിഷ അജിതന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജയ, നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ എം.എം. ജോവിന്‍, സുഗത ശശിധരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹന പി. ആനന്ദ്, എം.ഇ.എസ് അസ്മാബി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആസ്പിന്‍ അഷ്‌റഫ്.
advertisement
സെക്രട്ടറി അഡ്വ. മുഹമ്മദ് നവാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ. ബിജു, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. റീന മുഹമ്മദ്, ഡോ. സനന്ദ് സദാനന്ദ്, ഡോ. കെ.പി. സുമേദന്‍, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ.എ. അയ്യൂബ്, പി.എ. നൗഷാദ്, സി.സി. ജയ, മിനി ഷാജി, ശോഭന ശാര്‍ങ്ധരന്‍, കെ.ആര്‍. രാജേഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.എസ്. ലയ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആമിന, മെഗാ തിരുവാതിര കോഡിനേറ്റര്‍ ഡോ. ധന്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.







