മഹാരാഷ്ട്ര: ശരത് പവാറിന്റെ മാത്രം ജയം; കാര്യങ്ങൾ വഷളാക്കിയത് കോൺഗ്രസെന്നും എൻസിപി
കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നു. ഇത് ദേശീയ തലത്തിൽ തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഭരണം പോയത് പോലും ഇതു കൊണ്ടാണ്...
News18 Malayalam | November 26, 2019, 6:33 PM IST
1/ 3
കൊച്ചി: മഹാരാഷ്ട്രയിൽ കാര്യങ്ങൾ അനുകൂലമാകുമ്പോൾ കോൺഗ്രസിനെ തള്ളി എൻസിപി. ഇപ്പോൾ സംഭവിച്ചത് ശരത് പവാറിന്റെയും എൻസിപിയുടെയും വിജയം മാത്രമാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. മഹാരാഷ്ട്രയിൽ സ്ഥിതി സങ്കീർണമാക്കിയത് കോൺഗ്രസ് ആണ്. കോൺഗ്രസിന്റെ നേതൃത്വമില്ലായ്മയാണ് ഇതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
2/ 3
ആദ്യം ശിവസേനയോടും മറ്റും കോൺഗ്രസിന് അയിത്തം ആയിരുന്നു. കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നതിന്റെ തെളിവാണത്. ഇത് ദേശീയ തലത്തിൽ തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഭരണം പോയത് പോലും ഇതു കൊണ്ടാണെന്നും പീതാംബരൻ മാസ്റ്റർ കുറ്റപ്പെടുത്തി.
3/ 3
അതേസമയം അമിത് ഷായ്ക്ക് ശരത് പവാറിനെ വെല്ലുവിളിയ്ക്കാനുള്ള കഴിവില്ലെന്ന് കൂടി ഇതോടെ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി പരീക്ഷിച്ച തന്ത്രം പവാറിന്റെ തട്ടകത്തിൽ പരാജയപ്പെട്ടു. പവാറിന്റെ മനസ് എവിടെയാണെന്ന് മനസിലായതോടെ എം എൽ എമാർ എല്ലാവരും തിരിച്ചു വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.