advertisement

മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടില്ലെന്ന് മേതിൽ ദേവിക; 'ചെളിവാരിയെറിയുന്നില്ല, വേർപിരിയൽ വേദനാജനകം'

Last Updated:
വേർപിരിയാൻ നേരത്തേ തീരുമാനിച്ചെങ്കിലും ഇലക്ഷന് ശേഷമാണ് നോട്ടീസയച്ചത്.  (റിപ്പോർട്ട്- പ്രസാദ് ഉടുമ്പശ്ശേരി)
1/7
 പാലക്കാട്: സിനിമാതാരവും കൊല്ലം എം എൽ എ യുമായ മുകേഷുമായുള്ള വിവാഹമോചന വാർത്ത സ്ഥിരീകരിച്ച മേതിൽ ദേവിക മുകേഷിനെതിരെ ചെളിവാരി എറിയാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി. വിവാഹമോചന കാര്യം മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. എന്നാൽ ഇക്കാര്യം ഗൗരവത്തിൽ തന്നെയാണ് പറഞ്ഞതെന്ന് വ്യക്തമാക്കാനാണ് വക്കീൽ നോട്ടീസയച്ചതെന്നും ഇവർ പറഞ്ഞു.

2/7
 മുകേഷിനെതിരെ നൽകിയ നോട്ടീസിൽ ഗാർഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.  ഈ വേർപിരിയിൽ വേദനാജനകമാണ്. എന്നാൽ മുകേഷിനെ ചെളിവാരിയെറിയാനില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.

3/7
 പരസ്പരം ദേഷ്യപ്പെട്ട് പിരിയേണ്ട സാഹചര്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു. വിവാഹമോചനം സംബന്ധിച്ച് മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. ഇലക്ഷൻ കഴിയാൻ കാത്തുനിന്നതാണ്.- മേതിൽ ദേവിക പറഞ്ഞു.

4/7
 വേർപിരിയിൽ വേദനാജനകമാണെന്നും ഒപ്പമുണ്ടാവണമെന്നും മേതിൽ ദേവിക പറഞ്ഞു.  മുകേഷുമായുള്ള വിവാഹമോചന വാർത്തകൾ സംബന്ധിച്ച് ആദ്യമായാണ് മേതിൽ ദേവിക പ്രതികരിയ്ക്കുന്നത്.

5/7
 തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വേർപിരിയലിന് പിന്നിലെന്ന് ദേവിക വ്യക്തമാക്കി. വളരെ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നപ്പോവുന്നത്. മുകേഷുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വളരെ തിരക്കുള്ള ആളല്ലേയെന്നും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മേതിൽ ദേവിക പറഞ്ഞു.

6/7
 തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ മുഖാന്തിരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്.  2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരായത്.

7/7
 നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ സരിതയും 2011ല്‍ മുകേഷും വേർപിരിയുകയായിരുന്നു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement