തിരുവനന്തപുരം: കോവിഡ് കാലത്ത് ബിൽ കുടിശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുടക്കം വരുത്തുന്നവരിൽ നിന്നും 18 ശതമാനം വരെ പഴ ഈടാക്കും. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരുമെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്.
. എൽ.ടി. ഗുണഭോക്താക്കൾക്ക് ജി.എസ്.ടി.യും പ്രളയസെസും അടക്കം 61 രൂപയും ഹൈടെൻഷൻ (എച്ച.ടി.) ഗുണഭോക്താക്കൾക്ക് 1118 രൂപയും എക്സ്ട്രാ ഹൈടെൻഷൻ ഗുണഭോക്താക്കൾക്ക് 5500-ലേറെ രൂപയുമാണ് മുൻപ് അപേക്ഷാഫീസായി നൽകേണ്ടിയിരുന്നത്. ആദ്യമായി ഓണ്‍ലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും.