ഓണക്കിറ്റ് മഞ്ഞകാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും
- Published by:Rajesh V
- news18-malayalam
Last Updated:
കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞക്കാർഡുകാർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭയോഗ തീരുമാനം. ഇതുപ്രകാരം 5,87,691 എ എ വൈ കാർഡ് ഉടമകൾക്കും അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ ഓണക്കിറ്റ് വെട്ടിക്കുറച്ചത്.
advertisement
advertisement
advertisement
കഴിഞ്ഞ വർഷം എല്ലാ കാർഡുടമകൾക്കും സർക്കാർ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകിയിരുന്നു. ഇതുവഴി 425 കോടി രൂപയാണ് ചെലവ് വന്നത്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 93.7 ലക്ഷമായി ഉയർന്നു. ഇതിന് പുറമേ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്.
advertisement