'ഒരു വ്യക്തി മാത്രം വിചാരിച്ചാൽ ടീം ജയിക്കണമെന്നില്ല, വേണ്ടത് ടീം വർക്ക്'; ഫുട്ബോളിലൂടെ രാഷ്ട്രീയം സൂചിപ്പിച്ച് രാഹുൽ ഗാന്ധി
- Published by:Naseeba TC
- news18-malayalam
Last Updated:
"ഫുട്ബോളിൽ ആരെല്ലാം കളിക്കുന്നു ആരെല്ലാം കളിക്കാതിരിക്കുന്നു എന്നെല്ലാം പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഒത്തിണക്കത്തോടെ ടീമായി ഒന്നിച്ച് നിന്നലെ ജയിക്കാൻ ആകൂ"
advertisement
താൻ ഒരു ഫുട്ബാൾ ആരാധകൻ ആണെന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് ഫുട്ബാൾ പതിവായി കളിച്ചിരുന്നു എന്നും പറഞ്ഞ് കൊണ്ടാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. ഫുട്ബോളിൽ ആരെല്ലാം കളിക്കുന്നു ആരെല്ലാം കളിക്കാതിരിക്കുന്നു എന്നെല്ലാം പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഒത്തിണക്കത്തോടെ ടീമായി ഒന്നിച്ച് നിന്നലെ ജയിക്കാൻ ആകൂ... രാഹുലിന്റെ വാക്കുകൾക്ക് പല അർത്ഥ തലങ്ങൾ ഉണ്ട്.
advertisement
"ഉത്തരേന്ത്യയിൽ ക്രിക്കറ്റിന് ആണ് കൂടുതൽ പ്രചാരവും സ്വാധീനവും..പക്ഷേ, ഞാൻ എല്ലാകാലത്തും ഫുട്ബോൾ ഫാൻ ആണ്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഫുട്ബോൾ കളിച്ചിട്ടുണ്ട്. അതുകൊണ്ട് ഏറെ സന്തോഷത്തോടെയാണ് ഞാൻ ഈ ചടങ്ങിന് വന്നത്. കേരളത്തിന്റെ ഫുട്ബോൾ തലസ്ഥാനത്താണ് ഞാൻ ഇപ്പോൾ ഉള്ളത് എന്നതും സന്തോഷം നൽകുന്നു. ഇനി വരുമ്പോൾ അൽപനേരം നിങ്ങളോടൊപ്പം കളിക്കാമെന്ന് കൂടി ആഗ്രഹിക്കുന്നു".
advertisement
advertisement
"ഫുട്ബോൾ വളരെ തെളിമയുള്ളതാണ്. ആരൊക്കെ കളിക്കുന്നു, ആരൊക്കെ കളിക്കാത്തിരിക്കുന്നു എന്നെല്ലാം പെട്ടെന്ന് അറിയാനാകും. ഒരു ടീമായി കളിച്ചാൽ മാത്രമേ ജയിക്കാൻ പറ്റൂ. വ്യക്തിപരമായ മികവ് കൊണ്ട് മാത്രം ടീം ജയിക്കില്ല. വ്യക്തിപരമായ മികവ് പ്രധാനമാണ്, പക്ഷേ നിർണായകം ടീമിന്റെ ഒന്നിച്ചുള്ള പ്രകടനമാണ്". രാഹുൽ പറഞ്ഞു.
advertisement
"ഭാഷ, മതം, സമുദായം എന്നിങ്ങനെയുള്ള വേർതിരിവുകൾ ഇല്ലാതെയാണ് ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുക. ഭാഷ-മത വ്യത്യസ്തയുടെ പേരിൽ ആളുകളെ തെരഞ്ഞെടുത്താൽ നല്ല ടീം ഉണ്ടാകുമോ? രാജ്യത്തെ മത, സാമുദായിക, ഭാഷ വേർതിരിവുകൾ കൊണ്ട് വിഭജിച്ചാൽ എങ്ങനെ ടീം ഇന്ത്യ ഉണ്ടാകും? ഫുട്ബോൾ ടീമിനെ ഒരുമിച്ച് നിർത്തുന്നതു പോലെ എല്ലാവരെയും ചേർത്ത് പിടിക്കണം " രാഹുൽ പറഞ്ഞു.
advertisement
സന്തോഷ് ട്രോഫി നേടിയ കേരള ടീമിലുണ്ടായിരുന്ന അർജുൻ ജയരാജ്, ടികെ ജെസിൻ, സഫ്നാദ്, മുഹമ്മദ് റാഷിദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇവരെ അഭിനന്ദിച്ച രാഹുൽ ഇവർക്ക് ഉപഹാരവും സമ്മാനിച്ചു. പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ സ്വന്തം നിലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് "കിക്ക് ഓഫ് ".
advertisement
advertisement
advertisement


