പത്തനംതിട്ട: നിലക്കലിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടാൻ കാരണം അമിതവേഗമെന്ന് സംശയം. വളവ് തിരിയുന്നതിനിടെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
2/ 11
അമിതവേഗത കാരണം നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം വാഹനം പരിശോധിച്ചതിൽനിന്ന് സാങ്കേതികപ്രശ്നം ഇല്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
3/ 11
ശബരിമല പാതയിൽ ഇലവുങ്കലിനും കണമലക്കും ഇടയിൽ നാറാണം തോടിന് സമീപത്താണ് അപകടം നടന്നത്. ഡ്രൈവർക്ക് കാര്യമായ പരുക്ക് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
4/ 11
തമിഴ്നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരടക്കം 64 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സംഘത്തിൽ 9 കുട്ടികളും ഉണ്ട്.
5/ 11
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, നിലക്കൽ,എരുമേലി ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
6/ 11
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന പൊലീസും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
7/ 11
തലയ്ക്ക് പരിക്കേറ്റതോടെയാണ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.. ബസില്‍ കുടുങ്ങിയ എല്ലാവരെയും ഉടൻതന്നെ പുറത്തെടുത്തെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരിക്കേറ്റ കൂടുതൽ പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
8/ 11
ആരോഗ്യവകുപ്പിനെയും ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
9/ 11
നിലവിൽ പരമാവധി വൈദ്യസഹായമേർപ്പെടുത്താൻ സാധിച്ചതായും കളക്ടർ വിശദീകരിച്ചു.