സുരേഷ് ഗോപി ഇന്ന് പ്രചാരണമാരംഭിക്കും; വൻ സ്വീകരണമൊരുക്കാൻ പ്രവർത്തകർ
Last Updated:
ബി ജെ പിയുടെ സാധ്യത മണ്ഡലങ്ങളുടെ പട്ടികയിൽ എ ക്ലാസ്സ് വിഭാഗത്തിൽ ഉൾപ്പെട്ട തൃശ്ശൂരിൽ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം
തിരുവനന്തപുരം: തൃശ്ശൂരിലെ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് പ്രചാരണമാരംഭിക്കും. മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് ബി ജെ പി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കുന്നത്. അസാധാരണ നീക്കങ്ങൾക്കൊടുവിൽ മികച്ച സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കാനായതോടെ ബിജെപി ക്യാമ്പും ആവേശത്തിലാണ്. രാഹുൽ ഗാന്ധിയെ എതിരിടാൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് പോയതോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിലേക്ക് നിയോഗിക്കപ്പെട്ടത്.
advertisement
advertisement
മികച്ച സംഘടന കെട്ടുറപ്പുള്ള മണ്ഡലം ബി ഡി ജെ എസിന് വിട്ടുകൊടുത്തതിനെതിരെ ബിജെപി പ്രാദേശിക ഘടകത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ശക്തനായ ബി ജെ പി സ്ഥാനാർഥി തന്നെ മത്സരത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവർത്തകർ. രാവിലെ തൃശ്ശൂരിലെത്തുന്ന സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കുക.
advertisement
advertisement


