KLIBF-3: പ്രകാശനോത്സവമാക്കി അന്താരാഷ്ട്ര പുസ്തകോത്സവം
Last Updated:
പ്രശസ്ത മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കെ എ ബീന രചിച്ച മാനിക്വിൻ എന്ന കഥാസമാഹാരം പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി ടീച്ചർ പ്രകാശനം ചെയ്തു. സലിൻ മാങ്കുഴി പുസ്തകം ഏറ്റുവാങ്ങി.
advertisement
ഡോ. ആർ വി എം ദിവാകരൻ രചിച്ച ‘നിറങ്ങൾ തൻ നൃത്തം സിനിമാ വിചാരങ്ങൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാർ നിർവഹിച്ചു. പുസ്തകം ഏറ്റുവാങ്ങിയത് സാഹിത്യകാരനായ അംബികാസുതൻ മാങ്ങാട് ആണ്. ഏതൊരു മനുഷ്യൻ്റെയും കൈപ്പിടിയിലൊതുങ്ങുന്നതാണ് ഇന്ന് ചലിക്കുന്ന ചിത്രങ്ങൾ. സിനിമയുടെ നിലവാരം കുറയുന്ന ഒരുകാലഘട്ടമാണിത് സിനിമയെ പറ്റിയുള്ള ഇത്തരം പുസ്തകങ്ങൾ രചിക്കുന്നവർ ഇതെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. അതിനൊരു തുടക്കമാകട്ടെ ഈ പുസ്തകം എന്ന് ചടങ്ങിൽ ശ്രീ കെ ജയകുമാർ IAS അഭിപ്രായപ്പെട്ടു.
advertisement
കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായ സി ദിവാകരൻ രചിച്ച ‘ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ’ എന്ന പുസ്തകവും ഡോ. മുഹമ്മദ് അഷ്റഫ് രചിച്ച ‘കുട്ടികളുടെ ഫുട്ബോൾ’ എന്ന കൃതിയും കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം പിയുമായ പന്ന്യൻ രവീന്ദ്രൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് നൽകി പ്രകാശനം ചെയ്തു.
advertisement
ഡോ. രശ്മിയും ഡോ. അനിൽകുമാറും ചേർന്ന് എഡിറ്റ് ചെയ്ത ‘ആടു ജീവിതം അതിജീവനത്തിൻ്റെ ചലച്ചിത്ര സഞ്ചാരങ്ങൾ’ എന്ന ഗ്രന്ഥം പ്രശസ്ത മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ആർ പാർവ്വതീദേവി അദ്ധ്യാപികയും എഴുത്തുകാരിയുമായ നിനിത കണ്ണിച്ചേരിക്ക് നൽകി പ്രകാശനം ചെയ്തു. അതേ സദസ്സിൽ തന്നെ ഡോ. അശോക് ഡിക്രൂസ് രചിച്ച ‘കേരളപാണിനീയം, എ ആർ രാജരാജ വർമ്മ’ എന്ന പുസ്തകം പ്രൊഫ. സീമ ജെറോം ആർ ശിവകുമാറിന് നൽകി പ്രകാശനം ചെയ്തു.
advertisement
advertisement