ട്രിവാൻഡ്രം ഹാപ്പിയാണ്...
Last Updated:
ബോർഡ് ഗെയിമുകൾ, ആർച്ചറി, പെനാൽറ്റി കിക്ക് ചലഞ്ച്, ബാൻഡ് പെർഫോർമൻസ്, ഫുഡ്സ്റ്റോൾ, ടാറ്റു കോർണറുകൾ ഒക്കെ ഉണ്ടായിരുന്നു. ഇവയിലെല്ലാം കുട്ടികളും മുതിർന്നവരും ഒരുമിച്ച് പങ്കെടുത്ത് ഇവൻ്റ് ഒരു ആഘോഷമാക്കി.
തിരുവനന്തപുരം ജില്ലാ ഭരണകൂടവും യംഗ് ഇന്ത്യൻസും ചേർന്ന് നടത്തിയ ഇവൻ്റായ ഹാപ്പി ട്രിവാൻഡ്രം വേറിട്ട ഒരനുഭവം തലസ്ഥാന നഗരിക്ക് സമ്മാനിച്ചു. മാനവീയം വീഥിയിൽ ആണ് പരിപാടി നടന്നത്. മൊബൈൽ ഫോൺ, ടെലിവിഷൻ, ലാപ്ടോപ് തുടങ്ങിയ സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന സമയം കുറച്ച്, ആളുകളുമായി ഇടപഴകുകയും ഉല്ലസിക്കുകയും ചെയ്യേണ്ടത്തിൻ്റെ ആവശ്യകത മനസ്സിലാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
advertisement
advertisement
സ്നേക്ക് ആൻഡ് ലാഡർ സാധാരണ നമ്മൾ കളിക്കുന്നതിൽ നിന്നും അല്പം വ്യത്യാസം വരുത്തിയായിരുന്നു. ഡൈസ് ഇട്ട് കളി തുടങ്ങിയാൽ കരുക്കളായി കളിക്കാർ തന്നെ കയറി നിൽക്കും. റോഡിൽ അത്രയും വലിയ സ്നേക്ക് ആൻഡ് ലാഡർ ആണ് ക്രമീകരിച്ചിരുന്നത്. ഇനി ഡൈസ് നോക്കി കരുക്കളായി കളിക്കാർ കയറുന്ന കോളത്തിൽ എഴുതിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ചലിക്കേണ്ടത്. ഈ നിർദ്ദേശങ്ങൾ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ടതായിരുന്നു. ഏണിയിൽ കയറിയും പാമ്പ് വിഴുങ്ങിയും വളരെ രസകരമായ കളിയായിരുന്നു.
advertisement
advertisement
advertisement
advertisement