സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സി.പി. മാത്യു വിവാദമായ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയത്.
സമരത്തിനിടെ എതിരാളികൾ അടുത്തു വന്നാൽ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് നിർദേശിച്ചെന്ന വിവാദ പ്രസംഗത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് ലിസി ജോസഫ് പോലീസിൽ പരാതി നൽകി. വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ലിസി ജോസഫ് സായിപ്പിന്റെ മകളാണെന്നും വിശുദ്ധയാണെന്നും പറഞ്ഞ് സി പി മാത്യു അധിക്ഷേപിച്ചതായി പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സി.പി. മാത്യു വിവാദമായ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയത്.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജേശ്വരിയെ വൈസ് പ്രസിഡന്റാക്കിയ സമ്മേളനത്തിൽ സംഘർഷമുണ്ടായപ്പോൾ, എൽഡിഎഫുകാർ അടുത്തു വന്നാൽ ഉടൻ സ്വന്തം ബ്ലൗസ് കീറാൻ അവരോട് നിർദേശിച്ചെന്നാണ് മാത്യു പ്രസംഗിച്ചത്. രാജേശ്വരി ആദിവാസിയായതിനാൽ കേസിന്റെ വകുപ്പ് വേറെയാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
advertisement
കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റിനെ സി പി മാത്യു കയ്യേറ്റം ചെയ്തത് വലിയ വാർത്തയായിരുന്നു. തരൂരിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു അന്ന് പ്രവർത്തകനെതിരെ കയ്യേറ്റശ്രമം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Apr 06, 2026 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി









