MSC Irina: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ വിഴിഞ്ഞത്ത്; എംഎസ്‌സി ഐറിനയ്ക്ക് വാട്ടർ സല്യൂട്ടേകി സ്വീകരണം

Last Updated:
22നില കെട്ടിടത്തിന്റെ വലുപ്പവും 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമാണ് എംഎസ്സി ഐറിനയ്ക്കുള്ളത്
1/7
MSC Irina arrives at vihinjam port
ലോകത്തിൽ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്‌സി ഐറിന (MSC Irina) വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. എട്ടുമണിയോടെയാണ് കപ്പൽ ഭീമന്റെ ബർത്തിംഗ് നടന്നത്. വാട്ടർ സല്യൂട്ടേകിയാണ് എംഎസ്‌സി ഐറിനയെ സ്വീകരിച്ചത്.
advertisement
2/7
MSC Irina arrives at vihinjam port
നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബർത്തിംഗിന് അനുമതിയായത്. ജൂൺ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പൽ ഇവിടെയുണ്ടാകും.
advertisement
3/7
MSC Irina arrives at vihinjam port
നാലായിരത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്നറുകളുമായി ‌കപ്പൽ‌ മടങ്ങും. ഫീഡർ കപ്പലിൽനിന്ന് തുറമുഖത്ത് കണ്ടെയ്നർ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എംഎസ്സി ഐറിനയ്ക്ക് പുറംകടലിൽ കാത്തുകിടക്കേണ്ടി വന്നത്.
advertisement
4/7
MSC Irina arrives at vihinjam port
ഐറിനയെ കൂടാതെ 49 കപ്പലുകളാണ് ഈ മാസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തൃശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ. ഇന്ത്യയിൽ ആദ്യമായി ഈ കപ്പലിനെയെത്തിക്കാൻ ഒരു മലയാളിക്കുതന്നെ അവസരമൊരുങ്ങി. കണ്ണൂർ സ്വദേശിയായ അഭിനന്ദും കപ്പലിലുണ്ട്.
advertisement
5/7
MSC Irina arrives at vihinjam port
22നില കെട്ടിടത്തിന്റെ വലുപ്പവും 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമാണ് എംഎസ്സി ഐറിനയ്ക്കുള്ളത്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടിഇയു കണ്ടെയ്നറുകളെ വഹിക്കാനാകും.
advertisement
6/7
MSC Irina arrives at vihinjam port
ഒരു വരിയിൽ 25കണ്ടെയ്നറുകൾ വയ്ക്കാം. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. സിംഗപ്പൂരിൽ നിന്ന് യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെയെത്തിയശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്.
advertisement
7/7
MSC Irina arrives at vihinjam port
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളാണ് മെഡിറ്റേറിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ ഐറിന സീരീസിലുള്ള കപ്പലുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എംഎസ്‌സി തുര്‍ക്കി, മിഷേല്‍ എന്നിവയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.
advertisement
കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ
കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ
  • ജലീൽ ഫിറോസിനെതിരെ ധനസമ്പാദന കൃത്രിമ ആരോപണങ്ങൾ ഉന്നയിച്ചു

  • ഫിറോസ് പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്തു

  • ഫിറോസിനെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണം

View All
advertisement