കൊല്ലം: കൊട്ടാരക്കര (Kottarakkara) വാളകത്ത് (Valakom) കാറും ബൈക്കും കൂട്ടിയിടിച്ചു 21 വയസുള്ള യുവാവ് മരിച്ചു.
2/ 9
തലച്ചിറ സ്വദേശി നൗഫലാണ് മരിച്ചത്. വാളകം എംഎൽഎ ജംഗ്ഷന് സമീപം എം സി റോഡിനു കുറുകെ കാർ തിരിക്കവേ പിന്നിൽ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
3/ 9
ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിൻ സീറ്റിലിരുന്ന നൗഫൽ റോഡിൽ തെറിച്ചുവീണാണ് മരണം സംഭവിച്ചത്.
4/ 9
ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് അസ്ലമിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഫലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തു.
5/ 9
മറ്റൊരു അപകടത്തിൽ പട്ടാമ്പി പെരുമുടിയുർ പുതിയഗേറ്റ് സെന്ററിൽ പൊരിയും പലഹാരങ്ങളും വിൽക്കുന്ന ഷെഡിലേക്ക് റോങ് സൈഡിൽ വന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി.
6/ 9
പട്ടാമ്പിയിൽ നിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നില്കുമ്പോഴാണ് അപകടം.
7/ 9
സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീയും കുട്ടിയുമുൾപ്പടെ ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല.
8/ 9
പരിക്കേറ്റവരെ സ്വകാര്യ ആശുത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും തകർന്നു.
9/ 9
കാറിന്റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.