(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: ഭാര്യയെ ഗൾഫിൽ കൊണ്ടുപോകാൻ ഭാര്യാപിതാവില്‍നിന്നു മരുമകന്‍ എഴുതിവാങ്ങിയ 47 സെന്‍റ് ഭൂമിയുടെ ആധാരം ആറ്റിങ്ങല്‍ കുടുംബകോടതി അസ്ഥിരപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ജഡ്ജി എസ്. സുരേഷ്‌കുമാര്‍ ആധാരം അസ്ഥിരപ്പെടുത്തിയത്.
കേസിൽ ഏറെക്കാലം നീണ്ട വാദത്തിനൊടുവിൽ കോടതി 47 സെന്‍റ് സ്ഥലത്തിന്‍റെ ആധാരം അസ്ഥിരപ്പെടുത്തുകയായിരുന്നു. ഇതുകൂടാതെ വിവാഹസമയത്ത് നൽകിയ 200 പവന്‍ സ്വര്‍ണാഭരണങ്ങളും കാറിന്റെ വിലയായ 15 ലക്ഷം രൂപയും സമ്മാനം വാങ്ങിയ പത്തുലക്ഷം രൂപയും വാച്ചിന്റെ വിലയും തിരിച്ചുനൽകാനും കോടതി ഉത്തരവിട്ടു. ഭാര്യാപിതാവില്‍നിന്ന് എഴുതിവാങ്ങിയ ഭൂമിയുടെ മേല്‍ ഭര്‍ത്താവിന്റെ അവകാശം റദ്ദാക്കുകയും പ്രമാണച്ചെലവായ 4.75 ലക്ഷം രൂപ ഭർത്താവ് യുവതിക്ക് നൽകണമെന്നും വിധിയിലുണ്ട്.