അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളിയുടെ ജാമ്യം കോടതി റദ്ദാക്കി

Last Updated:
തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവ്നിന്ദര്‍ സിങ്ങിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു
1/5
 ചെന്നൈ: വഞ്ചനാക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി വി കാർത്തികേയന്റെ ഉത്തരവ്.

advertisement
2/5
 ഭവ്നിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവ്നിന്ദർ സിങ്ങിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

3/5
 തങ്ങൾ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാൽ, വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവ്നിന്ദറിന് ജാമ്യം അനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

4/5
 ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭർത്താവ് എ എൽ വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവ്നിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

5/5
 2023 നവംബര്‍ ആദ്യ വാരം അമല പോൾ ഗുജറാത്ത് സൂറത്ത് സ്വദേശി ജഗത് ദേശായിയെ വിവാഹം കഴിച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അമലയുടെ വിവാഹം.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു

  • ബംഗ്ലാദേശിൽ ഹിന്ദു അധ്യാപകന്റെ വീട് അക്രമികൾ കത്തിച്ചതോടെ ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്

  • മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ കൂടുതൽ വിള്ളൽ സൃഷ്ടിച്ചു

  • അക്രമങ്ങൾ തുടരുന്നതിനാൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിട്ടുണ്ട്

View All
advertisement