കാമുകിയേയും അവരുടെ അമ്മയേയും ഗർഭിണികളാക്കി എന്ന അവകാശവുമായി യുവാവ്; ചർച്ചകളിൽ ശ്രദ്ധനേടി മൂവർ കുടുംബം
- Published by:meera_57
- news18-malayalam
Last Updated:
തന്നെക്കാൾ ഏഴു വയസിനു പ്രായം കുറവുള്ള കാമുകിയെയും, 15 വയസ് കൂടുതലുള്ള കാമുകിയുടെ അമ്മയെയും ഒരേസമയം ഗർഭിണികളാക്കി എന്ന വാദവുമായി യുവാവ്
പ്രണയവും (love relationship) ബന്ധങ്ങളും എപ്പോഴും ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ഇഷ്‌ടവിഷയങ്ങളാണ്. പ്രണയിക്കാൻ പ്രായം ഇന്നൊരു മാനദണ്ഡമേയല്ല. എന്നാൽ, ഇതുവരെ കേൾക്കാത്ത ഒരു പ്രണയകഥ ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി എന്ന് പറയാതെ വയ്യ. ഒരു ചെറുപ്പക്കാരൻ തന്നെക്കാൾ ഏഴു വയസിനു പ്രായം കുറവുള്ള കാമുകിയെയും, 15 വയസ് കൂടുതലുള്ള കാമുകിയുടെ അമ്മയെയും ഒരേസമയം ഗർഭിണികളാക്കി എന്ന വിചിത്ര വാദവുമായി വന്നിരിക്കുന്നു. യുവാവ് മാത്രമല്ല, ഇതിലെ കഥാനായികമാരായ രണ്ടുപേരും യുവാവിന്റെ ഒപ്പമുണ്ട് എന്നതും ശ്രദ്ധേയം
advertisement
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടാറുള്ള കണ്ടെന്റുകളിൽ ഒന്നായിരുന്നു യുവാവിന്റെ ഈ വിചിത്രവാദം. ജെയ്ഡ് എന്ന കാമുകിക്ക് പ്രായം 22 വയസ്. ഇവരുടെ അമ്മയ്ക്ക് 44 വയസും. നിക്ക് യാർഡി എന്ന 29കാരനാണ് അമ്മയെയും മകളെയും ഗർഭിണികളാക്കി എന്ന വാദത്തിന്റെ ഉടമ. രണ്ടുപേരും നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും യുവാവിന്റെ ഹാൻഡിലുകളിൽ കാണാം. ഇവർ തമ്മിൽ നീണ്ട കാലമായി ബന്ധമുടുന്നത് വാസ്തവമാണ് താനും. നിക്ക് ഇതേപ്പറ്റി വിശദമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
നിക്കിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്ത വീഡിയോയിൽ ബന്ധത്തിന്റെ തുടക്കം എങ്ങനെ, എവിടെ മുതൽ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്നു. ജെയ്‌ഡുമായാണ് നിക്കിന്റെ ബന്ധത്തിന്റെ തുടക്കം. ബന്ധം വഷളായതും, ഉപദേശത്തിനായി ജെയ്‌ഡിന്റെ അമ്മയും ലൈഫ് കോച്ചുമായ ഡാനിയിലേക്ക് തിരിഞ്ഞു. ഈ ബന്ധത്തിലേക്ക് മറ്റൊരു സ്ത്രീയെ ഉൾപ്പെടുത്തുന്ന കാര്യം ഡാനി നിർദേശിക്കുകയായിരുന്നു. എങ്കിൽ, അത് ഡാനി തന്നെ ആയിക്കോട്ടെ എന്ന് നിക്ക് മറു നിർദേശം മുന്നോട്ടു വച്ചു. ജെയ്‌ഡിനും സമ്മതമായിരുന്നു. പിന്നെ മൂവരും ചേർന്ന പ്രണയബന്ധം മുന്നോട്ടു പോയി
advertisement
ഡേറ്റിംഗിന് പോകാനും നിക്കുമായി ഏറ്റവും അടുപ്പം സൂക്ഷിക്കാനും അവരിപ്പോൾ ഊഴത്തിനായി കാത്തുനിൽക്കുമത്രേ! അതിനിടെയാണ് രണ്ടുപേരും തന്റെ കുഞ്ഞുങ്ങളുടെ അമ്മമാരാകുന്നു എന്ന് നിക്ക് പ്രഖ്യാപിച്ചത്. വീഡിയോ സൃഷ്‌ടിച്ച വിവാദം പറയേണ്ടതില്ലല്ലോ. ഇത് തന്റെ ഫോളോവർമാർക്കുള്ള വെറുമൊരു സ്കിറ്റ് ആയിരുന്നു എന്നാണ് നിക്കിന്റെ തുറന്നുപറച്ചിൽ. അല്ലാത്തപക്ഷം ഈ ബന്ധം 100 ശതമാനം സത്യസന്ധമാണത്രെ. മെയിൽ ഓൺലൈനിലാണ് ഈ വാർത്ത തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൽ കുഞ്ഞുങ്ങളേ ഇല്ല എന്നാണ് നിക്ക് പറയുന്നത്
advertisement
എന്റർടൈൻമെന്റ് മാത്രം ഉദ്ദേശിച്ചു കൊണ്ട് തന്നെ ഫോളോ ചെയ്യുന്നവർക്ക് വേണ്ടി നൽകിയ കൺടെന്റ് മാത്രമാണ് ഇത്. നിക്ക്, ജെയ്ഡ്, ഡാനി എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഈ വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു. രണ്ടാഴ്ച വ്യത്യസത്തിൽ താനും അമ്മയും ഒരു പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നു എന്നാണ് ജെയ്‌ഡിന്റെ പേജിലെ വാചകങ്ങൾ. ഇത്രയും തരംതാഴാൻ പാടില്ല എന്ന് നിരവധിപ്പേരാണ് ഈ വീഡിയോകളുടെ താഴെ കമന്റിലൂടെ രേഖപ്പെടുത്തിയ പ്രതിഷേധം
advertisement
പ്രഖ്യാപനം വ്യാജമെന്ന് മറ്റു പലർക്കും തുടക്കത്തിലേ സൂചന ലഭിച്ചിരുന്നു. അമ്മയും മകളും ഒൺലിഫാൻസ് കൺടെന്റ് ക്രിയേറ്റർമാർ ആയതിനാൽ ഇതും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ എന്നാണ് ഫാൻസിന്റെ പക്ഷം. കഴിഞ്ഞ രണ്ടു വർഷമായി ജെയ്‌ഡും ഡാനിയും ഈ ബന്ധം തുടരുന്നു എന്ന് നിക്കോളാസ് ഹണ്ടർ എന്ന് യഥാർത്ഥ പേരുള്ള കൺടെന്റ് ക്രിയേറ്റർ ആയ നിക്ക് പറയുന്നു. അവർ അമ്മയും മകളുമാണെന്നത് സത്യമാണ്. എന്നാലവർ ഗർഭിണികളല്ല, കുറഞ്ഞ പക്ഷം ഇതുവരെയും അല്ല എന്ന് നിക്ക് വ്യക്തമാക്കി