ഭാര്യക്ക് പ്രായം 25 വയസ്; യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് അച്ചായൻ വിവാഹിതനായി
- Published by:meera_57
- news18-malayalam
Last Updated:
ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് കെട്ടേണ്ടി വന്നു എന്നും അച്ചായൻ
യൂട്യൂബർ, ഇൻസ്റ്റഗ്രാമർ തുടങ്ങിയ നിലയിൽ പലരും അറിയുന്ന വ്യക്തിയാണ് നിഹാദ് എന്ന തൊപ്പി. തൊപ്പിയെ കണ്ടവർക്കെല്ലാം 'അച്ചായനെ' പരിചയമില്ലാതിരിക്കില്ല. തൊപ്പി എവിടെയുണ്ടോ, അവിടെ അച്ചായൻ ഉണ്ട് എന്ന നിലയിലാണ് തൊപ്പി ഫാൻസും, എന്തിനേറെ പറയുന്നു, ഹേറ്റേഴ്‌സും ഇദ്ദേഹത്തെ പരിചയപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾ കത്തിയപ്പോൾ, തൊപ്പി സോഷ്യൽ മീഡിയ വിടുന്നു എന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോൾ തൊപ്പിയല്ല, സോഷ്യൽ മീഡിയയിലെ താരം അച്ചായൻ (Sojan Varghees Angel) ആണ്. അച്ചായൻ വിവാഹിതനായി. വധുവിന് താലിചാർത്തുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വന്നുകഴിഞ്ഞു
advertisement
അച്ചായൻ എന്ന് വിളിക്കുന്ന വ്യക്തിയുടെ യഥാർത്ഥ പേര് സോജൻ വർഗീസ് ഏഞ്ചൽ എന്നാണ്. വിവാഹം ചർച്ചയാവാനുള്ള പ്രധാന കാരണം കല്യാണമോ, തൊപ്പിയുമായുള്ള സൗഹൃദമോ ഒന്നുമല്ല. അച്ചായന്റെ ഭാര്യയുടെ പ്രായമാണ്. വധുവിന് പ്രായം 25 വയസ് എന്ന് ഇദ്ദേഹം വിവാഹ വീഡിയോയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേത്രത്തിൽ നടന്ന താലികെട്ടൽ ചടങ്ങിൽ മതേതരത്വം നിറഞ്ഞു. ഇവിടെ ക്ഷേത്ര നടയിൽ അച്ചായൻ വധുവിന് താലി ചാർത്തിയപ്പോൾ, അതിനു സാക്ഷിയായി തൊപ്പി എന്ന മുഹമ്മദ് നിഹാദും കൂടിയുണ്ടായിരുന്നു. ഹാരം എടുത്തു കൊടുത്തതും മറ്റും തൊപ്പി തന്നെയാണ് (തുടർന്ന് വായിക്കുക)
advertisement
ലളിത വസ്ത്രധാരികളായാണ് വരനും വധുവും താലികെട്ടൽ ചടങ്ങിന് എത്തിച്ചേർന്നത്. വിവാഹത്തെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഒരു വലിയ 'യോ' ആയിരുന്നു മറുപടി. ചില പ്രത്യേക സാഹചര്യങ്ങൾ മൂലം വളരെ പെട്ടെന്ന് കെട്ടേണ്ടി വന്നു എന്നും അച്ചായൻ. എല്ലാവരെയും ക്ഷണിച്ചു വരുത്തി വിവാഹം നടത്താൻ സാധിച്ചില്ല എന്ന് അച്ചായൻ പറയുന്നു. ഭാര്യയുടെ കഴുത്തിൽ താലി വെക്കുന്നത് വരെ ഇത് സത്യമാണോ എന്ന കൺഫ്യൂഷൻ നിറഞ്ഞിരുന്നു എന്നും സോജൻ പറയുന്നു
advertisement
താലി കെട്ടിയ ശേഷമാണ് സമാധാനമായി സംസാരിക്കാൻ പോലും സാധിച്ചത് എന്ന് അച്ചായൻ. എന്തുപറ്റി എന്ന് വധു അപ്പോഴും ചോദിച്ചിരുന്നു. അക്കാര്യം പിന്നീട് പറയാം എന്ന് സോജൻ. വിവാഹം കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു എന്ന് മാത്രമാണ് വധുവിന്റെ പ്രതികരണം. ആതിര റോയ് എന്നാണ് വധുവിന്റെ പേര്. അവരുടെ ആദ്യ വിവാഹമാണ് എന്ന് അച്ചായൻ. എങ്കിൽ അച്ചായന്റേത് രണ്ടാമത്തെ വിവാഹമാണോ എന്ന ചോദ്യം തൊട്ടുപിന്നാലെ വന്നു. അതിനുള്ള മറുപടി അച്ചായൻ ഒരു കോമഡിയിൽ ഒതുക്കി
advertisement
വിവാഹത്തിന് താൽപര്യം ഉണ്ട് എന്ന ആഗ്രഹം ആതിര തന്നോട് വന്നു പറയുകയായിരുന്നു എന്ന് സോജൻ. അമ്മയെ നോക്കുന്ന ആളാണ് താൻ എന്ന കാര്യം ആതിര വളരെ അടുത്ത് നിന്ന് തന്നെ മനസിലാക്കിയിരുന്നു. അതിനാൽ വിവാഹ കാര്യത്തെക്കുറിച്ച് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല എന്ന് സോജൻ. വളരെ ബോൾഡ് ആയി 'ഇനി നമുക്ക് ഒന്നിച്ചു നടക്കാം' എന്ന് പറഞ്ഞ നിമിഷം ലഭിച്ച സർപ്രൈസ് ആയിരുന്നു എന്ന് സോജൻ. ആതിര അവരുടെ ജീവിതത്തിലേക്ക് അച്ചായനെ ക്ഷണിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഇങ്ങനെയൊരു വിവരം സോഷ്യൽ മീഡിയയിൽ വന്നാൽ ഉണ്ടാവുന്ന പുകിലുകൾ അവസാനിച്ചിട്ടില്ല
advertisement
അച്ചായന്റെയും ഭാര്യയുടെയും പ്രായവ്യത്യാസം പലരും വിമർശനത്തിന് പാത്രമാക്കിയിരുന്നു. മുൻപ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹം കഴിച്ച വേളയിലും, ചെമ്പൻ വിനോദ് ജോസ് തന്നെക്കാൾ ഒരുപാട് പ്രായക്കുറവുള്ള യുവതിയെ വിവാഹം ചെയ്തപ്പോഴും എല്ലാം സോഷ്യൽ മീഡിയ ഇത്തരത്തിൽ തിളച്ചുപൊങ്ങിയത് കണ്ടവരാണ് മലയാളികൾ. എന്നാൽ, ഇവരുടെ അടുത്ത സുഹൃത്തുക്കൾ ആശംസയുമായി വന്നുകഴിഞ്ഞു