Ahaana Krishna | രാത്രിയുടെ നിശബ്ദതയിൽ സ്വപ്നം കയ്യെത്തിപ്പിടിച്ച്‌ അഹാന കൃഷ്ണ; സന്തോഷവുമായി താരം

Last Updated:
മലയാളികൾ ഒരു ശ്രദ്ധേയ മലയാള സിനിമയിൽ കണ്ടു കൊതിച്ചത് കയ്യെത്തിപ്പിടിച്ച് അഹാന കൃഷ്ണ
1/6
ഒരു സ്വപ്നം ഉണ്ടെങ്കിൽ, അത് കയ്യെത്തിപിടിക്കാൻ ലക്ഷ്യവും ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള കഠിനാധ്വാനവും മാത്രം മതി എന്ന് നടി അഹാന കൃഷ്ണയ്ക്ക് (Ahaana Krishna) അറിയാം. പഠനകാലം മുതൽ ഇന്നുവരെ അക്കാര്യത്തിൽ അഹാന തന്റെ ജീവിതം സ്വയം പടുത്തെടുക്കാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട്. വളർന്നു വരുന്ന നാളുകളിൽ അഹാന കൃഷ്ണക്കും മൂന്ന് അനുജത്തിമാർക്കും വീട്ടുകാർ അത്രയേറെ കരുതൽ നൽകിയിരുന്നു. അതുപോലെ തന്നെ വളർന്നു വരുമ്പോൾ, സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള ഊർജവും. ഇപ്പോൾ ഏകദേശം നാല് വർഷങ്ങളോളമായി അഹാന മനസ്സിൽ താലോലിച്ച ഒരു സ്വപ്നം സഫലമായിരിക്കുന്നു

advertisement
2/6
പെണ്മക്കൾ വളർന്നു വന്നാൽ, വിവാഹമാണ് വലുത് എന്ന് കരുതുന്ന മാതാപിതാക്കളിൽ വ്യത്യസ്തരാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. രണ്ടുപേരും അവരുടെ മക്കൾക്ക് അവരുടേതായ തീരുമാനം എടുക്കാനും, ഇഷ്‌ടമുണ്ടെങ്കിൽ മാത്രം വിവാഹം ചെയ്യാം എന്നും പഠിപ്പിച്ചു വളർത്തിയിരുന്നു. അതിനാൽ ലോകം ചുറ്റിക്കാണാനും സിനിമയിൽ അഭിനയിക്കാനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായി സ്വയം ഉയർന്നു വരാനും അവർക്ക് അവരിൽ നിന്നും ഊർജ്ജമുൾക്കൊള്ളാൻ സാധിച്ചു. അഹാനയുടെ അനുജത്തി ദിയ കൃഷ്ണ മാത്രമാണ് നാലുപേരിൽ ഇതുവരെയും വിവാഹം ചെയ്തത് (തുടർന്ന് വായിക്കുക)

3/6
കഴിഞ്ഞ ദിവസം വർഷങ്ങളായി താലോലിച്ച സ്വപ്നം കയ്യെത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലായിരുന്നു അഹാന കൃഷ്ണ. മൂന്നര വർഷങ്ങൾക്ക് മുൻപ് അഹാന ആ സ്വപ്നം ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ രൂപത്തിൽ തന്റെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. മലയാളികൾ എല്ലാവരും ഒരു ശ്രദ്ധേയ മലയാള സിനിമയിൽ കണ്ട ഒരു കാര്യമാണ്. ഇന്നും പലരും അതൊരു സ്വപ്നമായി കൊണ്ട് നടക്കാറുണ്ട്. എന്നാൽ, സിനിമാക്കാർ കാണിച്ചു കൊതിപ്പിച്ച ആ സ്ഥലത്തെക്ക് അഹാന കൃഷ്ണ പോയി. ഒപ്പം തന്നെപ്പോലെ സ്വപനം കണ്ട മറ്റുപലരും കൂടെയുണ്ടായി

4/6
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം കണ്ടവർ നായകന്മാർ രാത്രിയുടെ നിശബ്ദതയിൽ കായലിലേക്ക് ഇറങ്ങി തിളങ്ങുന്ന നീലനിറത്തിൽ തെളിയുന്ന കവര കയ്യെത്തിപ്പിടിക്കുന്ന ദൃശ്യം നിങ്ങൾ കണ്ടിരിക്കാം. ഇംഗ്ളീഷിൽ ബയോലൂമിനിസെൻസ് എന്ന് പറയപ്പെടുന്ന ശാസ്ത്രീയ പ്രതിഭാസമാണ് കവര. ഈ കവര കണ്ടാസ്വദിക്കണം എങ്കിൽ കുമ്പളങ്ങിയിലേക്ക് തന്നെ പോകണം. ഒരു കയാക്കിങ് ടീമിന്റെ ഒപ്പമാണ് അഹാന കൃഷ്ണ ഈ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നീങ്ങിയത്

5/6
സ്വയം വഞ്ചിതുഴഞ്ഞ്‌ കായലിലൂടെ നീങ്ങുന്ന തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അഹാന കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് നോർത്തേൺ ലൈറ്റ്‌സ് കാണാൻ സുഹൃത്തിനൊപ്പം വിദേശത്തേക്ക് യാത്രപോയ തന്റെ ദൃശ്യങ്ങൾ അഹാന കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നു. അതേ കൗതുകം തന്നെയാണ് അഹാന കൃഷ്ണയുടെ ഈ അനുഭവത്തിലും നിഴലിക്കുന്നത്. മൂന്നര വർഷം മുൻപ് തന്റെ ഇൻസ്റ്റഗ്രാം സ്‌പെയ്‌സിൽ അഹാന കൃഷ്ണ കുറിച്ച ഓർമ്മക്കുറിപ്പിന്റെ സ്ക്രീൻഷോട്ടും അതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നു

6/6
മൂന്നര വർഷങ്ങൾക്ക് മുൻപ് അഹാന കൃഷ്ണയ്ക്ക് കവര നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും, ഒരു പെയിന്റിംഗിന്റെ രൂപത്തിൽ അഹാനയെ സമാനപശ്ചാത്തലത്തിൽ ചേർത്തുവച്ച് ഒരാൾ ഒരു സമ്മാനം അയച്ചിരുന്നു. അന്നും താൻ പച്ചയും നീലയും കലർന്ന ജലത്തിന്റെ മാസ്മരികത അനുഭവിച്ചിരുന്നു എങ്കിലും, കവര പോലൊരു പ്രതിഭാസം കാണാനുള്ള ത്വര അഹാനയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. 2021ൽ അഹാന ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട്. 2019ൽ റിലീസ് ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' പുറത്തിറങ്ങിയത് മുതൽ കവര എന്ന പ്രതിഭാസത്തിന് നിരവധി ആരാധകരുണ്ടായിരുന്നു

'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement