ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ആരോടെങ്കിലും ശക്തമായ ആകർഷണം അനുഭവപ്പെടാൻ സാധ്യത ഉണ്ട്. ഇന്ന് സത്യസന്ധതയോടു കൂടിയും നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുക. ആത്മവിശ്വാസം വർധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇത് ഉപയോഗിക്കുക. കൂടാതെ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള നിങ്ങളുടെ ജിജ്ഞാസയും ഉത്സാഹവും ഇന്ന് വർധിച്ചേക്കാം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഇന്ന് ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ബാഗ്, ഭാഗ്യ സംഖ്യ - 9, ഭാഗ്യ നിറം - ഓറഞ്ച്
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടും. കൂടാതെ ജോലി സ്ഥലത്തെ നിങ്ങളുടെ പ്രവർത്തനം ഇന്ന് മികച്ചതായി മാറും. കാര്യക്ഷമതയ്ക്കും ഉല്പാദനക്ഷമതയ്ക്കും മുൻഗണന നൽകിക്കൊണ്ട് നിങ്ങൾ ഈ ദിവസം പ്രവർത്തിക്കേണ്ടതാണ്. കൂടാതെ ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഉള്ള നിങ്ങളുടെ താല്പര്യം ഈ ദിവസം വർദ്ധിച്ചേക്കാം. അതേസമയം നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുള്ള സമയമാണ്. നിങ്ങളുടെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക. അതേസമയം മറ്റു കാര്യങ്ങൾക്കിടയിൽ ആവശ്യമായ വിശ്രമത്തിനുള്ള സമയവും ഈ ദിവസം കണ്ടെത്തുക. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ഇന്ന് കൂടുതൽ ആശ്വാസം നൽകും. ഭാഗ്യ ചിഹ്നം: വൈഡൂര്യം, ഭാഗ്യ സംഖ്യ- 18, ഭാഗ്യ നിറം - പിങ്ക്
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളിലെ ചില കാര്യങ്ങൾ പങ്കാളിയെ ആകർഷിച്ചേക്കാം. ജോലി സ്ഥലത്തെ മികച്ച ആശയവിനിമയും പ്രവർത്തനവും നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. സഹപ്രവർത്തകരുമായി മികച്ച രീതിയിൽ ഇടപഴകാനും നിങ്ങൾക്ക് ഇന്ന് സാധിക്കും. ആശയവിനിമയത്തിലും മാധ്യമത്തിലും ഉള്ള നിങ്ങളുടെ കഴിവുകൾക്ക് ഇന്ന് അംഗീകാരം ഉണ്ടാകും. അതേസമയം നിങ്ങളുടെ പങ്കാളിക്ക് അധിക ശ്രദ്ധയും വാത്സല്യവും ഈ ദിവസം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സ്നേഹം അവരോട് പ്രകടിപ്പിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു ചെസ്സ് ബോർഡ്, ഭാഗ്യ സംഖ്യ - 15, ഭാഗ്യ നിറം: മഞ്ഞ
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം സംവേദനക്ഷമതയും വൈകാരികമായ ആഴവും നിങ്ങളുടെ ബന്ധത്തിൽ രൂപപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകാൻ ഇത് സഹായിക്കും. നിങ്ങൾക്ക് ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. അവരുടെ പിന്തുണയും നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. മനഃശാസ്ത്രത്തിലുള്ള നിങ്ങളുടെ താൽപ്പര്യം ഈ ദിവസം നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് വഴി തുറക്കും. കൂടാതെ പങ്കാളിക്ക് ഈ ദിവസം നിങ്ങൾ പൂർണ്ണ പിന്തുണ നൽകേണ്ടതാണ്. അവരോട് നിങ്ങളുടെ സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുക. അതേസമയം നിങ്ങളുടെ സ്വയം പരിചരണത്തിനുള്ള സമയം കൂടിയാണ് ഇന്ന്. ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രകൃതിയിലും അന്തരീക്ഷത്തിലും കൂടുതൽ സമയം ചെലവഴിച്ചുകൊണ്ട് നടത്തുന്ന സമാധാനപൂർണമായ ഒരു യാത്ര നിങ്ങൾക്ക് ഈ ദിവസം കൂടുതൽ ആശ്വാസവും വിശ്രമവും നൽകിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു തൂവൽ , ഭാഗ്യ സംഖ്യ: 42, ഭാഗ്യ നിറം - തവിട്ട്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ജോലിസ്ഥലത്ത് നിങ്ങളുടെ ക്രിയാത്മകതയും നേതൃത്വം വഹിക്കാനുള്ള കഴിവും വർധിക്കും. ഇതിൽ നിങ്ങളുടെ പ്രശസ്തി വർധിക്കാനുള്ള സാഹചര്യവും ഉടലെടുക്കും. കൂടാതെ കലയിലും സർഗാത്മകമായ ആവിഷ്കാരത്തിലും ഉള്ള നിങ്ങളുടെ താൽപര്യം വർധിക്കും. അതേസമയം നിങ്ങളുടെ പങ്കാളിക്ക് അധിക ശ്രദ്ധയും അഭിനന്ദനവും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സ്നേഹവും നന്ദിയും അവരോട് പ്രകടമാക്കുക. യോഗ അല്ലെങ്കിൽ നൃത്തം പോലുള്ള പ്രവർത്തനങ്ങളിൽ ഈ ദിവസം കൂടുതൽ സമയം ചെലവഴിക്കുന്നത് ഉചിതം ആയിരിക്കും. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന കാർ , ഭാഗ്യ സംഖ്യ- 3 ,ഭാഗ്യ നിറം - ഇൻഡിഗോ
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങൾ പങ്കാളിയുമായി ശരിയായി ആശയവിനിമയം നടത്താൻ ശ്രദ്ധിക്കുക. നിങ്ങളുടെ കാര്യക്ഷമതയും വിശകലന വൈദഗ്ധ്യവും ഇന്ന് ജോലിസ്ഥലത്ത് വിലമതിക്കപ്പെടും. ഇന്ന് ശാസ്ത്ര സാങ്കേതികവിദ്യയിലുള്ള നിങ്ങളുടെ താൽപ്പര്യം വിഷയങ്ങൾ യുക്തിസഹമായി ഗവേഷണം ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. പങ്കാളിക്ക് നിങ്ങളുടെ പിന്തുണയും പ്രശ്ന പരിഹാരത്തിനുള്ള മാർഗനിർദ്ദേശവും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സ്നേഹവും വിവേകവും പ്രകടിപ്പിക്കുക. ഭാഗ്യചിഹ്നം - ഒരു പുഷ്യരാഗം, ഭാഗ്യ സംഖ്യ : 22, ഭാഗ്യ നിറം - വെള്ള
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളിലെ മനോഹാരിതയും നയതന്ത്രവും മറ്റുള്ളവരെ ആകർഷിക്കാം. പുതിയ ആളുകളെ പരിചയപ്പെടാനും മികച്ച ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരങ്ങളും ഈ ദിവസം നിങ്ങൾക്ക് വന്നുചേരും. ക്രിയാത്മകവും സമാധാനപരവുമായ തൊഴിൽ സാഹചര്യം വളർത്തിയെടുക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും. കലയിലും സൗന്ദര്യത്തിലും ഉള്ള നിങ്ങളുടെ താൽപര്യം ഒരു പുതിയ അവസരം നൽകിയേക്കാം. അതേസമയം നിങ്ങളുടെ പങ്കാളിക്ക് അധിക ശ്രദ്ധയും വൈകാരിക പിന്തുണയും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സ്നേഹവും വാത്സല്യവും അവരോട് കാണിക്കുക. ധ്യാനമോ യോഗയോ പോലുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഉചിതമായിരിക്കും. ഭാഗ്യ ചിഹ്നം - റൂബി, ഭാഗ്യ സംഖ്യ - 30, ഭാഗ്യ നിറം - കടും ചുവപ്പ് നിറം
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ തീവ്രമായ അഭിനിവേശവും വൈകാരികമായ സ്വാധീനവും നിങ്ങളുടെ ബന്ധത്തിൽ ഏറെ പ്രകടമാകും. ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കും. കൂടാതെ ഇന്ന് നിങ്ങളുടെ ജോലിയിലുള്ള മികച്ച ശ്രദ്ധയും നിശ്ചയദാർഢ്യവും ജോലിസ്ഥലത്ത് വിലമതിക്കപ്പെട്ടേക്കാം. വെല്ലുവിളി നിറഞ്ഞ ജോലികൾ പൂർത്തിയാക്കാനും ഇന്ന് നിങ്ങൾക്ക് സാധിക്കും. മനഃശാസ്ത്രത്തിലും പ്രകടമായ താല്പര്യം ജനിക്കും. ഭാഗ്യ ചിഹ്നം - ഒരു പച്ച ബാഗ്, ഭാഗ്യ സംഖ്യ - 11, ഭാഗ്യ നിറം - തത്ത പച്ച
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് ഈ രാശിക്കാർക്ക് പുതിയ ആളുകളുമായി ബന്ധപ്പെടാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഉള്ള അവസരം വന്നുചേരും. കൂടാതെ നിങ്ങളുടെ ശുഭാപ്തിവിശ്വാസവും ഉത്സാഹവും ജോലിസ്ഥലത്ത് പ്രകടമാകും. മറ്റുള്ളവർക്ക് ഒരു പ്രചോദനമാകാനും നിങ്ങൾക്ക് ഈ ദിവസം സാധിക്കും. യാത്രകളോട് കൂടുതൽ താല്പര്യം ജനിക്കും. പുതിയ സംസ്കാരങ്ങളെയും ഭാഷകളെയും കുറിച്ച് പഠിക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും ഇന്നുണ്ട്. ഭാഗ്യ ചിഹ്നം - വെള്ളി പാത്രങ്ങൾ, ഭാഗ്യ സംഖ്യ- 55, ഭാഗ്യ നിറം - വയലറ്റ്
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: കുടുംബത്തിൽ നിങ്ങളുടെ ഉത്തരവാദിത്തബോധവും പ്രതിബദ്ധതയും ഇന്ന് വർധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധവും ഈ ദിവസം ദൃഢമായേക്കാം. കൂടാതെ ദീർഘകാല പ്രോജക്റ്റുകളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും. അതേസമയം ജോലിസ്ഥലത്ത് നിങ്ങളുടെ പ്രായോഗികതയും നിശ്ചയദാർഢ്യവും ഇന്ന് മറ്റുള്ളവരാൾ അംഗീകരിക്കപ്പെടും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഉള്ള നിങ്ങളുടെ താൽപ്പര്യം ഉയർന്ന തലത്തിലായിരിക്കാം. അതേസമയം നിങ്ങളുടെ പങ്കാളി നിങ്ങളുടെ പിന്തുണ ഇന്ന് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാം. അച്ചടക്കവും ചിട്ടയും ഇന്ന് എല്ലാ കാര്യങ്ങളിലുമുണ്ടാകും. അതേസമയം ഭക്ഷണക്രമത്തിൽ പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ബുദ്ധൻ, ഭാഗ്യ സംഖ്യ-21, ഭാഗ്യ നിറം - ഓറഞ്ച്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സമാന ചിന്താഗതികാരായ ആളുകളെ ഈ ദിവസം നിങ്ങൾ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ ക്രിയാത്മകതയ്ക്ക് ഇന്ന് ജോലിസ്ഥലത്ത് വലിയ രീതിയിലുള്ള പ്രശംസ ലഭിക്കും. പുതിയ ആശയങ്ങളും പരിഹാരങ്ങളും കൊണ്ടുവരാനും ജോലിയിൽ നിങ്ങൾക്ക് സാധിക്കുന്നതാണ്. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലുമുള്ള നിങ്ങളുടെ താൽപ്പര്യം ഈ ദിവസം വർദ്ധിക്കും. ഇത് നിങ്ങളുടെ പഠന കാര്യങ്ങളിൽ മികവ് തെളിയിക്കാൻ സഹായിക്കും. നിങ്ങളുടെ പങ്കാളിക്ക് ആവശ്യമായ സ്വാതന്ത്ര്യം നിങ്ങൾ നൽകാൻ ശ്രമിക്കുക. ഇത് ബന്ധത്തിലുള്ള വിള്ളലുകൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹവും ആദരവും പ്രകടമാക്കുക. കല, സംഗീതം പോലെയുള്ള കാര്യങ്ങളിൽ നിങ്ങൾ ഇന്ന് കൂടുതൽ സമയം ചെലവഴിക്കാം. . ഭാഗ്യ ചിഹ്നം - പാരച്യൂട്ട്, ഭാഗ്യ സംഖ്യ - 60, ഭാഗ്യം നിറം - പീച്ച്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സംവേദനക്ഷമതയും അവബോധവും വർധിക്കും. ഇത് നിങ്ങളുടെ കുടുംബ ബന്ധങ്ങൾ ദൃഢമാവുന്നതിന് സഹായകമാകും. കൂടാതെ പങ്കാളിയുമായി ആഴത്തിൽ ഒരു വൈകാരിക ബന്ധം രൂപപ്പെടാനും ഇത് സഹായിക്കും. സഹപ്രവർത്തകരുമായും ക്ലയന്റുകളുമായും നല്ല ബന്ധം കെട്ടിപ്പടുക്കാനും ഇന്ന് സാധിക്കും. കൂടാതെ ജോലിസ്ഥലത്ത് നിങ്ങൾ പ്രകടിപ്പിക്കുന്ന സഹാനുഭൂതിയും അനുകമ്പയും നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. അതേസമയം ആത്മീയ വിഷയങ്ങളിൽ നിങ്ങൾക്ക് ഇന്ന് കൂടുതൽ താല്പര്യം ജനിക്കും. ഭാഗ്യ ചിഹ്നം - ഒരു ക്യാൻവാസ്, ഭാഗ്യ സംഖ്യ 4, ഭാഗ്യ നിറം - നീല