Astrology Feb 23 | സാമ്പത്തിക നേട്ടമുണ്ടാകും; ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുക; ഇന്നത്തെ ദിവസഫലം
- Published by:Anuraj GR
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 ഫെബ്രുവരി 23 ലെ ദിവസഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം മേടം രാശിക്കാർ അച്ചടക്കത്തോടെയും ഉത്തരവാദിത്തത്തോടെയും കുടുംബ ജീവിതം നയിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐക്യം നിലനിർത്താൻ സഹായിക്കും. ഇന്ന് നിങ്ങൾ പ്രണയിക്കുന്നയാളെ മനസിലാക്കാൻ ശ്രമിക്കുകയും അവരുമായുള്ള പ്രണയ നിമിഷങ്ങൾ ആസ്വദിക്കുകയും ചെയ്യുക. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ ചുമതലകൾ ഇന്ന് കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. ചെയ്യുന്ന ജോലികളിലെല്ലാം നിങ്ങളുടെ അർപ്പണബോധവും ശ്രദ്ധയും ആവശ്യമാണ്. എന്നാൽ അമിതമായി ജോലികൾ ഏറ്റെടുക്കുന്ന മനോഭാവം ഒഴിവാക്കുക. ബിസിനസിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. ഇന്ന് ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നയത്തോടെ കൈകാര്യം ചെയ്യുക, തർക്കങ്ങൾ ഒഴിവാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്നവരുടെ മാർഗനിർദേശം തേടുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ് , ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ രത്നം: മാണിക്യം
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് പങ്കാളിയുമായി വൈകാരികമായി കൂടുതൽ അടുപ്പം അനുഭവപ്പെടും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് അംഗീകാരത്തിനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നിങ്ങൾ സാമ്പത്തിക സ്ഥിരത കൈവരിക്കും. ഒരു അടുത്ത സുഹൃത്തിൽ നിന്നുള്ള സമയോചിതമായ ഉപദേശം നിങ്ങളെ ഫലവത്തായ നിക്ഷേപങ്ങളിലേക്ക് നയിച്ചേക്കാം. ഇന്ന് നിങ്ങളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടും. മികച്ച സുഹൃത് ബന്ധങ്ങൾ കെട്ടിപ്പിടിക്കാനും നിങ്ങൾക്ക് സാധിക്കും. കുടുംബത്തിൽ ഇപ്പോൾ ചില മംഗളകരമായ ചടങ്ങുകൾ നടക്കാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 4 ആണ്, ഭാഗ്യ നിറം: പച്ച, ഭാഗ്യ രത്നം: നീലക്കല്ല്
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മിഥുന രാശിക്കാർ നിങ്ങളുടെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കരുത്. ഇന്ന് നിങ്ങൾ പുതിയ പ്രണയ ബന്ധത്തിലേക്ക് ആകർഷിക്കപ്പെടും. ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളോട് നന്നായി പെരുമാറുകയും ബന്ധുക്കളുമായുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുകയും വേണം. നിങ്ങളുടെ തൊഴിൽ മേഖലയിൽ പുരോഗതി പ്രതീക്ഷിക്കാം . അമിത ജോലി സമ്മർദം ഒഴിവാക്കാൻ ജോലിസ്ഥലത്ത് സഹകരണത്തോടെ പ്രവർത്തിക്കുന്നതും ഉചിതമായിരിക്കും. സാമ്പത്തിക ഇടപാടുകൾ ജാഗ്രതയോടെ നടത്തണം. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിദഗ്ധ ഉപദേശം സ്വീകരിക്കുക . ഓഫീസ് രാഷ്ട്രീയം ഒഴിവാക്കുക, നിഷ്പക്ഷത പാലിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. സ്വയം പരിചരിക്കുന്നതിന് മുൻഗണന നൽകി നിങ്ങളുടെ ആരോഗ്യത്തെയും പരിപാലിക്കുക. മറ്റുള്ളവരോട് ക്ഷമിക്കാൻ ശീലിക്കണം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 7 ആണ് , ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ രത്നം: സിട്രിൻ
advertisement
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പങ്കാളിയോട് തുറന്ന മനസോടെ ആശയവിനിമയം നടത്തുക. കുടുംബത്തിൽ ഇന്ന് സമാധാനവും അന്തരീക്ഷവും നിലനിൽക്കും. എന്നാൽ മറ്റുള്ള ബന്ധുക്കളുമായി ഇന്ന് നിങ്ങൾ കുറച്ച് അകലം പാലിക്കുന്നതായിരിക്കും നല്ലത്. നിങ്ങളുടെ കരിയറിൽ നേട്ടങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും. നിലവിലെ ജോലിയിൽ നിങ്ങൾക്ക് മടുപ്പ് തോന്നാം. അതിനാൽ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ ശ്രമിക്കും. ജോലിസ്ഥലത്ത് നയതന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനും ശ്രമിക്കുക. വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 3 ആണ്, ഭാഗ്യ നിറം: വെള്ളി, ഭാഗ്യ രത്നം: ഗോമേദകം
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചിങ്ങം രാശിക്കാർ ജോലിസ്ഥലത്ത് ക്ഷമയും സ്ഥിരോത്സാഹവും നിലനിർത്തുക. ഇന്ന് ദാമ്പത്യ ജീവിതത്തിൽ സ്നേഹം നിലനിൽക്കും. നിങ്ങളുടെ സുഹൃത്തിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടായേക്കാം. നിങ്ങളുടെ നേതൃപാടവം പ്രകടിപ്പിക്കാൻ പറ്റിയ അവസരങ്ങൾ ഇന്ന് നിങ്ങൾക്ക് ലഭിച്ചേക്കാം. ബിസിനസ് സംരംഭങ്ങളുടെ വളർച്ചക്ക് തന്ത്രപരമായ ആസൂത്രണം ഇന്ന് വളരെ ആവശ്യമായി വരും. ഉടൻ സാമ്പത്തിക നേട്ടങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങൾ മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്നും ഇന്ന് വലിയ സാമ്പത്തിക ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പേരും പ്രശസ്തിയും സമൂഹത്തിൽ നല്ല മാറ്റം സൃഷ്ടിക്കാൻ പ്രയോജനപ്പെടുത്തുക. നിങ്ങൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാനും സാധിക്കും. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമെങ്കിൽ വൈദ്യ സഹായം തേടാൻ മടിക്കരുത്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 8 ആണ് , സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം , ഭാഗ്യ രത്നം: മരതകം
advertisement
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍ : ഈ ദിവസം കന്നി രാശിക്കാർ നിങ്ങളുടെ കുടുംബജീവിതത്തിൽ സ്ഥിരതയും പ്രായോഗികതയും നിലനിർത്തും. ഇത് നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിക്കും. ഇന്ന് കരിയറിൽ നിങ്ങൾക്ക് പുരോഗതി ഉണ്ടാകും. ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾ സഹപ്രവർത്തകരുമായി മികച്ച രീതിയിൽ ഇടപഴകാൻ നിർദ്ദേശിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിലൂടെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ നിങ്ങൾ നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അവസരങ്ങളും വന്നു ചേരും. എന്നാൽ നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് വിദഗ്ദോപദേശം സ്വീകരിക്കുക. നിങ്ങളുടെ ഇടപാടുകളിൽ സത്യസന്ധതയും സുതാര്യതയും നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്. സ്വയം പരിചരണത്തിന് മുൻഗണന നൽകി നിങ്ങളുടെ ആരോഗ്യത്തെയും പരിപാലിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 3 ആണ് . നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം ഭാഗ്യ രത്‌നം - ഇന്ദ്രനീലം
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ഇതിലൂടെ പങ്കാളികൾ തമ്മിൽ വൈകാരികമായി കൂടുതൽ അടുപ്പം നിലനിൽക്കും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ സഹപ്രവർത്തകരുമായി കുറച്ച് അകലം പാലിച്ചു പ്രവർത്തിക്കുന്നതായിരിക്കും ഉചിതം. തൊഴിൽപരമായി ഇന്ന് നിങ്ങളുടെ ഊർജ്ജവും ഉത്സാഹവും വർദ്ധിക്കും. എന്നാൽ ബിസിനസ്സിൽ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഉള്ള പ്രവർത്തനങ്ങൾ ഇന്ന് വിജയിക്കും. സാമ്പത്തിക കാര്യങ്ങൾ ഉടൻ തന്നെ നിങ്ങൾക്ക് അനുകൂലമായി സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. സ്ഥിരവും സുരക്ഷിതവുമായ നിക്ഷേപങ്ങൾ നടത്താൻ ശ്രമിക്കുക. എന്നാൽ നിങ്ങളുടെ കുടുംബജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമായി വരും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതിയും സത്യസന്ധതയും പാലിക്കുക. കുടുംബാംഗങ്ങളുമായി തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നടത്തുക. മാനസിക സമാധാനത്തിനായി സമയം നീക്കിവയ്ക്കുക. ജോലിയും വ്യക്തി ജീവിതവും തമ്മിൽ ബാലൻസ് നിലനിർത്തുകയും ചെയ്യുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 2 ആണ്, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം, ഭാഗ്യ രത്നം: പവിഴം
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വൃശ്ചിക രാശിക്കാർ നിങ്ങളുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ക്ഷമ നിലനിർത്താനും ശ്രമിക്കുക. ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്ക് നിങ്ങൾ എല്ലാവിധ പിന്തുണയും നൽകും. ജോലിസ്ഥലത്ത് എന്ന ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാൻ സാധിക്കും. ഇതിലൂടെ അംഗീകാരവും നിങ്ങളെ തേടിയെത്താം. നിങ്ങളുടെ നൂതനമായ ആശയങ്ങൾ ബിസിനസ്സിൽ പുതിയ അവസരങ്ങൾ കൊണ്ടുവരാം. എന്നാൽ സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയും സൂചിപ്പിക്കുന്നു. എന്നാൽ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നതിനു മുൻപ് എല്ലാം വിശദമായി പരിശോധിക്കുക. ഇന്ന് മാറ്റങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. ഇന്ന് യാത്രകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വ്യക്തിഗത വളർച്ചയ്ക്ക് സഹായിക്കും. സ്വയം പരിചരണത്തിനും നിങ്ങൾ പ്രാധാന്യം കൽപ്പിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ്, കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം, ഭാഗ്യ രത്നം: ടർക്കോയ്സ്
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ധനു രാശിക്കാരുടെ മുൻകാലത്തുണ്ടായ ചില പ്രശ്നങ്ങൾ മറന്ന് പുതിയ തുടക്കങ്ങൾ സ്വീകരിക്കാൻ പരിശ്രമിക്കണം. ബന്ധുക്കളിൽ നിന്ന് പിന്തുണയും ഉപദേശവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ നിങ്ങളെ പുരോഗതിയിലേക്ക് നയിക്കും. വെല്ലുവിളി നിറഞ്ഞ തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ സ്ഥിരോത്സാഹവും നിശ്ചദാർഢ്യവും നിങ്ങളെ പ്രാപ്തരാക്കും. നിങ്ങൾ നിലവിലെ ബിസിനസ് ആശയങ്ങൾ വീണ്ടും വിലയിരുത്തുകയും പുതിയ സാധ്യതകൾ മനസിലാക്കുകയും ചെയ്യുക. സാവധാനമെങ്കിലും സ്ഥിരമായ സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുക. നിങ്ങളുടെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്തുകയും നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുക. ഇന്ന് നിങ്ങളുടെ കുടുംബ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 11 ആണ്, പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം , ഭാഗ്യ രത്നം: മുത്ത്
advertisement
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മകരം രാശിക്കാരുടെ കുടുംബ ജീവിതത്തിൽ സമാധാന്തരീക്ഷം സൃഷ്ടിക്കാൻ പരിശ്രമിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കുക. നിങ്ങളുടെ കരിയറിൽ വെല്ലുവിളികൾ ഉണ്ടാകും. എങ്കിലും നിങ്ങളുടെ നൂതന ആശയങ്ങൾ അവയെ തരണം ചെയ്യാൻ സഹായിക്കും. ഈ ദിവസം ജോലിസ്ഥലത്ത് ഒരു പുതിയ അവസരം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ ബിസിനസ് സംരംഭങ്ങളിൽ വിജയവും സാമ്പത്തിക സ്ഥിരതയും ഉണ്ടാകും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാല നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ഓഫീസ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ന് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഈ ദിവസം കുടുംബത്തിൽ ഐക്യം നിലനിൽക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 1 ആണ്, ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ രത്നം: വജ്രം
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കുംഭ രാശിക്കാരുടെ ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി കടന്നു വരാം. ഇന്ന് ബന്ധുക്കളുമായി ഇടപെടുമ്പോൾ ശാന്തതയും വിവേകവും പാലിക്കുക. ഈ ദിവസം നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കണം. ജോലിയും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് നിലനിർത്തുക. ബിസിനസിൽ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. കുറച്ച് നാളത്തേക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് ഉപദേശം തേടുക. നൂതന ആശയങ്ങൾക്കും പുരോഗമനപരമായ മാറ്റത്തിനും നിങ്ങൾ ഇന്ന് പ്രാധാന്യം നൽകുക . നിങ്ങളുടെ ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 13 ആണ്, ഭാഗ്യ നിറം: അക്വാ, ഭാഗ്യ രത്നം: നീലക്കല്ല്
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം മീനരാശിക്കാർക്ക് നിങ്ങളുടെ കുടുംബജീവിതത്തിൽ ആവേശകരവും സാഹസികതയും നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് മാർഗനിർദേശവും പിന്തുണയും ലഭിക്കും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സാധിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള പ്രവർത്തനങ്ങൾ ആയിരിക്കും വിജയിക്കുക. ഇപ്പോൾ പുതിയ ബിസിനസ് അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം. ഓഫീസ് രാഷ്ട്രീയം ഇന്ന് നയപരമായി കൈകാര്യം ചെയ്യാനും ശ്രമിക്കുക. നിങ്ങളുടെ വൈകാരിക ക്ഷേമത്തിന് ഇന്ന് പ്രാധാന്യം നൽകുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 12 ആണ്, ഭാഗ്യ നിറം: കടൽ പച്ച. ഭാഗ്യ രത്നം: മേഘ വർണ്ണക്കല്ല്.
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com