Astrology May 28 | സാമ്പത്തിക സ്ഥിരത കൈവരിക്കാനാകും; അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 മെയ് 28ലെ ദിവസഫലം അറിയാം
1/13
Astrology, Astrology Today, Yours today's Astrology, News18 Astrology, Astrology Predictions Today 12 may 2023, 12 മേയ് 2023, ഇന്നത്തെ ദിവസഫലം, ജ്യോതിഷഫലം, 2023 മേയ് 12, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ, ജ്യോതിഷം
ദിവസസംഗ്രഹം: മേടം രാശിക്കാര്‍ എല്ലാ കാര്യത്തിലും തുറന്ന് സംസാരിക്കാന്‍ ശ്രദ്ധിക്കണം. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ സ്വഭാവം നിങ്ങളെ സഹായിക്കും. മിഥുനം രാശിയിലുള്ള പങ്കാളികള്‍ പരസ്പരം തുറന്ന് സംസാരിക്കേണ്ടതും അത്യാവശ്യമാണ്. വ്യക്തികള്‍ തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ കര്‍ക്കിടക രാശിയിലുള്ളവര്‍ ശ്രമിക്കണം. സൗഹൃദത്തിലും ദാമ്പത്യത്തിലും സന്തുലിതമായി നില്‍ക്കാനാണ് കന്നി രാശിക്കാര്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതാണ്. പ്രണയത്തിലെ വിശ്വാസപരമായ തെറ്റിദ്ധാരണകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ വൃശ്ചിക രാശിക്കാര്‍ ശ്രമിക്കണം. കുംഭ രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. മീനം രാശിക്കാര്‍ തങ്ങളുടെ സൗഹൃദത്തിലും ദാമ്പത്യത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്തണം.
advertisement
2/13
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലുള്ള ഭയത്തെ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. പൊതുസ്ഥലങ്ങളിലെ സംഭാഷണങ്ങളോ അല്ലെങ്കിൽ വലിയൊരു ആൾക്കൂട്ടത്തെ അഭിസംബോന്ധന ചെയ്യുമ്പോഴോ ഭയം ഉണ്ടായേക്കാം. നിങ്ങളുടെ സ്വതസിദ്ധമായ കഴിവിനെ മാത്രം വിശ്വസിക്കുക. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഭാഗ്യചിഹ്നം : കാന്തം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് തങ്ങളുടെ ബന്ധത്തില്‍ നിന്ന് സന്തോഷം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായി തന്നെ നിലനിര്‍ത്തണം. അവരോട് സത്യസന്ധമായി പെരുമാറണം. പഴയ സുഹൃത്തുക്കളെ കാണുന്നത് ഉത്തമമാണ്. അവരുമായി പഴയത് പോലെ തുറന്ന് സംസാരിക്കുക. മറ്റുള്ളവരില്‍ വിശ്വാസമര്‍പ്പിക്കുന്നതിന്റെ ആവശ്യകത ഇന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ ശത്രുക്കളായി കാണുന്ന ചിന്താഗതി ഒഴിവാക്കണം. ആവശ്യ ഘട്ടത്തില്‍ മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കണം. പണം സൂക്ഷിച്ച് ചെലവാക്കണം. അനാവശ്യമായ ഷോപ്പിംഗ് ഒഴിവാക്കണം. ജോലിയില്‍ അസ്ഥിരത അനുഭവപ്പെടും. നിങ്ങളുടെ കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോകുക. കഴിവ് മെച്ചപ്പെടുത്താനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. മനസിനും ശരീരത്തിനും വിശ്രമം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അതിനായി യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യാവുന്നതാണ്. ശരിയായ ഭക്ഷണ ക്രമം ശീലിക്കണം. ഭാഗ്യ ചിഹ്നം: ജ്യൂട്ട് ബാഗ് ഭാഗ്യ നിറം: ഇന്‍ഡിഗോ ഭാഗ്യ സംഖ്യ: 25
advertisement
3/13
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും പഴയകാലങ്ങളുടെ ഓർമ്മകൾ അയവിറക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. കരുതലോടെ കാത്തിരുന്നാൽ കരിയറിൽ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം : ആമ
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: പ്രണയബന്ധത്തില്‍ ഐക്യമുണ്ടാകും. ബന്ധങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. സൗഹൃദങ്ങളെ ശരിയായ രീതിയില്‍ നിലനിര്‍ത്തി കൊണ്ടുപോകണം. ആവശ്യഘട്ടത്തില്‍ മറ്റുള്ളവരെ സഹായിക്കണം. ബന്ധങ്ങളില്‍ വിശ്വാസം നേടിയെടുക്കാന്‍ ശ്രദ്ധിക്കണം. എല്ലാവരോട് തുറന്ന് സംസാരിക്കുന്നതാണ് ഉത്തമം. അതിലൂടെ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാനാകും. സാമ്പത്തിക കാര്യങ്ങളില്‍ വളരെ ആലോചിച്ച് മാത്രം തീരൂമാനമെടുക്കണം. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. കരിയറില്‍ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ അതീവ ശ്രദ്ധ കാണിക്കണം. സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം: മെറ്റല്‍ ഫോയില്‍ ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 42
advertisement
4/13
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു വസ്തുതയും മറച്ചുവെക്കാതെ സത്യം തുറന്നു പറയേണ്ട ദിവസമാണിത്. മറിച്ച് ചെയ്യാൻ നിങ്ങൾ ചിലപ്പോൾ നേരത്തെ നിർബന്ധിതനായിരിക്കാം, എന്നാൽ ഇനിമേലിൽ അങ്ങനെയല്ല എന്ന തീരുമാനം എടുക്കണം. വ്യാപാര സംബന്ധിയായ അനുമതികൾക്ക് കാലതാമസം നേരിടാം. ഭാഗ്യ ചിഹ്നം: ഫെങ്ഷൂയി ഒട്ടകം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ബന്ധങ്ങളില്‍ ശരിയായ ആശയവിനിമയം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വികാരങ്ങളെ തുറന്ന് പ്രകടിപ്പിക്കുന്നത് നല്ലതാണ്. സോഷ്യല്‍ മീഡിയ ധാരാളമായി ഉപയോഗിച്ചേക്കാം. നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകുക. എല്ലാവരുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിച്ച് വേണം തീരുമാനമെടുക്കാന്‍. ചെലവ് നിയന്ത്രിക്കണം. ഭാവിയിലേക്ക് എന്തെങ്കിലും കരുതിവെയ്ക്കാനും ശ്രമിക്കണം. പ്രൊഫഷണലുകള്‍ക്ക് അനുകൂല കാലമാണ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. മനസ് ശാന്തമാകുന്ന പ്രവര്‍ത്തികളിലേര്‍പ്പെടുന്നത് നല്ലതാണ്. അറിവ് വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. പോഷകാംശമുള്ള ഭക്ഷണം കഴിക്കണം. കൂടാതെ മുടങ്ങാതെ വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം.ഭാഗ്യ ചിഹ്നം: ഹാന്‍ഡ് ക്രാഫ്റ്റ് ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 17
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതുതായി എന്തെങ്കിലും പരിശ്രമം നടത്തും മുൻപ് ആവശ്യമായ പരിശീലനം ഉറപ്പ് വരുത്തുക, അല്ലാത്തപക്ഷം അതിന്റെ ഫലവും യഥാർഥ്യവും അടുത്ത് തന്നെ നിങ്ങൾക്ക് ബോധ്യപ്പെടും. നിങ്ങളുടെ പുരോഗമന മനോഭാവം ചുറ്റുമുള്ള എല്ലാവരും വിലമതിച്ചേക്കില്ല. ഭാഗ്യ ചിഹ്നം: വജ്രം
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ സ്നേഹം അവര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കണം. സൗഹൃദങ്ങളിലൂടെ നിങ്ങള്‍ക്ക് സമാധാനം ലഭിക്കും. അതിനാല്‍ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക. ബന്ധങ്ങളിലെ വിശ്വാസം തകരാതെ കാത്തുസൂക്ഷിക്കണം. സത്യസന്ധരായി പ്രവര്‍ത്തിക്കണം. മറ്റുള്ളവര്‍ക്കും അവസരങ്ങള്‍ നല്‍കണം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പണം സൂക്ഷിച്ച് ചെലവാക്കണം. കരിയറില്‍ നേട്ടമുണ്ടാകും. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനാകും. മനസമാധാനം ലഭിക്കുന്ന ജോലികളില്‍ വ്യാപൃതരാകുക. ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം. ആവശ്യമെങ്കില്‍ ചെറിയ ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം: കറ്റാര്‍വാഴ ചെടി ഭാഗ്യ നിറം: കടുംപച്ച ഭാഗ്യ സംഖ്യ: 2
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. നിങ്ങൾക്ക് മുമ്പ് അറിയാത്ത അവസരങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടേക്കാം. കേട്ടുകേൾവികളെ അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കും. വസ്തുതകൾ സ്വയം അന്വഷിച്ച് ഉറപ്പ് വരുത്തുക. ഭാഗ്യ ചിഹ്നം : ചായം പൂശിയ ഗ്ലാസ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: പ്രണയിക്കുന്നവര്‍ക്ക് ഉത്തമ ദിവസമായിരിക്കും. വികാരങ്ങള്‍ പ്രകടിപ്പിക്കാനാകും. മറ്റുള്ളവരുമായി നല്ല രീതിയില്‍ ഇടപെഴകാനാകും. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം ദൃഢമാകും. പരിഹരിക്കപ്പെടാത്ത വിഷയങ്ങളെ അവഗണിക്കണം. നിങ്ങളുടെ ബലഹീനതകള്‍ എന്തെന്ന് തിരിച്ചറിയണം. സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കും. പണം വളരെ ശ്രദ്ധിച്ച് ചെലവാക്കുക. അനാവശ്യമായി പണം ചെലവാക്കരുത്. കരിയറില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാകും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകണം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പോഷകാംശമുള്ള ഭക്ഷണം കഴിക്കണം. ഭാഗ്യ ചിഹ്നം: പന ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 3
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രതിഫലം കിട്ടുന്ന അപ്രതീക്ഷിതമായ അവസരം വന്ന് ചേർന്നേക്കാം. അവസരം കിട്ടുമ്പോൾ അമിതമായി ആലോച്ചിച്ച് സമയം പാഴാക്കരുത്. ഒരു അടുത്ത സുഹൃത്ത് അസൂയയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - നദിക്കരയിലെ കല്ലുകൾ
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ : പങ്കാളിയുമായുള്ള വൈകാരിക ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. നിങ്ങള്‍ അവര്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പെരുമാറണം. സൗഹൃദങ്ങള്‍ക്ക് വളരയെധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് നിങ്ങള്‍. മറ്റുള്ളവരെ പെട്ടെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ തയ്യാറാകില്ല. എന്നാല്‍ തുറന്ന രീതിയില്‍ സംസാരിക്കുന്നത് ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ഭാവിയിലേക്കായി എന്തെങ്കിലും കരുതി വെയ്ക്കാനും ശ്രമിക്കണം. കരിയറില്‍ നേട്ടങ്ങളുണ്ടാകും. ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ വേണം. കഴിവുകള്‍ വര്‍ധിപ്പിക്കാനും പ്രശസ്തിയ്ക്കുമുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. മാനസിക - ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കണം. നല്ല രീതിയില്‍ ഉറങ്ങാനും പോഷകാംശമുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ സമ്മര്‍ദ്ദം കുറയ്ക്കണം. ഭാഗ്യ ചിഹ്നം: വാട്ടര്‍ ഫൗണ്ടേയ്ന്‍ ഭാഗ്യ നിറം: ചാര നിറം ഭാഗ്യ സംഖ്യ: 7
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണിത്. നിങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെടാൻ മതിയായ കാരണങ്ങൾ ഇന്നുണ്ടാകും. നിങ്ങൾ ആരുടെയെങ്കിലും അംഗീകാരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ഇന്നുണ്ടായേക്കാം. ജോലിയോടുള്ള ആത്മാർഥത അഭിനന്ദിക്കപ്പെടും. ഭാഗ്യ ചിഹ്നം : പദപ്രശ്നം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: പ്രണയ ബന്ധത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പങ്കാളിയോട് സത്യസന്ധമായി സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും സമയം കണ്ടെത്തണം. സൗഹൃദങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തണം. സാമ്പത്തിക സ്ഥിതി സുസ്ഥിരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അമിതമായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. പണം ഭാവിയിലേക്കായി കരുതി വെയ്ക്കണം. പ്രൊഫഷനില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാകും. റിസ്‌ക് എടുക്കാന്‍ തയ്യാറാകണം. പുതിയ അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. പങ്കാളിത്ത ബിസിനസുകളില്‍ വിജയം കാണും. സമാധാനം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം: കുതിരക്കുളമ്പ് ഭാഗ്യ നിറം: ലൈലാക് ഭാഗ്യ സംഖ്യ: 4
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണ്ടെപ്പോഴോ ഉണ്ടായ ചില കാര്യങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രിയപ്പെട്ട രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്ന് ചേർന്നേക്കാം. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം : അക്വേറിയം
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയ ജീവിതം വളരെ സന്തോഷകരമാകും. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. നിങ്ങളുടെ സൗഹൃദങ്ങളില്‍ നിന്നും സന്തോഷം ലഭിക്കും. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ ഒരു കൈ സഹായിക്കണം. പ്രശ്നക്കാരായവരെ വേഗം തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയും. എല്ലാവരോടും സത്യസന്ധമായി തന്നെ പെരുമാറണം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിച്ച് വേണം തീരുമാനമെടുക്കാന്‍. നിക്ഷേപത്തിലും ശ്രദ്ധ വേണം. ദീര്‍ഘ കാലത്തേക്ക് പണം നിക്ഷേപിക്കുന്നതാണ് ഉചിതം. കരിയറില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. എന്തെങ്കിലും എഴുതുന്നതും യോഗ ചെയ്യുന്നതും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഭാഗ്യ ചിഹ്നം: ചെറിയ സമ്മാനം ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 8
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങൾ, എന്നാൽ മറ്റുള്ളവർ അത് അംഗീകരിച്ച് തന്നേക്കില്ല. എല്ലാ കാര്യവും രണ്ട് തവണ ആലോചിച്ച് തീരുമാനം എടുക്കേണ്ട സമയമാണിത്. ആവശ്യമായ സമയത്ത് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു സഹായം കിട്ടി എന്ന് വരില്ല. ഭാഗ്യ ചിഹ്നം : മാണിക്യം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: പങ്കാളികള്‍ തങ്ങളുടെ ബന്ധത്തില്‍ സുതാര്യതയോടെയിരിക്കാന്‍ ശ്രദ്ധിക്കണം. സൗഹൃദത്തിലൂടെ നിങ്ങള്‍ക്ക് ഉന്മേഷം ലഭിക്കും. ജനങ്ങള്‍ കൂടുന്ന പരിപാടികളില്‍ പങ്കെടുക്കുക. നിങ്ങളുടെ തെറ്റുകള്‍ സ്വയം അംഗീകരിച്ച് മുന്നോട്ട് പോകണം. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് പ്രാധാന്യം കൊടുക്കണം. അമിതമായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. എന്തെങ്കിലും കാര്യത്തില്‍ സംശയം തോന്നിയാല്‍ വിദഗ്ധരെ സമീപിക്കേണ്ടതാണ്. പ്രൊഫഷണല്‍ ജീവിതം സുഗമമാകും. പുതിയ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടണം. നിങ്ങളുടെ അതേ ആഗ്രഹമുള്ള പ്രൊഫഷണലുകളുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണ്. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ശാരീരികാരോഗ്യം നിലനിര്‍ത്തണം. ഒപ്പം മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങളും ചെയ്യണം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം: പുതിയ കഫേ ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 12
advertisement
11/13
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹോദരന്റെയോ സുഹൃത്തിന്റെയോ പ്രശ്നം പരിഹരിക്കാൻ ദിവസങ്ങൾ ചിലവഴിക്കും. നിങ്ങൾ നിങ്ങളുടെ തൊഴിലിൽ അലംഭാവം കാണിച്ചേക്കാം. ആഴ്ചയുടെ അവസാനത്തോടെ പണത്തിന്റെ ലഭ്യത വർദ്ധിക്കും. ഭാഗ്യചിഹ്നം : റൗണ്ട് ടേബിൾ
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയൊരുക്കാന്‍ ഈ ദിവസം ശ്രമിക്കേണ്ടതാണ്. സമാധാനത്തോടെയും ദയയോടെയും പെരുമാറാന്‍ ശ്രമിക്കണം. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളോടൊപ്പം നില്‍ക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാനും ക്ഷമ കാണിക്കണം. ബന്ധങ്ങളില്‍ സത്യസന്ധമായി ഇടപെടണം. സത്യസന്ധമായി പെരുമാറാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. പ്രൊഫഷണല്‍ രംഗത്ത് വളര്‍ച്ചയുണ്ടാകും. ലക്ഷ്യങ്ങള്‍ക്കായി അശ്രാന്തം പരിശ്രമിക്കുക. സ്വയം വിലയിരുത്താന്‍ ശ്രമിക്കണം. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഉറങ്ങുകയും വ്യായാമം ചെയ്യുകയും വേണം. കൂടാതെ പോഷകപ്രദാനമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.ഭാഗ്യ ചിഹ്നം: പേരാല്‍ ഭാഗ്യ നിറം: ഒലിവ് ഗ്രീന്‍ ഭാഗ്യ സംഖ്യ: 9
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സമീപകാലത്തെ ചില അനുഭവങ്ങൾ ഓർത്ത് നിങ്ങൾ അസ്വസ്ഥനായിരിക്കാം, പക്ഷേ അത് ഉടൻ തന്നെ പരിഹരിക്കപ്പെടുകയും, അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ഒരു പുതിയ ആശയം വിപ്ലവം സൃഷ്ടിച്ചേക്കാം. ആത്മവിശാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. ഏത് കാര്യവും നന്നായി പഠിച്ചും മനസ്സിലാക്കിയും ചെയ്യുന്നതാവും നല്ലത്. ഭാഗ്യചിഹ്നം : ഗിത്താർ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പങ്കാളിയുമായി ദീര്‍ഘ സമയം സംസാരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ വളരും. പുതിയ സൗഹൃദങ്ങളുണ്ടാകും. പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക സ്ഥിരത കൈവരിക്കാനാകും. സാമ്പത്തിക കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിദഗ്ധ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. കരിയറില്‍ പോസീറ്റീവായ മാറ്റങ്ങളുണ്ടാകും. പുതിയ കണ്ടുപിടിത്തങ്ങളെ സ്വീകരിക്കാന്‍ മനസ്സ് കാണിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ശാരീരിക - മാനസിക ആരോഗ്യത്തില്‍ എപ്പോഴും ശ്രദ്ധ വേണം. ഭാഗ്യ ചിഹ്നം: ക്ലേ വെസല്‍ ഭാഗ്യ നിറം: കടും ചുവപ്പ് നിറം ഭാഗ്യ സംഖ്യ: 21
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതിയിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ അക്കാദമിക് വിദഗ്ദ്ധരായവർക്ക് നേരിടേണ്ടി വന്നേക്കാം. നന്നായി ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയൊരു ആശയം അവതരിപ്പിക്കാൻ പാടുള്ളു. നിങ്ങൾ ഒഴിവാക്കിയ ചിലത് മാതാപിതാക്കൾ വീണ്ടും നിങ്ങളോട് പരിഗണിക്കാൻ ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം : റോസ് ഗോൾഡ് വാച്ച്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ബന്ധങ്ങളിലെ സന്തോഷം നിലനിര്‍ത്താന്‍ പരിശ്രമിക്കുക. പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. സൗഹൃദങ്ങള്‍ക്ക് വളരെയധികം വില നല്‍കുന്നയാളായിരിക്കും നിങ്ങള്‍. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ സ്നേഹത്തോടെ സഹായിക്കുക. നിങ്ങളുടെ സഹായം ആവശ്യമായവര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ബന്ധങ്ങള്‍ ദൃഡമാക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം. മറ്റുള്ളവരുമായുള്ള ബന്ധം ശക്തമാക്കാന്‍ അവരുമായി തുറന്ന് സംസാരിക്കുന്നത് ഉത്തമമാണ്. വളരെ ശ്രദ്ധിച്ച് പണം കൈകാര്യം ചെയ്യുക. നിങ്ങളുടെ ചെലവ് നിയന്ത്രിക്കേണ്ട സമയമാണിത്. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം. ഭാവിയിലേക്കായി സമ്പത്ത് സ്വരൂപിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. അതിലൂടെ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്താനും ശ്രമിക്കണം. പ്രൊഫഷണല്‍ മേഖലയില്‍ നിങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാകും. വിശ്രമത്തിനും സമയം കണ്ടെത്തണം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും, അതിലൂടെ മാനസികോല്ലാസം നേടാനും ശ്രമിക്കണം.ഭാഗ്യ ചിഹ്നം: ഗോള്‍ഡ് മൈന്‍ ഭാഗ്യ നിറം: വെളുപ്പ് ഭാഗ്യ സംഖ്യ: 30 തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
• കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

• കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

• പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement