advertisement

Astrology Jan 3 | കുടുംബബന്ധം കൂടുതല്‍ ദൃഢമാകും; ബിസിനസ് മെച്ചപ്പെടും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജനുവരി മൂന്നിലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
1/13
News18 Malayalam
ദിവസസംഗ്രഹം മേടം രാശിയില്‍ ജനിച്ചവര്‍ നല്ല ഗൃഹാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ വയ്ക്കണം. ഇടവം രാശിയില്‍ ജനിച്ചവര്‍ ജോലിയില്‍ വിജയവും കുടുംബത്തില്‍ തൃപ്തിയും കണ്ടെത്തുക. മിഥുനം രാശിയില്‍ ജനിച്ചവര്‍ കുടുംബത്തിനുള്ളില്‍ വൈകാരികമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയിലെ വളര്‍ച്ചയ്ക്ക് ജിജ്ഞാസയോടെ പ്രവര്‍ത്തിക്കുക. കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ കുടുംബത്തില്‍ സന്തോഷം കണ്ടെത്തുകയും ബന്ധം സുസ്ഥിരമായി കാത്തുസൂക്ഷിക്കുകയും ചെയ്യുക. ചിങ്ങം രാശിയില്‍ ജനിച്ചവര്‍ ജോലിയില്‍ അഭിനിവേശത്തോടെ മുന്നേറുക. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക. കന്നി രാശിയില്‍പ്പെട്ടവര്‍ സാമ്പത്തിക കണ്ടെത്തുക. തുലാം രാശിക്കാര്‍ പങ്കാളിയോട് തുറന്ന ആശയവിനിമയം നടത്തുക. വൃശ്ചിക രാശിയില്‍പ്പെട്ടവര്‍ വൈകാരിക മുറിവുകള്‍ സുഖപ്പെടുത്തുക. ആരോഗ്യം മെച്ചപ്പെടുത്താന്‍ മാറ്റത്തിന് വിധേയമാകുക. ധനുരാശിക്കാര്‍ നീരസം ഉപേക്ഷിച്ച് സ്നേഹത്തിനും വളര്‍ച്ചയ്ക്കുമായി പുതിയ അവസരങ്ങള്‍ കണ്ടെത്തുക. മകരം രാശിക്കാര്‍ വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യുക. ബിസിനസ് സംരംഭങ്ങളില്‍ വിജയം കണ്ടെത്താന്‍ ശ്രമിക്കാം. കുംഭം രാശിക്കാര്‍ വ്യക്തിഗത ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും പുരോഗമനപരമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കണം. മീനം രാശിക്കാര്‍ ദാമ്പത്യ ബന്ധം ഊട്ടിയുറപ്പിക്കുക. നിങ്ങളുടെ മനസ് പറയുന്നത് വിശ്വസിക്കുകയും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
advertisement
2/13
News18 Malayalam
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ അച്ചടക്കം പാലിക്കുക;. ഒത്തൊരുമ നിറഞ്ഞ ബന്ധമായിരിക്കും നിങ്ങള്‍ക്ക് ഇന്ന് ലഭിക്കുക. സ്നേഹത്തെ പുണരുകയും പ്രണയനിമിഷങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. ബന്ധുക്കളൊടൊപ്പം സന്തോഷം നിറഞ്ഞ കൂടിച്ചേരലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പരിമിതികളില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുക. പുതിയ ബിസിനസ് അവസരങ്ങള്‍ ഇന്ന് നിങ്ങളെ തേടിയെത്തിയേക്കാം. സാമ്പത്തികമായുംഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളെടുക്കുന്ന തീരുമാനങ്ങളില്‍ ജാഗ്രത പാലിക്കുക. മറ്റുള്ളവരുമായ ബന്ധം ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക. സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുക. കുടുംബത്തില്‍ സംഘര്‍ഷസാധ്യതയുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ പക്കല്‍ നിന്ന് ഉപദേശം സ്വീകരിക്കുക. ഭാഗ്യസംഖ്യ-90 ഭാഗ്യനിറം-ചുവപ്പ് ഭാഗ്യ രത്നം-മാണിക്യം
advertisement
3/13
News18 Malayalam
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. വ്യക്തതയുള്ള ആശയവിനിമയവും നൂതനമായ ചിന്തകളും വെച്ചുപുലര്‍ത്തുക. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചേക്കാം. സാമ്പത്തികമായ നേട്ടങ്ങള്‍ സമീപഭാവിയില്‍ ഉണ്ടായേക്കും. അടുത്ത സുഹൃത്തില്‍ നിന്നുള്ള ഉപദേശം മൂലം നല്ല നിക്ഷേപം നടത്താന്‍ സാധിക്കും . ജോലിസ്ഥലത്ത് മറ്റുള്ളവരുമായി സഹകരിക്കുകയും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുക. സന്തോഷകരമായ കുടുംബജീവിതം ലഭിക്കും. ഭാഗ്യസംഖ്യ- 24 ഭാഗ്യനിറം -പച്ച ഭാഗ്യരത്നം-വൈറ്റ് സാഫിര്‍
advertisement
4/13
News18 Malayalam
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തില്‍ വൈകാരികമായ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പുതിയ പ്രണയബന്ധങ്ങള്‍ ഉണ്ടായേക്കാം. എല്ലാവരുമായും സൗഹാര്‍ദപരമായ ഇടപെടുകള്‍ നടത്തുക. ബന്ധുക്കളുമായുള്ള തെറ്റിദ്ധാരണ ഒഴിവാക്കാം. ജോലിയില്‍ കൂടുതല്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുക. അമിതമായ ഭാരം ഉണ്ടാകാതിരിക്കാന്‍ ജോലികള്‍ മറ്റുള്ളവരെയും ഏല്‍പിക്കാം. സാമ്പത്തികകാര്യങ്ങളില്‍ കരുതല്‍ വേണം. നിക്ഷേപം നടത്താന്‍ തീരുമാനമെടുക്കുന്നതിന് മുമ്പായി വിദഗ്ധരുടെ ഉപദേശം തേടുക. പക്ഷപാതമില്ലാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. സ്വയം പരിചരണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാഗ്യസംഖ്യ- 47 ഭാഗ്യനിറം-മഞ്ഞ ഭാഗ്യരത്നം-സിട്രൈന്‍
advertisement
5/13
News18 Malayalam
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ആത്മപരിശോധന നടത്താനും കുടുംബത്തില്‍ സംതൃപ്തികണ്ടെത്താനും ശ്രമിക്കണം. എന്നും നിലനില്‍ക്കുന്നതും പ്രതിബദ്ധതയുള്ളതുമായ ബന്ധങ്ങള്‍ നിലനിര്‍ത്തുക. ബന്ധുക്കളുമായി സ്വല്‍പം അകലം പാലിക്കാം. പോസിറ്റീവായ, സംതൃപ്തി നല്‍കുന്ന തൊഴില്‍ അന്തരീക്ഷത്തിനായി നിങ്ങള്‍ പ്രവര്‍ത്തിക്കും. നിലവിലുള്ള ജോലി നിങ്ങള്‍ക്ക് അസംതൃപ്തരായേക്കാം. അതിനാല്‍, വളര്‍ച്ചനേടുന്നതിന് പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. പ്രതീക്ഷിതമായ ഒരു സ്രോതസ്സില്‍ നിന്ന് സാമ്പത്തിക നേട്ടം ഈ ആഴ്ച പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മൂന്നോട്ടുപോകാന്‍ ശ്രമിക്കാം. ഭാഗ്യസംഖ്യ- 33 ഭാഗ്യനിറം-വെള്ളി ഭാഗ്യരത്നം-ഗോമേദകം
advertisement
6/13
News18 Malayalam
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ക്ഷമയും സ്ഥിരോത്സാഹവും വേണം. സുഹൃത്തിനെ സംരക്ഷിക്കാനും പിന്തുണയ്ക്കാനുമുള്ള അവസരമുണ്ടാകും. നിങ്ങളിലെ നേതൃപാടവം പ്രകടിപ്പിക്കാനുള്ള അവസരം ഇന്നുണ്ടാകും. ബിസിനസ് സംരംഭങ്ങളില്‍ തന്ത്രപ്രധാനമായ പദ്ധതി ആവിഷ്‌കരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. അത് വളരെ വേഗത്തിലുമായിരിക്കും. നിങ്ങളുടെ വ്യക്തിപ്രഭാവവും സ്വാധീനവും നല്ല മാറ്റമുണ്ടാകാന്‍ ഉപയോഗിക്കുക. മരുന്നുകളെ അധികമായി ആശ്രയിക്കാതിരിക്കുക. ഭാഗ്യസംഖ്യ-18 ഭാഗ്യ നിറം-സ്വര്‍ണനിറം ഭാഗ്യരത്നം-മരതകം
advertisement
7/13
News18 Malayalam
വിര്‍ഗോ (Virgo-കന്നി രാശി-ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ആഴമേറിയതും വികാരതീവ്രവുമായ സ്നേഹബന്ധം വളര്‍ത്തിയെടുത്താല്‍ കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ കഴിയും. ബന്ധുക്കളില്‍ നിന്നോ നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിന്നോ വൈകാരികമായ അകല്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ആത്മസമര്‍പ്പണവും അധികമായുള്ള നൈപുണ്യ വികസനവും കൊണ്ടുവരും. ബിസിനസിലെ തടസ്സങ്ങളെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും. വരും ആഴ്ചകളില്‍ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബവും പാരമ്പര്യവും സംബന്ധിച്ച് ശക്തമായ അവബോധം നിലനിര്‍ത്താനും ശ്രമിക്കുക. ഭാഗ്യസംഖ്യ-25 ഭാഗ്യനിറം-നീല ഭാഗ്യ രത്നം-ചന്ദ്രകാന്തക്കല്ല്
advertisement
8/13
News18 Malayalam
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കുടുംബകാര്യങ്ങളില്‍ സുസ്ഥിരത കണ്ടെത്താനും തീരുമാനങ്ങളെടുക്കാനും ശ്രമിക്കണം. പുതിയ സ്നേഹബന്ധങ്ങളുണ്ടാകും. ഓഫീസിലെ സഹപ്രവര്‍ത്തകുമായി സൂക്ഷ്മമായ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ ജോലിയില്‍ ഊര്‍ജവും ഉത്സാഹവും കൊണ്ടുവരും. ജോലിസ്ഥലത്ത് സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ബിസിനസ് വിജയത്തിനായി സഹകരണത്തിനും പങ്കാളിത്തത്തിനും സാധ്യതയുണ്ട്. ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ഈ സമയത്ത്, കുടുംബത്തിനുള്ളില്‍ തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നടത്താന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. ഭാഗ്യസംഖ്യ-12 ഭാഗ്യനിറം -പിങ്ക് ഭാഗ്യരത്നം-പവിഴം
advertisement
9/13
News18 Malayalam
സ്‌കോര്‍പിയോ (Scorpio- വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൈകാരികമായി ഉണ്ടായ മുറിവുകള്‍ ഉണക്കാനും ക്ഷമ കണ്ടെത്താനും പരിശ്രമിക്കണം. അടുത്ത സുഹൃത്തുക്കളെ സഹായിക്കുന്നതന് ഉത്തരവാദിത്വം ഏറ്റെടുക്കും. കരിയറില്‍ തന്ത്രപരമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മികച്ച സമയമാണിത്. ജോലി സ്ഥലത്ത് ഉയര്‍ന്ന ഉത്തരവാദിത്വവും അംഗീകാരവും നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കരുതല്‍ വേണം. സ്വയം പരിചരണത്തിനും വൈകാരികമായ സുഖപ്പെടുത്തലിനും സമയം കണ്ടെത്തണം. ഭാഗ്യസംഖ്യ-36 ഭാഗ്യനിറം-കറുപ്പ് ഭാഗ്യരത്നം-വൈഢൂര്യം
advertisement
10/13
News18 Malayalam
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പഴകിയ വിദ്വേഷം ഉപേക്ഷിച്ച് കുടുംബത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഒപ്പം പുതിയ പ്രണയ സാധ്യതകള്‍ക്കും വൈകാരിക വളര്‍ച്ചയ്ക്കും ശ്രമിക്കാം. കുടുംബാംഗങ്ങളില്‍ നിന്ന് മാര്‍ഗനിര്‍ദേശവും സഹായവും തേടുക. നിങ്ങളുടെ സര്‍ഗാത്മകതയും ഉത്സാഹവും തൊഴിലിടത്ത് പ്രകടിപ്പിക്കുക. വെല്ലുവിളി നിറഞ്ഞ തൊഴില്‍ സാഹചര്യങ്ങളില്‍ സ്ഥിരോത്സാഹവും സഹിഷ്ണുതയും പരിശീലിക്കുക. നിലവിലെ നിങ്ങളുടെ ബിസിനസ് പദ്ധതികള്‍ വിലയിരുത്തുകയും പുതിയ ഓപ്ഷനുകളുടെ സാധ്യതകള്‍ ആരായുകയും ചെയ്യുക. ക്രമാനുഗതമായ എന്നാല്‍ സ്ഥിരമായ സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. നിങ്ങളുടെ തത്വങ്ങളില്‍ വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നീതിക്കായി പോരാടുക. ഭാഗ്യസംഖ്യ-91 ഭാഗ്യനിറം-പര്‍പ്പിള്‍ ഭാഗ്യ രത്നം-മുത്ത്
advertisement
11/13
News18 Malayalam
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നിങ്ങളുടെ ജീവിത അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മുമ്പ് പ്രശ്നങ്ങളുണ്ടായിരുന്ന ബന്ധങ്ങളില്‍ മെച്ചപ്പെടലുകള്‍ ഉണ്ടാകും. ജോലി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക. പ്രിയപ്പെട്ടവരുമായി നിങ്ങളുടെ വിജയങ്ങള്‍ ആഘോഷിക്കുക. ബിസിനസില്‍ പുതിയ കാഴ്ചപ്പാടുകള്‍, അവസരങ്ങള്‍, വിജയം, സാമ്പത്തിക സുരക്ഷ പ്രതീക്ഷിക്കുകയും ചെയ്യുക. വിവേകപൂര്‍ണ്ണമായ നിക്ഷേപങ്ങളില്‍ നിന്ന് ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഓഫീസ് കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. ഭാഗ്യസംഖ്യ-41 ഭാഗ്യനിറം-ബ്രൗണ്‍ ഭാഗ്യരത്നം-വജ്രം
advertisement
12/13
News18 Malayalam
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വൈകാരികമായ പ്രതീക്ഷകളും കുടുംബകാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. പഴയ വേദനകള്‍ മറന്ന് പുതിയ പ്രണയബന്ധങ്ങള്‍ക്കായി കാത്തിരിക്കാം. കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളില്‍ വ്യക്തതയും വിവേകവും നിലനിര്‍ത്തുക. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചേക്കാം. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാതാപിതാക്കളുടെ ഉപദേശം തേടുക. ഭാഗ്യസംഖ്യ-3 ഭാഗ്യനിറം-അക്വ ഭാഗ്യ രത്നം-ഇന്ദ്രനീലം
advertisement
13/13
News18 Malayalam
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: സന്തോഷവും സമാധാനവും ജീവിതത്തില്‍ വന്നുചേരും. കുടുംബാംഗങ്ങളില്‍ നിന്ന് മാര്‍നിര്‍ദേശവും സഹായവും തേടാം. നിങ്ങളുടെ കരിയര്‍ മനോഹരവും ഊര്‍ജ്വസ്വലമാകുകയും ചെയ്യും. വിജയം നേടുന്നതിന് മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. പുതിയതും ക്രിയാത്മകവുമായ ബിസിനസ്സ് സാധ്യതകളും സാമ്പത്തിക വിജയവും പ്രതീക്ഷിക്കുക. മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ഭാഗ്യസംഖ്യ-52 ഭാഗ്യനിറം-കടല്‍പച്ച ഭാഗ്യരത്നം-മേഘവർണക്കല്ല്
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement