Astrology | പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക; സാമ്പത്തിക സ്ഥിരത കൈവരും; ഇന്നത്തെ ദിവസഫലം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ ദിവസഫലം അറിയാം.
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവ് പ്രതീക്ഷിക്കാം. കാരണം ഒരു അപ്രതീക്ഷിത കൂടി കാഴ്ചയിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി ഇന്ന് കടന്നുവരാം. നിങ്ങളുടെ നിശ്ചയദാർഢ്യവും അഭിനിവേശവും ജോലിയിൽ മികവ് പുലർത്താൻ നിങ്ങളെ സഹായിക്കും. ജോലിയിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ഇന്ന് അനുയോജ്യമായ സമയമാണ്. അതിലൂടെ നിങ്ങൾക്ക് പുരോഗതി കൈവരും. നിങ്ങളുടെ സാമ്പത്തിക ശക്തി വർദ്ധിക്കാനുള്ള അവസരങ്ങളും വന്നുചേരും. ഈ ദിവസം നിക്ഷേപ അവസരങ്ങൾ പര്യവേഷണം ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള മികച്ച ഫലം നിങ്ങൾക്ക് ഇന്ന് ലഭിക്കും. ഇന്ന് ഒറ്റയ്ക്ക് ഒരു യാത്ര ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആവശ്യമായ വിശ്രമവും മനസ്സിന് സന്തോഷവും ലഭിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം ചുവപ്പ് ആണ്, ഭാഗ്യ സംഖ്യ 79, സ്ഫടികമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഗൃഹാതുരത്വം അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള നല്ല നിമിഷങ്ങൾ ഓർമ്മിക്കാനുള്ള സാഹചര്യവും ഉണ്ടാകും. എന്നാൽ ഇന്ന് പങ്കാളിയുമായുള്ള നിങ്ങളുടെ ആശയവിനിമയത്തിന് ഏറെ പ്രാധാന്യം ഉണ്ട്. നിങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ആയിരിക്കണം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൂടാതെ പങ്കാളിത്തത്തോടു കൂടിയ പ്രവർത്തനങ്ങൾ ആയിരിക്കും ഇന്ന് നിങ്ങൾക്ക് വിജയം കൊണ്ടുവരുക. അതിനാൽ കൂട്ടായ ശ്രമങ്ങൾക്ക് പരിശ്രമിക്കുക. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ഉള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിനും വളരെ അനുയോജ്യമായ ദിവസമാണ്. ഇതിലൂടെ നിങ്ങൾക്ക് സന്തോഷം ലഭിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം പച്ച ആണ്, ഭാഗ്യ സംഖ്യ 66, ക്രിസ്റ്റൽ റോസ് ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാർ ഇന്ന് നിങ്ങളുടെ കുടുംബ ജീവിതത്തിൽ സ്നേഹവും വാത്സല്യവും പ്രകടമാക്കി തന്നെ മുന്നോട്ടുപോകാൻ ശ്രമിക്കുക. കൃത്യമായ ആശയവിനിമയം നിങ്ങളുടെ ബന്ധങ്ങൾ ദൃഢമാകുന്നതിലേക്ക് വഴിവയ്ക്കും. കൂടാതെ വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങൾ തൊഴിൽപരമായി വിജയം നേടും. അതേസമയം പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകും. അതിലൂടെ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. കൂടാതെ അവശ്യസാധനങ്ങൾക്ക് മുൻഗണന നൽകി അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സിന് ഉന്മേഷം ലഭിക്കാൻ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുന്നത് ഉത്തമമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം മഞ്ഞ ആണ്, ഭാഗ്യ സംഖ്യ 5, ക്രിസ്റ്റൽ ആമ്പർ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയജീവിതത്തിൽ ഐക്യവും ധാരണയും നിലനിൽക്കും. എന്നാൽ മനസ്സ് തുറന്ന് ആശയവിനിമയം നടത്തുന്നതിലൂടെ മുൻപോട്ടുള്ള പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തമാക്കാൻ നിങ്ങൾ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ച് ജോലിസ്ഥലത്ത് പ്രവർത്തിക്കാം. ഇന്ന് ശരിയായ തീരുമാനങ്ങൾ എടുക്കാനും പുരോഗതി കൈവരിക്കാൻ ഉള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. എങ്കിലും അച്ചടക്കത്തോടെ ഈ ദിവസം മുന്നോട്ടു പോകാൻ ശ്രമിക്കുക. നിങ്ങളുടെ കഠിനാധ്വാനം മികച്ച ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും സൗഹൃദങ്ങൾ പരിപോഷിപ്പിക്കാനും ഈ ദിവസം വിനിയോഗിക്കുക. അതോടൊപ്പം നിങ്ങളുടെ വൈകാരിക ക്ഷേമം ഉറപ്പു നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം വെള്ളി നിറമാണ്, ഭാഗ്യ സംഖ്യ 12, ഗോമേദകമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ സംഭവിക്കും. നിങ്ങളുടെ നേതൃത്വ മികവ് പ്രകടമാക്കുന്നതിനുള്ള അവസരങ്ങളും ലഭിക്കും. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതിലൂടെ ആയിരിക്കും ഇത് സംഭവിക്കുക. കൂടാതെ ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താനും സാധിക്കും. സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങളും നിങ്ങളെ ഈ ദിവസം കാത്തിരിക്കുന്നുണ്ട്. അതേസമയം ഇന്ന് നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും കണക്കുകൂട്ടിയ നിക്ഷേപങ്ങൾ നടത്തുന്നതിലും ആയിരിക്കണം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിങ്ങളുടെ പരിശ്രമങ്ങൾക്കുള്ള മികച്ച ഫലവും നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനും ഇപ്പോൾ അനുയോജ്യമായ സമയമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം സ്വർണ്ണ നിറമാണ്, ഭാഗ്യ സംഖ്യ 11, സൂര്യകാന്ത കല്ലാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ ഈ ദിവസം വിനിയോഗിക്കുക .ഇത് നിങ്ങളുടെ ബന്ധം ദൃഢമാകുന്നതിലേക്ക് നയിക്കും. ഇന്ന് വളരെ ശ്രദ്ധയും കാര്യക്ഷമതയും നിലനിർത്തി നിങ്ങൾ ജോലി കൈകാര്യം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും സൂക്ഷ്മതയോടെ മുന്നോട്ടുപോവുക. അതേസമയം നിങ്ങൾ ഇന്ന് ചെലവുകൾ ചുരുക്കി ലാഭത്തിനും നിക്ഷേപത്തിനും ഉള്ള അവസരങ്ങൾ തേടുക. അതോടൊപ്പം സ്വയം പരിചരണത്തിനും വിശ്രമത്തിനും ഇന്ന് ആവശ്യമായ സമയം നൽകണം. മാനസികവും ശാരീരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലും നിങ്ങൾ പങ്കാളികളാകാൻ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം നേവി ബ്ലൂ ആണ്, ഭാഗ്യ നമ്പർ 44, ഇന്ദ്രനീലം ആണ് നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാരുടെ കുടുംബാന്തരീക്ഷത്തിൽ വളരെ അനുകൂല സാഹചര്യം ഇന്ന് സൃഷ്ടിക്കപ്പെടും. മനസ്സ് തുറന്ന് പങ്കാളിയുടെ ആശയവിനിമയം നടത്തേണ്ടതും ഇന്ന് വളരെ പ്രധാനമാണ്. ഇന്ന് എല്ലാ കാര്യത്തിലും സഹകരണ മനോഭാവത്തോടെ മുന്നോട്ടു പോയാൽ മാത്രമേ നിങ്ങൾക്ക് ജോലിയിൽ വിജയിക്കാൻ സാധിക്കൂ. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ന് പങ്കാളിത്തത്തോടു കൂടിയ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഉചിതം. സഹപ്രവർത്തകരുടെ ശക്തി നിങ്ങളെ വിജയം കൈവരിക്കാൻ സഹായിക്കുന്നതാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ ഈ ദിവസം കൈകാര്യം ചെയ്യുക. ചെലവ് കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായി പുരോഗതി നിലനിർത്തുന്നതിനുള്ള അവസരങ്ങൾ വേണം നിങ്ങൾ ഈ ദിവസം സ്വീകരിക്കേണ്ടത്. നിങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾക്കും ഇന്ന് പ്രാധാന്യം കൽപ്പിക്കുക. അതേസമയം ഇപ്പോൾ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം പേസ്റ്റൽ പിങ്കാണ്, ഭാഗ്യ നമ്പർ 17, റോസ് സ്ഫടികം ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം.
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാരുടെ പ്രണയ ജീവിതത്തിലെ അഭിനിവേശവും തീവ്രതയും വർദ്ധിക്കും. ഇന്ന് നിങ്ങൾ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോവുക. നിങ്ങളുടെ നിശ്ചയദാർഢ്യവും ശ്രദ്ധയും തൊഴിൽപരമായ വിജയം കൈവരിക്കാൻ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങളുടെ സ്വന്തം കഴിവുകളിൽ ഉറച്ചു വിശ്വസിച്ച് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അതേസമയം ഇന്ന് സാമ്പത്തിക സ്ഥിതിരത കൈവരിക്കാൻ നിങ്ങൾക്ക് കൃത്യമായ ആസൂത്രണം ആവശ്യമായി വന്നേക്കാം. ദീർഘകാലത്തേക്ക് പുരോഗതി കൈവരിക്കുന്നതിനുള്ള തന്ത്രങ്ങൾ ഈ ദിവസം നിങ്ങൾ പ്രയോഗിക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും നിങ്ങൾക്ക് സഹായകമായി മാറും. അതേസമയം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. മൊത്തത്തിലുള്ള നിങ്ങളുടെ ക്ഷേമത്തിനായിരിക്കണം ഇന്ന് മുൻഗണന നൽകേണ്ടത്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം ബീജ് ആണ്, ഭാഗ്യ നമ്പർ 18, മാണിക്യ കല്ല് ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാരുടെ പ്രണയ ജീവിതം ഇന്ന് വളരെ സാഹസികത നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഉത്സാഹവും ശുഭാപ്തിവിശ്വാസവും ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. അതേസമയം ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തന്നെ മുന്നോട്ടുപോവുക. ഇതിലൂടെ നിങ്ങൾക്ക് സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കും. കൂടാതെ നിങ്ങളുടെ വരുമാനം വിപുലീകരിക്കാനും ദീർഘകാല നേട്ടങ്ങൾക്കായി വിവേകത്തോടെ നിക്ഷേപിക്കാനും ഉള്ള അവസരങ്ങൾ തേടുക. ഇന്ന് നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതും ഉത്തമമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം പർപ്പിൾ ആണ്, ഭാഗ്യ സംഖ്യ 13, സ്വർണ്ണമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം.
advertisement
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ സ്ഥിരതയും പ്രതിബദ്ധതയും കൈവരും. നിങ്ങളുടെ ബന്ധങ്ങൾ ദൃഢമാക്കാനും വൈകാരിക ബന്ധങ്ങൾ പരിപോഷിപ്പിക്കാനും ശ്രമിക്കുക. ഇന്ന് നിങ്ങളുടെ അച്ചടക്കത്തോടുകൂടിയുള്ള സമീപനം തൊഴിൽപരമായ പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിക്കും. അതോടൊപ്പം കാര്യക്ഷമതയിലും ദീർഘകാല ലക്ഷ്യങ്ങളിലും ആയിരിക്കണം ഇന്ന് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതേസമയം ഈ ദിവസം നിങ്ങളുടെ സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. സുസ്ഥിരമായ വളർച്ചയ്ക്കുള്ള അവസരങ്ങൾ വേണം നിങ്ങൾ ഈ ദിവസം പരിഗണിക്കേണ്ടത്. കൂടാതെ അടുത്ത സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും ഈ ദിവസം അനുയോജ്യമാണ്. കൂടാതെ നിങ്ങൾക്ക് വിശ്രമവും ക്ഷേമവും നൽകുന്ന പ്രവർത്തനങ്ങൾ ഏർപ്പെടാൻ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം ചാരനിറമാണ്, ഭാഗ്യ സംഖ്യ 19 ആണ്, ക്രിസ്റ്റൽ സ്മോക്കി ക്വാർട്സ് ആണ്. ഇരുണ്ട നിറമുള്ള സ്ഫടിക കല്ലാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ വൈകാരിക വളർച്ചയ്ക്കുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടും. ബന്ധങ്ങളിൽ ധാരണയോടുകൂടി നിലനിൽക്കാൻ നിങ്ങൾക്ക് സാധിക്കും. അതേസമയം പങ്കാളിയുമായുള്ള തുറന്ന ആശയവിനിമയവും പരസ്പര ബഹുമാനവും ഇന്ന് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ നൂതന ആശയങ്ങളും അതുല്യമായ കാഴ്ചപ്പാടും നിങ്ങളെ ജോലിയിൽ പുരോഗതി കൈവരിക്കാൻ സഹായിക്കും. നിങ്ങളുടെ വ്യക്തിത്വം നിലനിർത്തി ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാൻ ഈ ദിവസം വിനിയോഗിക്കുക. അതേസമയം സാമ്പത്തിക സ്ഥിരത കൈവരിക്കാൻ നിങ്ങൾക്ക് ഇന്ന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി ഈ ദിവസം നിങ്ങൾ കൂടുതൽ ഇടപഴക്കുന്നതായിരിക്കും ഉചിതം. കൂടാതെ വ്യക്തിഗത വളർച്ചയെ പിന്തുണയ്ക്കുന്ന സൗഹൃദങ്ങൾ വളർത്താൻ ശ്രമിക്കുക. അതോടൊപ്പം നിങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം നീലയും പച്ചയും കലർന്ന നിറമാണ്, ഭാഗ്യ സംഖ്യ 21, സമുദ്ര നീലക്കല്ലാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ അനുകൂലമായ സാഹചര്യമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ന് ജോലിയിൽ വിജയം കൈവരിക്കാൻ ഉള്ള അവസരവും നിങ്ങളെ തേടിയെത്തും. അതിനാൽ നിങ്ങളുടെ കഴിവുകളിൽ ഇന്ന് ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകുക. അതേസമയം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ ജീവിത സുഖങ്ങൾക്കായി വിനിയോഗിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ വളരെ ശ്രദ്ധാപൂർവ്വം മാത്രം സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുക. ഇന്ന് ആവശ്യമായ വിശ്രമം നിങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. കൂടാതെ സൗഹൃദങ്ങൾ പരിപോഷിപ്പിക്കാനും ഇത് അനുയോജ്യമായ സമയമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം കടൽ പച്ചയും ഭാഗ്യ സംഖ്യ 32 ഉം ആണ്. സമുദ്ര നീലക്കല്ലാണ് നിങ്ങളുടെ ഇന്നത്തെ ഭാഗ്യചിഹ്നം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com