Love Horoscope June 24| പ്രണയം നിലനിര്‍ത്താന്‍ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക; പങ്കാളിക്കൊപ്പം മനോഹരമായ ദിവസം ആസ്വദിക്കാനാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 24-ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഇന്നത്തെ ദിവസം ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കുമിടയിലുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമായിരിക്കും ഇത്. നിങ്ങളുടെ പ്രണയം ദീര്‍ഘകാലം നിലനിര്‍ത്താന്‍ ഈ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഇതിനായി നിങ്ങളാണ് ആദ്യം ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ആളുകള്‍ക്കിടയില്‍ ബഹുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംഹബന്ധിച്ച് പ്രണയിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. പ്രണയം നിങ്ങളെ സന്തോഷവാനാക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം മികച്ച നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ എന്തെങ്കിലും പഠിക്കും. ഇത് നിങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതവും അദ്ഭുതകരവും ആയിരിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവിടുന്നത് കൂടുതല്‍ സുരക്ഷിതമായി അനുഭവപ്പെടുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. അവര്‍ക്കൊപ്പം നിങ്ങള്‍ വളരെ സന്തോഷത്തിലായിരിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ ചില വാദങ്ങള്‍ നടന്നേക്കാം. ഇത് നിങ്ങളുടെ മനോഹരമായ വൈകുന്നേര നിമിഷങ്ങളെ ഇല്ലാതാക്കും. സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നിറവേറ്റി കൊടുക്കാന്‍ സാധിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ സാന്നിധ്യത്തിനായി ഒരു മനോഹര സായാഹ്നം കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിക്കൊപ്പം മനോഹരമായ സമയം ആസ്വദിക്കാനാകും. പ്രണയ ജീവിതത്തിന് കർക്കിടകം രാശിക്കാരെ സംബന്ധിച്ച് വളരെ അനുകൂലമായ ദിവസമാണിന്ന്.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയ ജീവിതത്തില്‍ അത്ര ശുഭകരമായിരിക്കില്ലെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. പ്രണയത്തില്‍ നിങ്ങൾക്ക് ചില വെല്ലുവിളികള്‍ ഇന്നത്തെ ദിവസം നേരിട്ടേക്കും. കാര്യങ്ങള്‍ നേര്‍വഴിക്ക് ആക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ പങ്കാളിയുമായി സമാധാനപൂര്‍വ്വം സംസാരിക്കുന്നത് നിങ്ങളുടെ പ്രണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും നിങ്ങളുടെ ബന്ധത്തിന് പുതുമ നല്‍കുകയും ചെയ്യും. പങ്കാളിയുമായി നല്ല ബന്ധം നിലിനിർത്താൻ ചെയ്യുന്ന ചില വിട്ടുവീഴ്ചകള്‍ നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ നിങ്ങളുടെ പ്രണയിനിക്കായി ഒരു സര്‍പ്രൈസ് ഒരുക്കാന്‍ ഇന്നത്തെ ദിവസം നിങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ പങ്കാളിയുമായുള്ളസ ന്തോഷകരമായ നിമിഷങ്ങളിലേക്ക് നയിക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം നല്ല നിമിഷങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആസ്വദിക്കാനാകും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ ചെറിയ കാര്യങ്ങളില്‍ വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടതില്ലെന്ന് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നു. ഇത് നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള വേര്‍പിരിയലിന് വരെ കാരണമായേക്കും. നിങ്ങൾക്കിടയിലുള്ള പ്രണയത്തിന്റെ ഒത്തൊരുമ തകര്‍ക്കുന്ന പ്രവൃത്തികളാണ് നിങ്ങള്‍ ചെയ്യുന്ന വലിയ തെറ്റ്. നിങ്ങളുടെ പങ്കാളി ഈ ബന്ധം നിലനിർത്തുന്നതിനായി ധാരാളം വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങള്‍ മൃദുഭാഷിയാകുന്നതാണ് നല്ലത്. നിങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ബന്ധം ശക്തമാക്കാനും ഇത് ഉപകരിക്കും.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് ഇന്നത്തെ രാശിഫലം പറയുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പ്രണയ പങ്കാളിയുമായും നിങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. പങ്കാളിയുമായുള്ള ബന്ധത്തില്‍ ആശയവിനിമയത്തിന് വളരെ പ്രാധാന്യം ഉണ്ട്. നിങ്ങളുടെ ബന്ധം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായും നിങ്ങൾക്ക് നല്ല ബന്ധമാണുള്ളത്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയം നിറഞ്ഞ ദിവസമായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിക്കും അവിശ്വസനീയമായവിധം സയമം ആസ്വദിക്കാനാകും. നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങൾ ഇന്നത്തെ ദിവസം ആസ്വദിക്കാനാകും.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പങ്കാളി നിങ്ങളെ വളരെ ഉയര്‍ന്ന തലത്തിലാണ് പരിഗണിക്കുന്നത്. നിങ്ങൾക്ക് ബഹുമാനവും കരുതലും പ്രണയവും അളവിലധികം നൽകുന്നു. വളരെ രാജകീയമായ രീതിയിലാണ് അവർ നിങ്ങളെ പരിഗണിക്കുന്നത്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള സമീപനത്തിൽ നിങ്ങള്‍ വളരെ തൃപ്തരാണ്. ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്കായി സമയം ചെലവഴിക്കണം. അവരുടെ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വേണം.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രണയം പൂവിടുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ പതിവ് ദിനചര്യയില്‍ നിങ്ങള്‍ക്ക് മടുത്ത് തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ ജീവിതത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരു ചെറിയ അവധിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പദ്ധതികള്‍ ആലോചിക്കുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ട്.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നിങ്ങളെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. അവര്‍ക്കായി പ്രത്യേകതയുള്ള എന്തെങ്കിലും ഇന്നത്തെ ദിവസം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബന്ധത്തിൽ നിങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ കാരണം അവര്‍ ഇപ്പോഴും നിങ്ങളോട് ദേഷ്യത്തിലാണ്. നിങ്ങള്‍ അവര്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കുകയല്ല അവരെ സന്തോഷിപ്പിക്കാനായി ചെയ്യേണ്ടത്. പകരം അവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കുകയാണ് വേണ്ടത്. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തിൽ സന്തോഷം നിറയ്ക്കും.