Love Horoscope June 26| നിങ്ങളുടെ പങ്കാളി നിങ്ങളോട് വിവാഹാഭ്യര്ത്ഥന നടത്തിയേക്കും; ദിവസം മുഴുവന് സന്തോഷം നിറഞ്ഞതായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 26-ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിക്കാര്യത്തില്‍ വളരെ തിരക്കിലായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. നിങ്ങളുടെ പങ്കാളിക്കൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടിയേക്കില്ല. എന്നാല്‍ ചില പ്രണയ സന്ദേശങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ച് ഓര്‍മ്മിപ്പിക്കും. ജോലി-ജീവിത സന്തുലിതാവസ്ഥ സന്തോഷവും വിജയകരവുമായ ജീവിതത്തിന്റെ അടിസ്ഥാനമാണ്. നിങ്ങള്‍ക്കായി ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിങ്ങളുടെ മാതാപിതാക്കള്‍. വളരെ രസകരമായ ഓപ്ഷനുകള്‍ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങള്‍ക്കായി നല്‍കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രണയത്തെ സമീപിക്കുമ്പോൾ വിശകലന മനോഭാവം മാറ്റി നിര്‍ത്തണമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി ഇടപെടുമ്പോള്‍ ഹൃദയം പറയുന്നത് കേള്‍ക്കുക. നിങ്ങളുടെ തിരക്കുപിടിച്ച ജോലിക്കിടയില്‍ കുറച്ച് സമയം കണ്ടെത്തുക. നിങ്ങളുടെ പങ്കാളിയെ അദ്ഭുതപ്പെടുത്താന്‍ ശ്രമിക്കുക. ഒരു സമ്മാനം അവര്‍ക്കായി കരുതാന്‍ മറക്കരുത്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ച ആളുകളെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുകൂലമായ മറുപടി ലഭിക്കുമെന്നാണ് ഇന്നത്തെ നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരാളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള പോസിറ്റീവ് വഴിയിലാണ് നിങ്ങള്‍. നിങ്ങളുടെ ആത്മവിശ്വാസത്തിലൂടെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിലൂടെയും ആ വ്യക്തിയുടെ ശ്രദ്ധനേടാൻ നിങ്ങൾക്ക് സാധിക്കും. ഓണ്‍ലൈനില്‍ ആളുകളുമായി ഇടപെടുന്നത് ആസ്വദിക്കുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ നിങ്ങളുടെ ഇന്നത്തെ ദിവസം നശിപ്പിക്കും. നിങ്ങളുടെ ദേഷ്യവും രോഷത്തോടെയുള്ള പെരുമാറ്റവും നിങ്ങളുടെ ബന്ധത്തെ ദുര്‍ബലമാക്കുമെന്ന് ഇന്നത്തെ നിങ്ങളുടെ പ്രണയ ഫലത്തിൽ പറയുന്നു. നിങ്ങള്‍ തന്നെ ഈ പെരുമാറ്റത്തിൽ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുക. ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും. മാത്രമല്ല നിങ്ങളുടെയും പങ്കാളിയുടെയും വേര്‍പിരിയലിന് വരെ ഇത് കാരണമായേക്കും. നിങ്ങളുടെ വ്യക്തി വിവരങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും അതീവ ജാഗ്രതയോടെ സൂക്ഷിക്കുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എല്ലാംകൊണ്ടും നല്ല ദിവസമായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. നിങ്ങളുടെ ദിവസം സമാധാനപൂര്‍ണ്ണവും നല്ലതുമായിരിക്കും. നിങ്ങൾ നിങ്ങളുടെ പങ്കാളിക്കുമേല്‍ ആധിപത്യം കാണിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കുക. അവര്‍ പറയുന്നത് കേള്‍ക്കാനും തുറന്ന മനസ്സോടെയിരിക്കാനും ഇന്നത്തെ ദിവസം ശ്രമിക്കുക. ഇത് നിങ്ങളുടെ പങ്കാളിയുടെ കാഴ്ച്ചപാട് മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. ഈ ബന്ധം നിങ്ങള്‍ക്ക് മുന്നോട്ടുകൊണ്ടുപോകാവുന്നതാണ്. വിവാഹത്തിലേക്ക് കാര്യങ്ങള്‍ നീക്കാനും സമയം അനുകൂലമാണ്.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധാരാളം അഭിനന്ദനങ്ങള്‍ ലഭിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ പ്രശംസിക്കപ്പെടുമെന്നും ഇന്നത്തെ നിങ്ങളുടെ പ്രണയ ഫലം പറയുന്നു. ഇത് നിങ്ങളെ ഇന്നത്തെ ദിവസം മുഴുവനും സന്തോഷവാനാക്കി നിര്‍ത്തും. നിങ്ങളുടെ ഭാവി കാര്യങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് അവരുമായി സമയം ആസ്വദിക്കാനുള്ള അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോഴും പങ്കാളിയുടെ കഴിവില്‍ വിശ്വാസക്കുറവ് ഉണ്ടെങ്കില്‍ ഒരു ഉപദേശം സ്വീകരിക്കുന്നതിന് സുഹൃത്തിന്റെ സഹായം തേടാന്‍ മടിക്കേണ്ടതില്ല.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ പ്രണയ ബന്ധത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണമെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. നിങ്ങളുടെ ബന്ധം നിസ്സാരമായി കാണുന്നത് നിര്‍ത്തുക. നിങ്ങളുടെ പങ്കാളിയെയും വിലകുറച്ച് കാണാതിരിക്കുക. നിങ്ങളുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളുടെ പങ്കാളി നിങ്ങളെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ സമയം നിങ്ങളുടേതാണ്. നിങ്ങളുടെ വിജയവും സന്തോഷവും പങ്കാളിയുമായി പങ്കുവെക്കുക. നിങ്ങളുടെ ശ്രദ്ധക്കുറവ് പ്രണയ ബന്ധത്തെ ബാധിച്ചേക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പങ്കാളിയില്‍ നിന്ന് ധാരാളം ഇടപെടല്‍ ഉണ്ടാകും. അവര്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുകയും തൊഴിലിലെ നിങ്ങളുടെ ധാര്‍മ്മികതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രണയ ഫലം പറയുന്നു. നിങ്ങളെ ജോലിയില്‍ കഠിനാധ്വാനം ചെയ്യാനും അവര്‍ ഇന്നത്തെ ദിവസം പ്രോത്സാഹിപ്പിക്കും. പക്ഷേ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധകാണിക്കണം. അവരുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വിയോജിപ്പുകളും രോഷവും പ്രകടിപ്പിക്കാനുള്ള അനുകൂല ദിവസമാണ്. പങ്കാളിക്കായി ത്യാഗം ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധരായിരിക്കണം. വിശ്വാസമില്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും മാറി നില്‍ക്കുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ബന്ധം തകര്‍ക്കുമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് നിങ്ങള്‍ അല്പം സമ്മര്‍ദ്ദത്തിലാണെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണുമ്പോള്‍ ഇത് കുറയ്ക്കാനാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ കാണുമ്പോള്‍ വൈകാരികമായി പൊട്ടിത്തെറിച്ചേക്കും. നിങ്ങള്‍ നിങ്ങളുടെ പ്രായേഗിക മനോഭാവത്തോടെ ഈ സാഹചര്യം കൈകാര്യം ചെയ്യണം.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന് അനുകൂലമാണെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. പങ്കാളിക്കൊപ്പം ഒരു ചെറിയ യാത്ര പോകാന്‍ ഇത് നല്ല സമയമാണ്. അവരുമായി നല്ല സമയം ആസ്വദിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയേക്കും. നിങ്ങള്‍ ഇന്നത്തെ ദിവസം വളരെ സന്തോഷവാനായിരിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ചില ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങള്‍ക്ക് തോന്നുന്ന യഥാര്‍ത്ഥ വികാരം നിങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ നിശബ്ദത പാലിക്കുന്നത് നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.