Love Horoscope July 15| പ്രണയവും പ്രതിബദ്ധതയും പരീക്ഷിക്കാനുള്ള ദിവസമാണിന്ന്; ബന്ധം ശക്തമാക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണം: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂലായ് 15-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
മേടം രാശിയില്‍ ജനിച്ചവരെ ഇന്നത്തെ ദിവസം പ്രണയവും പ്രതിബദ്ധതയും പരീക്ഷിക്കാനുള്ളതാണ്. വിശ്വാസവും ദയയും നിങ്ങള്‍ക്ക് വിജയം കൊണ്ടുവരും. ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളി നിറഞ്ഞതായിരിക്കും. പക്ഷേ, യഥാര്‍ത്ഥ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യവും നിങ്ങള്‍ ഓര്‍ക്കണം. മിഥുനം രാശിക്കാര്‍ നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ സ്ഥിരത നിലനിര്‍ത്തണം. കര്‍ക്കിടകം രാശിക്കാര്‍ ബന്ധം ശക്തമാക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണം. ചിങ്ങം രാശിക്കാര്‍ നിങ്ങളില്‍ ചിരി നിറയ്ക്കാന്‍ കഴിയുന്ന ആളുകളുമായി സംസാരിക്കുക. അത്തരം കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനിശ്ചിതത്വവും സുരക്ഷിതത്വമില്ലായ്മയും അനുഭവിക്കും. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരു ഇടവേള നല്ലതാണ്. തുലാം രാശിക്കാര്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഈഗോ ഒഴിവാക്കുക. ആത്മവിശ്വാസം നിങ്ങളുടെ ബന്ധം ശക്തമാക്കും. വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം ധൈര്യപൂര്‍വം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സിംഗിള്‍ ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്ക് ധൈര്യം പ്രധാനമാണ്. ധനു രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ഇടപെടലിനെ കുറിച്ച് ജാഗ്രത പാലിക്കണം. നിങ്ങളുടെ പങ്കാളിയെയും തോന്നലുകളെയും വിശ്വസിക്കുക. മകരം രാശിക്കാര്‍ കൂടുതല്‍ വാശി പിടിക്കുന്നതും നിര്‍ബന്ധിത ബുദ്ധിയും ഒഴിവാക്കണം. ഇത് നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കും. കുംഭം രാശിക്കാര്‍ പങ്കാളിയുമായി അടുത്തിടപെടാന്‍ ശ്രമിക്കുക. നിങ്ങളുടെ പ്രണയം കൂടുതല്‍ സുരക്ഷിതമാകും. മീനം രാശിക്കാര്‍ക്ക് ജോലിപരമായ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഇന്നത്തെ ദിവസം നേരിട്ടേക്കും.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തിന്റെ ശക്തിയും പ്രതിബദ്ധതയും പരീക്ഷിക്കുന്നതിനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന കാര്യം നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കണമെന്ന് പ്രണയഫലം പറയുന്നു. നിങ്ങള്‍ പ്രണയത്തിന്റെ ഈ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുക. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ദയയും സഹാനുഭൂതിയും ഉണ്ടെങ്കില്‍ എന്തും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് മുന്നില്‍ എന്ത് തടസങ്ങള്‍ വന്നാലും അതിനെ നേരിടാന്‍ കഴിയും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വിനോദത്തിനും പങ്കൊളിക്കൊപ്പം അത്താഴം കഴിക്കാനും ഉള്ളതാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ധാരാളം ആളുകളെ നിങ്ങളെ ആകര്‍ഷിക്കാന്‍ നിങ്ങളുടെം ചുറ്റിലും കറങ്ങിനടക്കും. അവരെല്ലാവരും ്വരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. നിങ്ങളുമായി ബന്ധപ്പെടുന്നതിനെ കുറിച്ച് ഒരാള്‍ പോലും ഗൗരവമായി ചിന്തിക്കുന്നില്ല. ഇതില്‍ ഒരാള്‍ക്ക് നിങ്ങളുടെ അടുത്ത സുഹൃത്താകാന്‍ കഴിയും. അവരുമായി നിങ്ങള്‍ക്ക് സൗഹൃദം നിലനിര്‍ത്താനാകും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്പം ആശയക്കുഴപ്പം നിറഞ്ഞ ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ വഴിയോ നിങ്ങളുടെ പങ്കാളിയുടെ വഴിയോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ഒരു പ്രതിസന്ധി ഘട്ടം ഇന്നത്തെ ദിവസം അഭിമുഖീകരിക്കും. സമാധാനം നിലനിര്‍ത്തുക. നിങ്ങളുടെ പങ്കാളിയെ രോഷത്തോടെ ചോദ്യം ചെയ്യാതിരിക്കുക. പങ്കാളി നിങ്ങള്‍ക്ക് നല്‍കുന്ന പ്രണയം തിരിച്ചുനല്‍കാന്‍ ശ്രമിക്കുക. ഇതില്‍ മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുക. പങ്കാളി നിങ്ങളുടെ കഷ്ടത നിറഞ്ഞ സമയത്തും നിങ്ങള്‍ക്കൊപ്പം നിന്നിരുന്നുവെന്ന് ഓര്‍മ്മിക്കുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവായിട്ടുള്ള മാറ്റം കൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇതിനായി നിങ്ങള്‍ തന്നെ ആദ്യം നടപടി സ്വീകരിക്കണം. നിങ്ങള്‍ സ്വാഭാവികമായി മടിയനും ലജ്ജാശീലനുമാണ്. അതുകൊണ്ടാണ് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തത്. നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിച്ചാല്‍ മതി, നിങ്ങളുടെ ബന്ധത്തില്‍ നിന്ന് എല്ലാ അവിശ്വാസവും അപ്രത്യക്ഷമാകും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു തമാശക്കാരനുമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അയാള്‍ നിങ്ങളുടെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ആളായിരിക്കും. നിങ്ങള്‍ക്ക് അദ്ദേഹത്തെപ്പോലുള്ള ഒരു പങ്കാളിയെ വേണം. ആദര്‍ശ പങ്കാളിയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. പ്രായോഗികതയും സംവേദനക്ഷമതയും പുലര്‍ത്തുക. യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും തോന്നിയേക്കാം. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്ന് നിങ്ങളുടെ പ്രണയഫല പറയുന്നു. നിങ്ങളുടെ ബന്ധത്തില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത് നിങ്ങളെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. ഈ ചിന്തയ്ക്ക് ശേഷം നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം അനുഭവപ്പെടും, നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും കുറിച്ച് നിങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ രോഷാകുലരാകാമെന്ന് പ്രണയഫലം പറയുന്നു.നിങ്ങള്‍ നിങ്ങളുടെ ഈഗോ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളു. എന്നിരുന്നാലും നിങ്ങളുടെ പുതിയ ശൈലിയും നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമാകും. നിങ്ങള്‍ക്ക് അതില്‍ പുതി ആത്മവിശ്വാസം കണ്ടെത്താനാകും. ഈ അവസരം നിങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഈ സമയം ആസ്വദിക്കുകയും ചെയ്യുക.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവിവാഹിതരായ നിങ്ങള്‍ ഒരു ബന്ധം ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി നിങ്ങളുടെ പ്രണയഫലം പറയുന്നു. ഒരാളുമായി പ്രതിബദ്ധതയുള്ള ബന്ധത്തില്‍ ഉള്ളവര്‍ അവരുടെ ബന്ധത്തിന്റെ നഷ്ടപ്പെട്ട പ്രണയം തിരികെ നേടാന്‍ ശ്രമിക്കും. നിങ്ങളുടെ ധൈര്യം എല്ലാ വെല്ലുവിളികളെയും മറികടക്കും. നിങ്ങള്‍ ഒന്നിനെയും ഭയപ്പെടില്ല.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം തെറ്റായ ഉദ്ദേശ്യത്തോടെ മൂന്നാമതൊരാള്‍ നിങ്ങളുടെ ബന്ധത്തില്‍ ഇടപെടാന്‍ ശ്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന വ്യക്തിയാണിത്. അതിനാല്‍ അദ്ദേഹം നിങ്ങളുടെ പങ്കാളിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കിയാല്‍ ആദ്യം അത് പരിശോധിക്കുക. നിങ്ങളുടെ പങ്കാളിയോട് അസൂയപ്പെടാന്‍ ഇത് കാരണമാകും. നിങ്ങളുടെ വികാരങ്ങളില്‍ മാത്രം വിശ്വസിക്കണം.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ആരെങ്കിലും നിങ്ങളെ വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ ഈ ആഗ്രഹം നിങ്ങളെ അരക്ഷിതനും ആവശ്യപ്പെടുന്നവനും ആക്കി മാറ്റും. ഇന്ന് നിങ്ങള്‍ ഒരു കുട്ടിയെപ്പോലെ പെരുമാറുകയും നിങ്ങളുടെ ബന്ധത്തെ വ്യക്തിപരമായ തലത്തിലേക്ക് പരിമിതപ്പെടുത്താന്‍ നിങ്ങളുടെ പങ്കാളിയോട് ആവശ്യപ്പെടുകയും ചെയ്യും. നിങ്ങള്‍ രണ്ടുപേരും ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ പങ്കാളിയെ എത്ര ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് മനസ്സിലാക്കുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തിന് റിലാക്സ്ഡ് ആയിട്ടുള്ള അനുഭവം നല്‍കുമെന്ന് പ്രണയഫലം പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് പ്രാധാന്യമുണ്ടെന്ന് തോന്നിപ്പിക്കുക. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയ ജീവിതം സുരക്ഷിതമായി നിലനിര്‍ത്തും. പ്രണയത്തിന്റെ മഹത്വം ആസ്വദിക്കാന്‍ ഇത് ശരിയായ സമയമാണ്. ഇന്ന് നിങ്ങള്‍ക്ക് പരസ്പരം കുറച്ച് സ്വകാര്യവും അടുപ്പമുള്ളതുമായ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചേക്കാം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ധാരാളം ജോലികളില്‍ തിരക്കിലായിരിക്കുമെന്നും ഇതുമൂലം ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങളുടെ പങ്കാളിയോട് ദേഷ്യപ്പെടുമെന്നും നിങ്ങളുടെ പ്രണയഫലം പറയുന്നു. മുമ്പ് നല്ലതും മാന്യവുമായി നിങ്ങള്‍ കണ്ടിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല. ഈ അസ്വസ്ഥതയില്‍ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം ജോലിയില്‍ നിന്ന് ഒരു ഇടവേള എടുത്ത് വ്യായാമം ചെയ്യുകയോ നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും ചെയ്യുകയോ ചെയ്യുക എന്നതാണ്. ഇത് നിങ്ങള്‍ക്ക് നല്ല മാറ്റം നല്‍കും.