Love Horoscope May 29| പങ്കാളിയുമായി ഒരു യാത്ര പോകുക; ഇന്നത്തെ ദിവസം ശുഭകരമായിരിക്കും: പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 29-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങൾക്ക് പങ്കാളിയുമായി ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഒരു പുതിയ വീട്ടില്‍ താമസിക്കുന്നതിനുള്ള പ്ലാനിങ്ങില്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ വളരെയധികം സഹായിക്കാനാകും. എന്നിരുന്നാലും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കാനും മൂഡ് മാറ്റാനും മനോഹരമായ ഏതെങ്കിലും സ്ഥലത്ത് ഒരു അവധിദിനം ആഘോഷിക്കാവുന്നതാണ്. സാഹസിക യാത്ര നിങ്ങളുടെ ദിനചര്യയില്‍ മാറ്റമുണ്ടാക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ കുറച്ച് ശ്രദ്ധിക്കണമെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. നിങ്ങളുടെ പിടിവാശികള്‍ നിങ്ങളുടെ ബന്ധത്തില്‍ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളി ഒരു വിട്ടുവീഴ്ച്ചയ്ക്കുള്ള മാനസികാവസ്ഥയിലല്ല. അതുകൊണ്ട് നിങ്ങള്‍ പരസ്പര ധാരണയോടെ വേണം പ്രവര്‍ത്തിക്കാന്‍. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ ഇതുവഴി സാധിക്കും. നിങ്ങളുടെ സാമൂഹിക രീതികളും പങ്കാളിക്ക് മനസ്സിലാകും. നിങ്ങളുടെ പഴയ ബന്ധത്തിന് പുതിയ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുക.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ നിന്ന് കുറച്ച് പിന്നോട്ട് മാറി ജീവിതത്തിന്റെ വലിയ കാഴ്ച്ചകളെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങണം. നിങ്ങളുടെ ബന്ധത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നുപോലും അറിയാത്ത വിധം ഒരു കുഴപ്പത്തില്‍ നിങ്ങള്‍ കുടങ്ങുമെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. എല്ലാ മോശം കാര്യങ്ങളെയും മാറ്റി നിര്‍ത്തി നിങ്ങളുടെ ബന്ധത്തെ കുറിച്ച് പരിശോധിക്കേണ്ട സമയമാണിത്. ശരിയായ തീരുമാനം എടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ കുട്ടികളെ അവര്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും സ്ഥലത്തോ പിക്‌നിക്കിനോ കൊണ്ടുപോകുക. നിങ്ങളുടെ മാതാപിതാക്കളുമായും ഇന്നത്തെ ദിവസം സമയം ചെലവഴിക്കുക. ഇന്നത്തെ വൈകുന്നേരം പങ്കാളിയുമൊത്തുള്ള പ്രണയത്തിനായി നിങ്ങൾ ചെലവഴിക്കുക. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ഇന്ന് നിങ്ങള്‍ക്ക് ആഴത്തില്‍ തൊട്ടറിയാനാകുമെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയ ഫലം പറയുന്നത്.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തിന്റെ വൈകാരിക വശത്തോട് വളരെ അടുത്ത് നില്‍ക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യം നിങ്ങള്‍ മനസ്സിലാക്കുന്നില്ല. നിങ്ങള്‍ക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരാളുമായി അടുപ്പത്തിലാകാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. അവരുമൊത്തുള്ള ജീവിതത്തിൽ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കുമെന്നാണ് നിങ്ങളുടെ ഇന്നത്ത പ്രണയഫലം പറയുന്നത്.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സ്വയം ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമാണ്. നിങ്ങളുടെ പങ്കാളിയുമായി എങ്ങനെ മികച്ച ധാരണയിലെത്താന്‍ കഴിയുമെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ഇന്ന് സ്വയം ചോദ്യം ചോദിക്കാം. നിങ്ങളുടെ പങ്കാളി വളരെ നല്ലതാണ്. നിങ്ങള്‍ അവര്‍ക്കൊപ്പം ആയിരിക്കാന്‍ ശ്രമിക്കുക. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നിങ്ങളെ ശാന്തരാക്കും. അവരുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ നിങ്ങളുടെ ദിവസം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങളുടെ പങ്കാളിയുടെ സന്തോഷവും ചിരിയും നിറയും. വ്യക്തിജീവിത്തില്‍ നിങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതുകൊണ്ട് ഇനി നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക. അവര്‍ക്കൊപ്പം ജീവിതം ആസ്വദിക്കുക. ദമ്പതികളായി ഒരുമിച്ച് കഴിയുന്നത് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളെയും അപ്രത്യക്ഷമാക്കും.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിച്ചിട്ട് വളരെക്കാലമായി. നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. നിങ്ങളുടെ പങ്കാളിക്കായി എന്തെങ്കിലും സമ്മാനമോ മറ്റോ കൊടുക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹവും കരുതലും കാണിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി നിങ്ങളെ അദ്ഭുതപ്പെടുത്തും. നിങ്ങളുടെ ഏകാന്തതയും ഒറ്റപ്പെടലും ഇന്ന് അവസാനിക്കും. നിങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ ഒരു പടി മുന്നോട്ടു നീങ്ങേണ്ടതുണ്ട്. ഇത് നല്ലതാണെങ്കില്‍ ഇക്കാര്യം നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുക. തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് നിങ്ങള്‍ക്ക് സ്‌നേഹം ലഭിച്ചത്. നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെട്ട് എന്തെക്കൊയോ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ വളരെ ഹ്രസ്വകാലത്തേക്കുള്ള നിങ്ങളുടെ താല്‍ക്കാലിക ബന്ധത്തില്‍ വളരെ സംതൃപ്തരാണ്. എന്നാല്‍, യഥാര്‍ത്ഥ പ്രണയം കണ്ടെത്താനുള്ള തീവ്രമായ ആഗ്രഹം നിങ്ങളുടെ ഉള്ളില്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ ദേഷ്യം വരും. ഇത് നിങ്ങളുടെ ശരിയായ ബന്ധം വളര്‍ത്തുന്നതിന് വെല്ലുവിളി ഉയര്‍ത്തും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് മികച്ച ഒരു വ്യക്തിയുമായി കണ്ടുമുട്ടാനും പരിചയപ്പെടാനും സാധിക്കും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസത്തിന്റെ തുടക്കം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ചിരിയും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ നിറയും. വ്യക്തിജീവിതത്തില്‍ വെല്ലുവിളി നിറഞ്ഞ വിവിധ ഘട്ടങ്ങളെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നേക്കും. നിങ്ങള്‍ ഇപ്പോള്‍ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക. അവര്‍ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുക. ദമ്പതികളായി ഒരുമിച്ച് ചിരിക്കുന്നത് നിങ്ങളുടെ എല്ലാ ആശങ്കകളും ഇല്ലാതാക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് പ്രണയത്തിന്റെ മാജിക്കും പ്രണയവും നിങ്ങളുടെ മനസ്സില്‍ നിറയും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഒരു പങ്കാളിയെ കണ്ടെത്താനുള്ള അന്വേഷണം നിങ്ങള്‍ ഊര്‍ജിതമാക്കും. ആരെങ്കിലുമായി നിങ്ങള്‍ ഇതിനകം പ്രണയത്തില്‍ ആയിട്ടുണ്ടെങ്കില്‍ ആ ബന്ധത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.