Love Horoscope May 30| വിവാഹനിശ്ചയം നടത്താനോ വിവാഹം കഴിക്കാനോ തീരുമാനിക്കാം; ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ പോകുകയാണ്: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 30-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം ആകര്‍ഷകമായ ഒരു വ്യക്തിയെ കണ്ടുമുട്ടും. ഈ കൂടിക്കാഴ്ച വളരെ തീവ്രവും അടുപ്പമുള്ളതുമായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. അതിനാല്‍ നിങ്ങളുടെ വൈകാരിക തടസങ്ങള്‍ മറികടന്ന് ഈ ദിവസം നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ആ വ്യക്തി നിങ്ങളില്‍ നിന്നും പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ നിങ്ങള്‍ തടയരുത്. അവര്‍ നിങ്ങളുടെ അടുത്തേക്ക് തന്നെ മടങ്ങി വരും. നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ അവര്‍ക്ക് ഒരു അവസരം നല്‍കുക.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പഴയ കാര്യങ്ങള്‍ കുഴിച്ചുമൂടേണ്ട സമയമാണിത്. നിങ്ങളുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യബോധമുള്ള സ്വാധീനശക്തികള്‍ കടന്നുവരും. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് പുതിയ തുടക്കം സാധ്യമാകും. പരസ്പരം സ്‌നേഹിക്കാനുള്ള നിങ്ങളുടെ പ്രതിജ്ഞകള്‍ നിങ്ങള്‍ ഇന്ന് പുതുക്കും. നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ പോകുകയാണ്. അതിനുള്ള ഒരാളെ നിങ്ങള്‍ ഇന്ന് കണ്ടുമുട്ടും. നിങ്ങളെ പിന്നോട്ട് വലിക്കുന്നത് എന്താണെന്ന് നിങ്ങള്‍ കണ്ടെത്തുക. അതിനെ മറികടന്ന് നിങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അല്പം വെല്ലുവിളി നിറഞ്ഞതാണ്. നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും സാമ്പത്തികമായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് കിട്ടും. ഇത് കുടുംബത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് നിങ്ങള്‍ നിറവേറ്റണം. അത് നിങ്ങളെ സംബന്ധിച്ച് അമിത ഭാരമായി തോന്നിയേക്കാം. എന്നാല്‍ ന്യായമായും അത്യാവശ്യമുള്ളതാണ്. പക്ഷേ, വിഷമിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയത്തില്‍ കുറച്ച് ശ്രദ്ധിക്കണം. ഓഫീസില്‍ നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള നിങ്ങളുടെ ബന്ധം അനാവശ്യമായ സമ്മര്‍ദ്ധങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കും. വ്യക്തിജീവിതവും തൊഴില്‍ ജീവിതവും രണ്ടായി നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിയുമായി ചേര്‍ന്ന് ഫിറ്റ്‌നസ് പ്രോഗ്രാം പ്ലാന്‍ ചെയ്യുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ സമ്മര്‍ദ്ധം കുറയ്ക്കും. അനാവശ്യമായ ആശങ്കകളും സമ്മര്‍ദ്ധവും നിങ്ങളുടെ ബന്ധത്തില്‍ സുരക്ഷിതത്വമില്ലായ്മ ഉണ്ടാക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുമെല്ലാം പ്രണയ ജിവിതത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുമായി പങ്കുവെക്കും. അവരുടെ ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. എന്നാല്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുത്. നിങ്ങള്‍ പ്രണയം അന്വേഷിക്കുകയാണ്. അതുകൊണ്ട് നൈമിഷികമായ ഏതെങ്കിലും ആനന്ദത്തിന്റെ പ്രലോഭനത്തില്‍ വീഴരുത്. പ്രണയത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ പ്രണയത്തിനായി വളരെയധികം ആഗ്രഹിക്കുന്നു. ആരെങ്കിലും നിങ്ങളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ ഈ ആഗ്രഹം നിങ്ങളെ അരക്ഷിതനും സംശയാസ്പദനും ആക്കി മാറ്റും. ഇന്ന് നിങ്ങള്‍ ഒരു കുട്ടിയെ പോലെ പെരുമാറുകയും വ്യക്തിപരമായ ബന്ധത്തിലേക്ക് നിങ്ങളുടെ ബന്ധത്തെ പരിമിതപ്പെടുത്താന്‍ പങ്കാളിയോട് ആവശ്യപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ പങ്കാളിയെ പ്രതിസന്ധിയിലാക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് നിങ്ങള്‍ നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ വളരെ ആശയക്കുഴപ്പത്തിലായിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നിഗമനത്തിലെത്താന്‍ കഴിയും. ബന്ധുക്കളായവര്‍ക്ക് ഇന്ന് വിവാഹനിശ്ചയം നടത്താനോ വിവാഹം കഴിക്കാനോ തീരുമാനിക്കാം. ഗ്രഹങ്ങളുടെ സ്ഥാനത്ത് വന്ന മാറ്റം കാരണം നിങ്ങളുടെ ബന്ധത്തെ ഒരു പുതിയ വീക്ഷണകോണില്‍ നിന്ന് കാണാന്‍ കഴിയും. മുമ്പ് നിങ്ങള്‍ പ്രതിബദ്ധതയ്ക്ക് എതിരായിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അത്തരമൊരു സംരംഭത്തെ സ്വാഗതം ചെയ്യാം.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഭാഗ്യം, ലക്ഷ്മി, പോഷാകാഹാരം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍ നിങ്ങളുടെ രാശിയില്‍ തിളങ്ങി നില്‍ക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ പ്രണയത്തിന് സുഖകരമായ അനുഭവം നല്‍കുക. നിങ്ങളുടെ പ്രണയം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുക. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയജീവിതത്തെ സുരക്ഷിതമായി നിലനിര്‍ത്തും. പ്രണയത്തില്‍ മുഴുകേണ്ട സമയമാണിത്. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കാനാകും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ജീവിതശൈലിയും സാമൂഹിക വലയവും നിരന്തരം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍ സ്ഥിരത നിലനിര്‍ത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ നിങ്ങള്‍ അവരെ സഹായിക്കേണ്ടതുണ്ട്. ഇന്ന് ബന്ധങ്ങള്‍ക്കും സഹകരണത്തിനുമായിരിക്കണം നിങ്ങളുടെ മുന്‍ഗണന. ഇതിന് നിങ്ങള്‍ക്ക് ധാരാളം പ്രശംസയും ലഭിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയും. സന്തോഷം പങ്കിടുന്നതിലൂടെ നിങ്ങള്‍ക്ക് ഈ സഹായത്തിന് പ്രതിഫലം നല്‍കാം. നിങ്ങളുടെ സ്‌നേഹത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാം. നിങ്ങള്‍ക്ക് ഒരുമിച്ച് പുറത്തനിന്നും ഭക്ഷണം കഴിക്കാം. നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ കുടുംബത്തിന് പരിചയപ്പെടുത്തുക. എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബത്തിന്റെ വികാരങ്ങള്‍ മനസ്സിലാക്കുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ വളരെയധികം ക്ഷമ ആവശ്യമാണ്. വളരെയധികം വിഷയങ്ങള്‍ സംസാരിക്കരുത്. ഇത് നിങ്ങളുടെ ബന്ധത്തിലെ സമാധാനത്തെ തകര്‍ക്കും. വളരെ ചെറിയ അഭിപ്രായവ്യത്യാസം പോലും ഗുരുതരമായ തര്‍ക്കമായി മാറിയേക്കാം. ഇന്ന് മൗനം പാലിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. ശാന്തത പാലിക്കുകയും നിങ്ങളുടെ ബന്ധത്തിന്റെ സഹജമായ ശക്തിയില്‍ വിശ്വസിക്കുകയും ചെയ്യുക. ദുഷ്‌കരമായ സമയവും കടന്നുപോകും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ പഴയകാര്യങ്ങള്‍ കുഴിച്ചുമൂടേണ്ട സമയമാണിത്. നിങ്ങളുടെ ജീവിതത്തിലേക്ക് യാഥാര്‍ത്ഥ ബോധമുള്ള വ്യക്തികള്‍ കടന്നുവരും. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് പുതിയ തുടക്കമുണ്ടാകും. പരസ്പരം സ്‌നേഹിക്കാനുള്ള പ്രതിജ്ഞകള്‍ നിങ്ങള്‍ പുതുക്കും. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. നിങ്ങളെ പിന്നോട്ട് നിര്‍ത്തുന്നത് എന്താണെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനെ മറികടന്ന് നിങ്ങള്‍ക്ക് മുന്നോട്ടുപോകാനാകും.