Daily Love Horoscope Dec 1|വികാരങ്ങള് തുറന്ന് പ്രകടിപ്പിക്കും; നിസാരകാര്യങ്ങള്ക്ക് പങ്കാളിയുമായി വഴക്കിടരുത്: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ച പ്രണയിതാക്കളുടെ 2024 ഡിസംബര് 1 ലെ രാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്തുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉടലെടുക്കും. അത് പരിഹരിക്കാന്‍ ശ്രമിക്കണം. കൃത്യമായി സംസാരിക്കാനും സമയം കണ്ടെത്തണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്കിടയില്‍ ബ്രേക്കപ്പിന് സാധ്യതയുണ്ട്. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കുന്നതിലൂടെ ഇതൊഴിവാക്കാന്‍ സാധിക്കും. ബന്ധങ്ങളില്‍ ആശയവിനിമയത്തിന് പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. നിസാരകാര്യങ്ങളുടെ പേരില്‍ നിങ്ങള്‍ തമ്മില്‍ വഴക്കിടും. ബന്ധങ്ങളെ നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. സ്വയം വിലയിരുത്തിയ ശേഷം പങ്കാളിയോട് സംസാരിക്കണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ആരോഗ്യകരമായ പ്രണയബന്ധം നിങ്ങള്‍ക്കുണ്ടാകും. അത് പരമാവധി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പ്രണയപങ്കാളിയെ തെരഞ്ഞെടുക്കണം. മുമ്പ് സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും. നിങ്ങളെ നന്നായി പരിഗണിക്കാത്തവരെ അവഗണിക്കണം.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകും. പരസ്പരം തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ വിമുഖത കാണിക്കും. പങ്കാളിയുമായി തര്‍ക്കമുണ്ടാകും. ഇതെല്ലാം പങ്കാളിയുമായുള്ള അകലം വര്‍ധിപ്പിക്കും. നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
advertisement
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പങ്കാളി നിങ്ങളോട് പെരുമാറും. കുടുംബാംഗങ്ങള്‍ നിങ്ങളുടെ പ്രണയത്തിന് അംഗീകാരം നല്‍കും. അവരുമായി സംസാരിക്കാനും സമയം കണ്ടെത്തണം.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയവിനിമയ ശേഷി വിപുലപ്പെടുത്താന്‍ ശ്രമിക്കണം. ബന്ധങ്ങളില്‍ ചില ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കും. അത് വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ സ്നേഹവും വാത്സല്യവും നിങ്ങള്‍ക്ക് ലഭിക്കും. പരസ്പരധാരണയോടെ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്കിടയിലെ ഐക്യം വര്‍ധിക്കും. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കും. പങ്കാളിയോടുള്ള പ്രണയം പ്രകടിപ്പിക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് പോകും. എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാന്‍ നിങ്ങള്‍ ശ്രമിക്കും. റിസ്ക് എടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.