Daily Love Horoscope Nov 23| പങ്കാളിയുടെ പിന്തുണയുണ്ടാകും; പ്രണയം തുറന്ന് പറയും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Nandu Krishnan
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര്‍ 23ലെ രാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ പങ്കാളിയെ കാണാനുള്ള അവസരങ്ങള്‍ ഇന്ന് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പഴയ പ്രണയിനിയെ കണ്ടുമുട്ടാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുടെ ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ സഹായിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. വികാരങ്ങള്‍ ക്ഷമയോടെ പ്രകടിപ്പിക്കണം. എന്നാല്‍ ജോലി ചെയ്യുന്ന ആളുകള്‍ ഇന്ന് വളരെ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കും. സാമ്പത്തികപരമായ ചില നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ആഗ്രഹപ്രകാരം ഇന്ന് പണം ചെലവഴിക്കാനും സാധിക്കും. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നതില്‍ നിങ്ങള്‍ക്ക് സംതൃപ്തിയും അനുഭവപ്പെടാം. എങ്കിലും അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ മുതിര്‍ന്ന ഒരാളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരോട് സംസാരിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. പങ്കാളിയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം കുടുംബത്തിനുള്ളില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും.വിജയം കൈവരിക്കാനുള്ള നിരവധി അവസരങ്ങളും നിങ്ങളെ തേടിയെത്തും. ഇപ്പോള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി പരിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും ഇന്ന് ലഭിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രണയം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം. ഈ സമയം വരുമാനം വര്‍ധിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ ദിവസം നിങ്ങള്‍ക്കൊരു പുതിയ തുടക്കമായി മാറാം. സാമ്പത്തിക കാര്യങ്ങള്‍ക്കും ഇത് അനുകൂല സമയമാണ്. ആരോഗ്യസ്ഥിതിയും സാധാരണ നിലയില്‍ തുടരും. ഇന്ന് ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ തിരക്കും സമ്മര്‍ദ്ദവും നിങ്ങളുടെ പ്രണയബന്ധത്തെ മോശമായി ബാധിച്ചേക്കാം. വൈകാരിക പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. പങ്കാളിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിക്ഷേപങ്ങള്‍ നടത്താനും ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി മനസ്സ് തുറന്ന് ആശയവിനിമയം നടത്തുക. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും ഇപ്പോള്‍ പിന്തുടരുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:പങ്കാളിയോടൊത്തുള്ള ജീവിതം സന്തോഷകരമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. അവരുടെ പിന്തുണയോടെ ബിസിനസ്സിലും പുരോഗതി ഉണ്ടാകും. പങ്കാളിയുടെ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാവു. ബന്ധങ്ങളില്‍ ഗൗരവമായി ഇടപെടണം. ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ബന്ധങ്ങള്‍ കടന്നു വരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. വിവാഹത്തിന് അനുകൂലമായ സമയമാണ്. വീട്ടില്‍ മംഗളകരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബത്തോടൊപ്പം സന്തോഷകരമായി ഈ ദിവസം സമയം ചെലവഴിക്കുന്ന സാധിക്കും. അതൊടൊപ്പം ചില പുതിയ സാധനങ്ങള്‍ വാങ്ങാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലും സൗഹൃദത്തിലും ഐക്യവും വിശ്വാസവും നിലനിര്‍ത്തുന്നതിലായിരിക്കും നിങ്ങളുടെ ശ്രദ്ധയെന്ന് രാശിഫലത്തില്‍ പറയുന്നു.എല്ലാവരോടും പോസിറ്റീവ് മനോഭാവം നിലനിര്‍ത്തണം. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. കുടുംബ ജീവിതത്തിലും തൊഴില്‍പരമായും വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ദിവസം നിങ്ങള്‍ക്ക് സമയക്കുറവ് അനുഭവപ്പെടാം. ജോലിസ്ഥലത്തെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായി ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയബന്ധത്തിന് കുടുംബം അംഗീകാരം നല്‍കും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം ആഴത്തിലാകും. പഴയ കാമുകിയെയോ കാമുകനെയോ കാണാനിടവരും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. എന്നാല്‍ ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ബന്ധുക്കളുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. നിലവില്‍ ജോലിയുള്ളവര്‍ ഓഫീസ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയില്‍ വിജയം കൈവരിക്കാന്‍ മേലുദ്യോഗസ്ഥരുമായി മികച്ച രീതിയില്‍ ഇടപഴകാനും ശ്രമിക്കുക.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലും ബിസിനസിലും തിരക്കും സമ്മര്‍ദ്ദവും അനുഭവപ്പെടും. പങ്കാളിയില്‍ നിന്ന് അല്‍പ്പം ആശ്വാസം ലഭിക്കും. നിങ്ങളുടെ പ്രണയിനിയെ കാണാന്‍ അവസരം ലഭിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസം. പ്രണയത്തില്‍ പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: കുടുംബജീവിതം സന്തോഷകരമാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങളോട് തുറന്ന് സംസാരിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. പ്രണയ ജീവിതം നയിക്കുന്നവര്‍ക്കും ഇന്ന് സന്തോഷം ലഭിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19,നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ തുല്യത നിലനിര്‍ത്തണമെന്ന് രാശിഫലത്തില്‍ പറയുന്നു. വീട്ടിലും കുടുംബത്തിലും സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ ഐക്യം നിലനിറുത്തിക്കൊണ്ട് വികാരങ്ങളെ നിയന്ത്രിക്കണം. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ സഹായിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിബന്ധങ്ങളില്‍ മുന്‍വിധി ഒഴിവാക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ആശങ്കകള്‍ ഒഴിവാക്കുകയും വേണമെന്ന് രാശിഫലത്തില്‍ പറയുന്നു. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് സന്തോഷം നല്‍കും. എല്ലാവരോടും ബഹുമാനം കാണിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.