Daily Love Horoscope Nov 30| ദേഷ്യം നിയന്ത്രിക്കണം; പങ്കാളിയുടെ പിന്തുണ ലഭിക്കും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര് 30 ലെ രാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുമായുള്ള അടുപ്പം വര്‍ധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളെ പിന്തുണയ്ക്കുന്ന പ്രണയപങ്കാളിയെ കണ്ടെത്താനും സുഹൃത്ത് സഹായിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. അനാവശ്യമായ തെറ്റിദ്ധാരണ ഒഴിവാക്കണം. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം നിയന്ത്രിക്കണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനിടവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. നിങ്ങളുടെ ബന്ധങ്ങളും ശക്തിപ്പെടും. പങ്കാളിയ്ക്ക് സര്‍പ്രൈസ് നല്‍കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പമിരുന്ന് പഴയകാല ഓര്‍മ്മകള്‍ അയവിറക്കാന്‍ സാധിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. എന്നാല്‍ ചില പ്രശ്നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടിവരും. ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് മികച്ച ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള വ്യക്തിയുമായി ദീര്‍ഘമായി സംസാരിക്കാന്‍ അവസരം ലഭിക്കും. മാതാപിതാക്കളോട് തുറന്ന് സംസാരിക്കും. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് സന്തോഷമുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ആശങ്കകള്‍ എല്ലാം ഒഴിവാക്കണം. ഒരുപാട് നല്ല ഓര്‍മ്മകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ദിവസമാണിത്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ഐക്യവും സമാധാനവുമുണ്ടാകും. പ്രണയത്തിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും. നിങ്ങളുടെ കുട്ടികളോടും സ്നേഹം പ്രകടിപ്പിക്കും. നിങ്ങളുടെ പ്രണയം ജീവിതം ആസ്വദിക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ പുതിയൊരു വഴിത്തിരിവുണ്ടാകും. നിങ്ങളുടെ ചില ശീലങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ തയ്യാറാകും. ഈ മാറ്റം നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കും. അതിലൂടെ നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ സന്തോഷവും ഐക്യവുമുണ്ടാകും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സ്വയം പരിചരണത്തിന് നിങ്ങള്‍ പ്രാധാന്യം നല്‍കുന്ന ദിവസമാണിന്ന്. നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയും. ജോലിസ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. അവരുമായി ബന്ധം സ്ഥാപിക്കും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അവരോട് തുറന്ന് പറയും. നിങ്ങളുടെ ദാമ്പത്യബന്ധത്തെ പുതിയൊരു നിലയിലെത്തിക്കാന്‍ സാധിക്കും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് സര്‍പ്രൈസുകള്‍ ലഭിക്കും. അത് നിങ്ങള്‍ക്ക് സന്തോഷം പകരും. നിങ്ങളുടെ ദാമ്പത്യത്തില്‍ സന്തോഷം നിറയും. പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ നല്‍കാന്‍ പദ്ധതിയിടും.