Love Horoscope June 21| നിങ്ങള്‍ പ്രണയത്തില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്; ഭാവിയെ കുറിച്ച് മനസ്സ് തുറക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 21-ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ ഇത് പ്രണയത്തിന്റെ നിമിഷമാണ്. ഇപ്പോള്‍ പ്രണയം തുടങ്ങിയ ആളുകളാണെങ്കില്‍ ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ചിന്തിക്കണം. നിങ്ങള്‍ രണ്ട് പേര്‍ക്കും പ്രണയവും കഴിവും ഒരുമിച്ച് കൊണ്ടുപോകാനാകും. ഭാവിയെ കുറിച്ച് തുറന്ന മനസ്സോടെ ഇരിക്കുക. എന്നാല്‍ പദ്ധതികളൊന്നും ഇപ്പോ തീരുമാനിക്കരുത്. സമയയത്തിനനുസരിച്ച് മുന്നോട്ട് പോകുക.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ കണ്ടുമുട്ടിയ ഒരാളെ കുറിച്ചുള്ള ചിത്രം നിങ്ങളുടെ മനസ്സില്‍ തെളിയും. ചിലര്‍ ഇത് നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയേക്കും. അതുകൊണ്ച് ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കുക. ഈ ഉപദേശിക്കുന്ന ആളും ആ വ്യക്തിയില്‍ ആകൃഷ്ടനായിരിക്കും. അവരുമായി സംസാരിക്കാന്‍ ആലോചിക്കുക.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ പ്രണയത്തിന്റെ കാര്യത്തില്‍ അസാധാരണമായി ദേഷ്യത്തോടെ പെരുമാറിയേക്കും. നിങ്ങളുടെ പങ്കാളിയെ ഇത് അദ്ഭുതപ്പെടുത്തിയേക്കും. പക്ഷേ, അവര്‍ക്ക് നിങ്ങളുടെ പുതിയ ശൈലി ഇഷ്ടമാകും. ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങള്‍ സന്തോഷവാനായിരിക്കും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് കുടുംബ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. നിങ്ങളുടെ കരിയറിലെ പ്രതിബദ്ധത കാരണം നിങ്ങള്‍ കുടുംബത്തെ അവഗണിച്ചു. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ എല്ലാം നേടി. ഇപ്പോള്‍ ബന്ധങ്ങളില്‍ ശ്രദ്ധവേണ്ട സമയമാണ്. ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ദിവസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ പിന്നീട് എല്ലാം ശരിയാകും. കാരണം നിങ്ങളുടെ സ്‌നേഹം അവരെക്കാള്‍ വലുതാണ്. സമാധാനവും അടുപ്പവും നിലനില്‍ക്കും. ദിവസം സമാധാനപരമായി കടന്നുപോകും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്തേക്ക് പോകാനും നിങ്ങള്‍ക്ക് പദ്ധതിയിടാം.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാന്‍ ഇന്ന് നിങ്ങള്‍ നന്നായി തയ്യാറായിരിക്കും. നിങ്ങളുടെ വസ്ത്രധാരണമോ ഹെയര്‍സ്‌റ്റൈലോ നിങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അനുമതി ലഭിച്ചേക്കാം. ഇത് നിങ്ങളെ എന്നെന്നേക്കുമായി സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ധൈര്യം സംഭരിക്കുകയും പ്രധാനപ്പെട്ട ഒരാളോട് നിങ്ങളുടെ ജീവിതത്തില്‍ ആ വ്യക്തിക്ക് എത്രത്തോളം പ്രാധാന്യം നല്‍കാമെന്നും നിങ്ങള്‍ക്ക് അവനോട്/അവളോട് എന്ത് തരത്തിലുള്ള വികാരങ്ങളാണുള്ളതെന്നും പറയുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഒഴുക്കിനൊപ്പം പോകാന്‍ നിങ്ങള്‍ തയ്യാറാകും. ഗ്രഹങ്ങളുടെ പ്രതികൂല സ്ഥാനം കാരണം മറ്റ് കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരിക്കാം.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാരെ ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കും. നിങ്ങളുടെ ആഗ്രഹവും ഏകാന്തതയും ഇന്ന് അവസാനിക്കും. നിങ്ങളുടെ ബന്ധത്തില്‍ ഒരു പടി മുന്നോട്ട് പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് നിങ്ങളുടെ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും എണ്ണമറ്റ പരിശ്രമത്തിലൂടെയും ഈ സ്‌നേഹം നിങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങളുടെ പങ്കാളിയുടെ ചുറ്റും ചില ഗൂഢാലോചനയുടെ നടക്കുന്നുണ്ട്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശി രാശിക്കാര്‍ നിങ്ങള്‍ക്ക് എത്രമാത്രം പ്രണയം തോന്നുന്നു എന്ന് കാണുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. സാധാരണയായി ഒരിക്കലും ചെയ്യാത്ത രീതിയില്‍ ഇന്ന് നിങ്ങള്‍ ധൈര്യത്തോടെ പെരുമാറാന്‍ സാധ്യതയുണ്ട്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തും. നിങ്ങളുടെ പങ്കാളിയും ആശ്ചര്യപ്പെടും. പക്ഷേ സന്തോഷിക്കും. ദീര്‍ഘമായ പ്രണയ നടത്തങ്ങള്‍ നടത്തി ഒരുമിച്ച് സമയം ചെലവഴിച്ചുകൊണ്ട് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മുറിവുകള്‍ ഉണക്കാനുമുള്ള സമയമാണിത്. നിങ്ങള്‍ ഭൂതകാലത്തെ മറന്ന് മുന്നോട്ട് പോകണമെന്നും നിങ്ങളുടെ പഴയ ബന്ധങ്ങളെയും ജീവിതത്തെയും ശക്തിപ്പെടുത്തണമെന്നും നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ക്ക് എന്ത് പ്രശ്‌നങ്ങളും പരാതികളും ഉണ്ടായിരുന്നാലും അവ നിങ്ങളുടെ ബന്ധത്തില്‍ എത്രമാത്രം വിള്ളല്‍ സൃഷ്ടിച്ചുവെന്ന് നിങ്ങള്‍ മനസ്സിലാക്കും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുമ്പോള്‍ ഒരുമിച്ച് ഒരു സാഹസിക യാത്ര നടത്തുകയോ നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന എന്തെങ്കിലും ചെയ്യുകയോ പോലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. പ്രത്യേകിച്ച് നിങ്ങളുടെ പങ്കാളിയുമായി ഉച്ചഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്തുക. വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ വീട്ടില്‍ ഒരു പുതിയ അംഗത്തിന്റെ വരവിനെക്കുറിച്ച് സംസാരിക്കാന്‍ ഇന്ന് ഒരു മികച്ച ദിവസമായിരിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഈ സമയത്ത് നിങ്ങളുടെ കുടുംബത്തില്‍ നിന്ന് സാമ്പത്തിക ആവശ്യങ്ങള്‍ നേരിട്ടേക്കും. നിങ്ങളുടെ കുടുംബത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതകളാണിവ. നിങ്ങള്‍ അവ നിറവേറ്റേണ്ടതുണ്ട്. ഇത് നിങ്ങള്‍ക്ക് അമിതമായി തോന്നിയേക്കാം. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ ന്യായമാണെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ വിഷമിക്കേണ്ട കാരണം നിങ്ങള്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.