Money Mantra April 17 | ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കുക; മികച്ച തൊഴിലവസരങ്ങൾ ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഏപ്രിൽ 17ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍).
ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: മേട രാശിക്കാർക്ക് ഈ ദിവസം ബിസിനസ് തടസ്സമില്ലാതെ മുന്നോട്ടുപോകും. കൂടാതെ നിങ്ങൾ എടുക്കുന്ന ഏതു തീരുമാനവും നിങ്ങൾക്ക് അനുകൂലമായി മാറും. മികച്ച ബിസിനസ് ഇടപാടുകളും നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. യുവാക്കൾക്ക് ഈ ദിവസം മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. വിദേശ സംബന്ധമായ ജോലിയിലോ ബിസിനസ്സിലോ ഇന്ന് ലാഭ സാധ്യത വർദ്ധിക്കും. ദോഷ പരിഹാരം - മേട രാശിക്കാർ ഈ ദിവസം ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്. (Image: Shutterstock)
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഇടവം രാശിക്കാർക്ക് ബിസിനസ്സിൽ പുതിയ കരാറുകൾ ഏറ്റെടുക്കാൻ സാധിക്കും. ഇപ്പോൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് തീർച്ചയായും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ തന്നെ ഇന്ന് മുന്നോട്ടു പോകാം. ബിസിനസ്സിൽ പുരോഗതി കൈവരിക്കുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്താം. കൂടാതെ ഈ ദിവസം ജോലിയിൽ നിങ്ങൾ പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ദോഷ പരിഹാരം : ഇടവം രാശിക്കാർ ഇന്ന് മഹാവിഷ്ണുവിനെ ആരാധിക്കുക (Image: Shutterstock)
advertisement
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മിഥുന രാശിക്കാർക്ക് മംഗളപരമായ ഏത് പ്രവർത്തനവും മികച്ച രീതിയിൽ പൂർത്തീകരിക്കാനാകും. അത് നിങ്ങൾക്ക് മനസ്സമാധാനം നൽകും. ഇന്ന് മിക്ക കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കും. ബിസിനസ്സിൽ മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് വേഗത്തിൽ മുന്നോട്ടുപോകും. അതോടൊപ്പം നിലവിലെ ജോലികളും നിങ്ങൾക്ക് മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. ബാങ്കിംഗ്, അഭിഭാഷകൻ, സിഎ തുടങ്ങിയ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ ദിവസം വളരെ മികച്ചതായിരിക്കും. ദോഷ പരിഹാരം: ചിങ്ങം രാശിക്കാർ ഈ ദിവസം ശിവലിംഗത്തിൽ ജലം സമർപ്പിക്കുക (Image: Shutterstock)
advertisement
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ജോലി സ്ഥലത്ത് പുതിയ ജോലികൾ ഒന്നും ഏറ്റെടുക്കാതിരിക്കുന്നതായിരിക്കും ഉത്തമം. കാരണം കഠിനാധ്വാനം ചെയ്താലും നിങ്ങൾക്ക് അതിനുള്ള ശരിയായി നേട്ടം ലഭിക്കണമെന്നില്ല. റിയൽ എസ്റ്റേറ്റ്, കമ്മീഷൻ, തുണി എന്നിവയുടെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം ലാഭത്തിന് സാധ്യതയുണ്ട്. ദോഷ പരിഹാരം: ഇന്ന് നിങ്ങൾ ഹനുമാൻ സ്വാമിക്ക് കുങ്കുമം സമർപ്പിക്കുക. (Image: Shutterstock)
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചിങ്ങ രാശിക്കാർ ഈ ദിവസം പ്രൊഫഷണല്‍ ബന്ധങ്ങളെ ബഹുമാനിക്കണം. ഇന്ന് നിങ്ങൾ ഓഫീസിലെ പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് ചെയ്യുക. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതൽ വ്യക്തതയോടെ മുന്നോട്ടു പോകേണ്ട സമയമാണ് ഇത്. ജോലിസ്ഥലത്ത് അച്ചടക്കം പാലിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇപ്പോൾ ലഭിക്കും. ബിസിനസുകാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദോഷ പരിഹാരം - ചിങ്ങ രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിക്ക് മധുരം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം കന്നി രാശിക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. എന്നാൽ ബിസ്സിനസിലെ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങൾ വികാരഭരിതരാകരുത്. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിടുക്കം കാണിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾ മറ്റുള്ളവരോട് വളരെ ശ്രദ്ധാപൂർവ്വം പെരുമാറുക. ഇത് നിങ്ങൾക്ക് തീർച്ചയായും ഗുണം ചെയ്യും. തൊഴിൽപരമായി ഈ ദിവസം നിങ്ങൾക്ക് അനുകൂലമാക്കാൻ ആണ് സാധ്യത. ദോഷ പരിഹാരം - കന്നി രാശിക്കാർ ഈ ദിവസം ഹനുമാന്‍ ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം തുലാം രാശിക്കാർ വസ്തു വകകളിലോ ഓഹരിയിലോ നിക്ഷേപിക്കുന്നതിന് ഈ ദിവസം അനുകൂലമായി തീരും. കൂടാതെ ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ പങ്കാളികളായിരിക്കുന്നവർ ഈ ദിവസം വിജയിക്കും. കഠിനാധ്വാനത്തിന്റെ പൂർണ നേട്ടം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. അതേസമയം ഇന്ന് മുതിർന്നവരുടെ മാർഗനിർദ്ദേശം സ്വീകരിച്ച് മുന്നോട്ടു പോകുന്നതായിരിക്കും ഉത്തമം. ദോഷ പരിഹാരം : തുലാം രാശിക്കാർ ഗണപതിക്ക് മോദകം നിവേദിക്കുക. (Image: Shutterstock)
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വൃശ്ചിക രാശിക്കാർ ബിസിനസ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. പുതിയ ബിസിനസ്സില്‍ പങ്കാളിത്തം ശക്തമാകും. ഓഫീസ് ജോലികളിലും സഹകരണത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും. അതിനാൽ ഇന്ന് നിങ്ങളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടും. ആസ്തിയുമായി ബന്ധപ്പെട്ട ജോലികളില്‍ പുരോഗതി ഉണ്ടാകും. ബിസിനസ്സുകാർക്കും ഈ ദിവസം അനുകൂലമായ സമയമാണ്. ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഇന്ന് ഗോശാലയിലേക്ക് സാമ്പത്തിക സഹായം നല്‍കുക (Image: Shutterstock)
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ധനു രാശിക്കാരിൽ ഇരുമ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം. ജോലിയില്‍ ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില ഫലങ്ങൾ ഉണ്ടാകും. നിലവിൽ നിങ്ങൾ ചെയ്യുന്ന ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോകുക. ഓഫീസിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കേണ്ടതും പ്രധാനമാണ്. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ബിസിനസ്സുകാർക്കും ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടുപോകും. ഇന്ന് നിങ്ങളുടെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദോഷ പരിഹാരം: ധനു രാശിക്കാർ ഇന്ന് കറുത്ത നായയെ സേവിക്കുക. (Image: Shutterstock)
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഈ ദിവസം സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം. ബിസിനസ്സിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ സജീവമായി മുന്നോട്ടു പോകാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസ്സിൽ ഇന്ന് നിങ്ങൾ എതിരാളികളേക്കാൾ മുന്നിലെത്തും. എന്നാൽ ഓഫീസ് ജോലികളിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം ശിവന് വെളുത്ത പൂവ് സമർപ്പിക്കുക. (Image: Shutterstock)
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കുംഭ രാശിക്കാർക്ക് ബിസിനസ്സിൽ മികച്ച സാമ്പത്തിക ലാഭം ഉണ്ടാകും. ബോണസോ അധിക വരുമാനമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയിൽ ഇപ്പോൾ നിങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. ബിസിനസുകാർക്ക് ഇന്ന് പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഓഫീസിലെ ഒരു ജോലിയും നാളത്തേക്ക് മാറ്റിവയ്ക്കരുത്. ബിസിനസ്സ് സാഹചര്യങ്ങള്‍ ഇന്ന് നിങ്ങൾക്ക് അനുകൂലമാകും. ദോഷ പരിഹാരം - കുംഭ രാശിക്കാർ ഈ ദിവസം ഗണേശ മന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മീന രാശിക്കാർക്ക് ബിസിനസ്സിൽ വിജയത്തിന്റെ പടവുകൾ കയറാനാകും. സഹകരണ ബോധം വർദ്ധിക്കും. വാണിജ്യപരമായ കാര്യങ്ങളിൽ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്താനാകും. ബിസിനസുകാർക്ക് ഇന്ന് നിങ്ങൾ ആഗ്രഹിച്ച ലാഭം നേടാൻ സാധിക്കും. ബിസിനസ് വിപുലീകരണത്തിനും ഇത് അനുകൂലമായ സമയമാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ദോഷ പരിഹാരം: മീന രാശിക്കാർ ഇന്ന് അനാഥാലയത്തിൽ ഫാന്‍ സമ്മാനമായി നൽകുക(Image: Shutterstock)