Money Mantra Jan 29 | ഇന്ന് വായ്പയെടുക്കരുത്; തന്ത്രശാലികളെ സൂക്ഷിക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജനുവരി 29 ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
ഏരീസ് (Arise - മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ബിസിനസ് കാര്യങ്ങളിൽ അമിതമായ ഉത്സാഹം കാണിക്കരുത് ഇന്ന് വായ്പ എടുക്കാതിരിക്കുന്നതാണ് നല്ലത്. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കും. സ്മാർട്ടായി പ്രവർത്തിക്കുക. ബിസിനസ് സാധാരണ നിലയിലായിരിക്കും. ഇന്ന് സംവാദങ്ങളും വിവാദങ്ങളും ഒഴിവാക്കുക. ജോലി കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടും. വസ്തുവകകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോൾ പേപ്പർ വർക്കുകൾ ശ്രദ്ധാപൂർവ്വം ചെയ്യണം. ദോഷ പരിഹാരം: ഭൈരവക്ഷേത്രത്തിൽ മധുരപലഹാരങ്ങൾ സമർപ്പിക്കുക. (Image: Shutterstock)
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ചില സാമ്പത്തിക ഇടപാടുകൾ നടത്തും. ബിസിനസിൽ നിന്നുമുള്ള ലാഭം വർദ്ധിക്കും. ഓഫീസിൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. മുതിർന്ന ചില ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഇന്ന് ചില സുപ്രധാന കാര്യങ്ങൾ ചെയ്യും. ക്രിയാത്മകമായി പ്രവർത്തിക്കുകയും ചെയ്യും. ദോഷ പരിഹാരം: ദുർഗാ ക്ഷേത്രത്തിൽ ചെന്ന് ദുർഗാ ചാലിസ പാരായണം ചെയ്യുക.(Image: Shutterstock)
advertisement
ജെമിനി (Gemini - മിഥുനം രാശി) മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടേക്കാം. വ്യവസായികൾക്കിടയിൽ പഴയ നിയമപരമായ ചില കാര്യങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. ക്ഷമ കൈവിടരുത്. ബിസിനസ് സംബന്ധമായ സാമ്പത്തിക പ്രശ്നങ്ങൾ വർധിക്കും. ജോലിക്കാർ ബജറ്റ് തയ്യാറാക്കി മുന്നോട്ട് പോകുക. ചെലവുകൾ നിയന്ത്രിക്കണം. അല്ലെങ്കിൽ വായ്പ എടുക്കേണ്ടി വന്നേക്കാം. ദോഷ പരിഹാരം : ശിവലിംഗത്തിൽ ജലം അർപ്പിക്കുക. (Image: Shutterstock)
advertisement
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഈ സമയത്ത് ബിസിനസിൽ പൂർണ ശ്രദ്ധ ആവശ്യമാണ്. ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടരുക. ബിസിനസ് പ്രവർത്തനങ്ങൾ മന്ദഗതിയിലാകും, എന്നാൽ ജോലി ചെയ്യാനുള്ള നിങ്ങളുടെ അഭിനിവേശം നിങ്ങൾക്ക് നേട്ടമുണ്ടാക്കും. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക യാത്രകൾ നടത്തുന്നത് ഗുണം ചെയ്യും. ദോഷ പരിഹാരം : ശ്രീകൃഷ്ണന് മധുരം സമർപ്പിക്കുക (Image: Shutterstock)
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ശ്രമിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടിവരും. ഇന്നു നടത്തുന്ന നിക്ഷേപം നഷ്ടമുണ്ടാക്കും. പണമിടപാടുകൾ വിവേകപൂർവ്വം നടത്തണം. സുരക്ഷിതമായി വാഹനം ഓടിക്കുക. ദോഷ പരിഹാരം : കറുത്ത നായയ്ക്ക് നിറമുള്ള റൊട്ടി കൊടുക്കുക. (Image: Shutterstock)
advertisement
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ ബിസിനസിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ മാറും. ആസൂത്രിതമായി ജോലികൾ പൂർത്തീകരിക്കാൻ ശ്രമിക്കുക. റിസ്ക് നിറഞ്ഞ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കരുത്. ഓഹരി വിപണിയിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും നഷ്ടം ഉണ്ടാകും. കലാപരമായ കഴിവുകൾക്ക് പ്രകടിപ്പിക്കാൻ സാധിക്കും. ദോഷ പരിഹാരം : ഹനുമാൻ ചാലിസ ചൊല്ലുക. (Image: Shutterstock)
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട ഏത് ജോലിയും ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിലുള്ള പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. ഓഫീസിൽ ഏതെങ്കിലും പ്രോജക്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ്, അതിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്തു എന്ന് ഉറപ്പാക്കുക. രാവിലെ മുതൽ തന്നെ നിങ്ങൾക്ക് നല്ല വാർത്തകൾ കേൾക്കാനാകും, അത് നിങ്ങളിൽ ഊർജം നിറക്കും. ദോഷ പരിഹാരം : ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക. (Image: Shutterstock)
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സ മെച്ചപ്പെടും. സ്ത്രീകൾക്ക് ബിസിനസ് ചെയ്യാൻ സമയം അനുകൂലമാണ്, എന്നാൽ നിങ്ങളുടെ പ്ലാനുകൾ ആരുമായും പങ്കിടരുത്. ബിസിനസിൽ നിങ്ങളുടെ എതിരാളികൾ ചെയ്യുന്നത് എന്താണെന്നു കൂടി അറിഞ്ഞിരിക്കണം. ഓഫീസിൽ നടക്കുന്ന ഗൂഢാലോചനകളിൽ നിന്ന് സ്വയം അകന്നുനിൽക്കുക. ഇന്ന് ജോലിഭാരം വർദ്ധിച്ചേക്കാം, എന്നാൽ നിങ്ങളുടെ കഠിനാധ്വാനവും സത്യസന്ധതയും കൊണ്ട് വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂർത്തിയാകും. ദോഷ പരിഹാരം : സുന്ദരകാണ്ഡമോ ഹനുമാൻ ചാലിസയോ 7 തവണ ചൊല്ലുക. Image: Shutterstock)
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അക്കാര്യത്തിൽ പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്. ജോലി മാറാൻ സാധ്യതയുണ്ട്, ഈ മാറ്റം നിങ്ങൾക്ക് ഗുണം ചെയ്യും. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ദോഷ പരിഹാരം : കൂട്ടിലടക്കപ്പെട്ട പക്ഷികളെ തുറന്നു വിടുക (Image: Shutterstock)
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: തൊഴിൽ മേഖലയിൽ ആഗ്രഹിച്ച ഫലം ലഭിക്കും. ബിസിനസിലെ തടസങ്ങൾ താനേ നീങ്ങും. ഓഫിസിൽ ടീം വർക്കിലൂടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. ബന്ധങ്ങളുടെ പ്രയോജനം ലഭിക്കും. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടും. ചിലദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും. ബിസിനസിൽ നിന്നും നല്ല ലാഭത്തിന് സാധ്യതയുണ്ട്. ദോഷ പരിഹാരം: ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക. (Image: Shutterstock)
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ:. നിങ്ങളുടെ ബിസിനസിന്റ വളർച്ചക്ക് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. ജോലികൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. അടുപ്പമുള്ളവരുടെ ഉപദേശമനുസരിച്ച് നിങ്ങൾ പ്രവർത്തിക്കും. ചെലവുകളും ബജറ്റും ശ്രദ്ധിക്കുക. വ്യാപാര ഇടപാടുകളിൽ ജാഗ്രത പാലിക്കുക. തന്ത്രശാലികളെ സൂക്ഷിക്കുക. ഓഫീസിൽ മാനേജ്മെൻ്റിനെ ധിക്കരിക്കരുത്. ദോഷ പരിഹാരം: രാംജിയുടെ ആരതി നടത്തുക. (Image: Shutterstock)
advertisement
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുക. പൊതു ഇടപാടുകളിലും മാധ്യമ സംബന്ധമായ ജോലികളിലും വളരെയധികം ശ്രദ്ധിക്കണം. ഓഫീസിൽ ഉത്തരവാദിത്തത്തോടെ പെരുമാറുക. നിങ്ങളുടെ കരിയറും ബിസിനസ്സും മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. വരവും ചെലവും കഴിഞ്ഞാലും സമ്പാദ്യം ബാക്കിയുണ്ടാകും. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ദോഷ പരിഹാരം: അമ്മയ്ക്ക് മധുര പലഹാരം വാങ്ങി നൽകുക (Image: Shutterstock)