Love Horoscope March 15 | പങ്കാളിയോടൊപ്പം വ്യായാമം ചെയ്യാന് ശ്രമിക്കുക; അനിയോജ്യമായ വിവാഹാലോചന ലഭിക്കും : ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 15ലെ പ്രണയഫലം അറിയാം. ചിങ്ങം രാശിയിൽ ജനിച്ച അവിവാഹിതനാണ് നിങ്ങളെങ്കിൽ ഗാര്ഹിക പ്രശ്നങ്ങള് നിങ്ങളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും ബാധിച്ചേക്കാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി പുതിയ ആരോഗ്യ, ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ബന്ധത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. അവിവാഹിതരായ മേടരാശിക്കാര്‍ അവരുടെ മൂല്യങ്ങള്‍ പങ്കിടുന്ന ഒരു ജീവിത പങ്കാളിയെ കണ്ടെത്തും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പുതിയ തുടക്കങ്ങള്‍ക്കുള്ള സമയമാണിതെന്ന് രാശിഫലത്തില്‍ പറയുന്നു. ആളുകളുടെ മുന്നില്‍ നിങ്ങളുടെ സത്യം പ്രകടിപ്പിക്കാന്‍ ഭയപ്പെടരുത്. കാരണം നിങ്ങളുടെ സത്യസന്ധമായ സ്വഭാവം ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവത്തിന് അനുയോജ്യമായ പെരുമാറ്റമാണിത്. നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതം സ്നേഹവും പ്രണയവും നിറഞ്ഞതായിരിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ സെന്‍സിറ്റീവും അരക്ഷിതാവസ്ഥയും അനുഭവപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. എന്നിരുന്നാലും നിങ്ങളുടെ സ്വഭാവം ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. നിങ്ങളുടെ കൂടുതല്‍ സത്യസന്ധമായ വ്യക്തിത്വം മറ്റുള്ളവര്‍ കാണാന്‍ അനുവദിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ബലഹീനതകളെ ശക്തികളായി അംഗീകരിക്കുക. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതരായ കര്‍ക്കിടക രാശിക്കാര്‍ ഡിജിറ്റല്‍ ലോകത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഡേറ്റിംഗ് ആപ്പുകളിലോ വെര്‍ച്വല്‍ കമ്മ്യൂണിറ്റികളിലോ ബന്ധപ്പെടാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നു. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍, ഒരുപക്ഷേ യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിലേക്ക് സ്നേഹവും പ്രണയവും കൊണ്ടുവരും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരമാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. അത് അഭിപ്രായവ്യത്യാസമോ, സാമ്പത്തിക പ്രശ്നമോ, അല്ലെങ്കില്‍ മുന്‍കാല പ്രശ്നമോ പരിഹരിക്കപ്പെടും. ശാന്തത പാലിക്കുക. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഗാര്‍ഹിക പ്രശ്നങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും ബാധിച്ചേക്കാം.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നിലവിലുള്ള ബന്ധത്തില്‍ പുതുക്കലിന്റെയും വളര്‍ച്ചയുടെയും സമയമാണിതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കുന്നത്. നിങ്ങളുടെ വളര്‍ച്ചയോടുള്ള പ്രതിബദ്ധതയും നിങ്ങളുടെ പങ്കാളിയെ പ്രചോദിപ്പിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ ഈ സമയം ഉപയോഗിക്കുക.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ആത്മപരിശോധനയ്ക്കും സ്വയം കണ്ടെത്തലിനും സമയമെടുക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. സ്വയം ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഹൃദയത്തിന്റെ കാര്യങ്ങളില്‍ ജ്ഞാനപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബോധമനസ്സിനെ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ഇത് നിങ്ങളെത്തന്നെ അറിയാന്‍ അവസരം നല്‍കും. അവിവാഹിതരായ തുലാം രാശിക്കാര്‍ക്ക് നിങ്ങളോടുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളില്‍ നിന്ന് അപ്രതീക്ഷിത സന്ദേശം ലഭിച്ചേക്കാം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പരിപാടികളിലോ വെര്‍ച്വല്‍ പരിപാടികളിലോ പങ്കെടുക്കാന്‍ ഏറ്റവും നല്ല ദിവസമാണിതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ പങ്കാളിയുമായി പങ്കിടാന്‍ മടിക്കരുത്. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് വളരെ അകലെയാണെങ്കില്‍ വീഡിയോ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ദൂരം കുറയ്ക്കാന്‍ ശ്രമിക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിത്തിരക്ക് കാരണം പങ്കാളിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ കഴിയുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം ചില പ്രത്യേക നിമിഷങ്ങള്‍ ചെലവഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. അവരോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അവിസ്മരണീയവും അര്‍ത്ഥവത്തുമാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയില്‍ നിന്നുള്ള ഒരു ചെറിയ അഭിനന്ദനം നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ആരെങ്കിലുമായി അസാധാരണ അഭിമുഖമോ സംഭാഷണമോ ഉണ്ടായിരിക്കാം എന്നാണ് രാശിഫലത്തില്‍ പറയുന്നത്. നിങ്ങളുടെ പതിവ് ഗ്രൂപ്പിന് പുറത്തുള്ള പുതിയ ആളുകളെ കണ്ടുമുട്ടാനും പുതിയ ഓപ്ഷനുകള്‍ പര്യവേക്ഷണം ചെയ്യാനും തുറന്ന മനസ്സുള്ളവരായിരിക്കുക. ഏകാകികളായ മകരം രാശിക്കാര്‍ ഏകാന്തതയില്‍ നിന്ന് മോചനം നേടാന്‍ ബോധപൂര്‍വമായ ശ്രമം നടത്തും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാം. അത് നിങ്ങളുടെ പങ്കാളിയെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. അതിനാല്‍ നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയുക. നിങ്ങളുടെ വികാരങ്ങള്‍ പങ്കുവെക്കുന്നത് നിങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കാന്‍ അവരെ സഹായിക്കും. ഇത് ബന്ധത്തിലെ വൈകാരിക ബന്ധം വര്‍ദ്ധിപ്പിക്കും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുമിച്ച് ചര്‍ച്ച ചെയ്യാന്‍ ഏറ്റവും നല്ല സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. വിവാഹം ഒരു പ്രധാന തീരുമാനമാണ്. സമയമെടുത്ത് ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം ജീവിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന് ഉറപ്പാക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള ബന്ധം സ്ഥാപിക്കുക. അത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുക.