Love Horoscope Dec 18 | പങ്കാളിയോട് പിണങ്ങും; പ്രണയിനിയ്ക്കായി അനാവശ്യമായി പണം ചെലവാക്കരുത്: പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 18ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലും പങ്കാളിയുമായുള്ള ബന്ധത്തിലും അല്‍പ്പം ആശങ്കകള്‍ നിലനില്‍ക്കും. നിങ്ങളുടെ പങ്കാളിയോട് സ്നേഹം പ്രകടിപ്പിക്കണം. അവര്‍ക്കായി സമയം ചെലവഴിക്കണം. ജോലിത്തിരക്കിനിടയിലും അവര്‍ക്കായി കുറച്ച് സമയം കണ്ടെത്തണം.
advertisement
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അനുകൂലദിവസമാണിന്ന്. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടും. നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കരുത്. അതില്‍ പിന്നീട് നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വരും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടും. അവിഹിത ബന്ധങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ വളരെ സൂക്ഷിച്ച് മുന്നോട്ടുപോകണം. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. അവരെ വഞ്ചിക്കരുത്.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് രാശിഫലത്തില്‍ പറയുന്നു. മറ്റുള്ളവരുടെ സ്വാധീനത്തില്‍പ്പെട്ട് നിങ്ങളുടെ ജീവിതരീതിയില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. നെഗറ്റീവ് ചിന്തകള്‍ പരമാവധി ഒഴിവാക്കണം. പങ്കാളിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത വെളിപ്പെടുത്തണം. അല്ലെങ്കില്‍ ബന്ധങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാകും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അവിവിഹിത ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. റിസ്കെടുക്കാന്‍ നിങ്ങള്‍ മുതിരും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബാംഗങ്ങള്‍ മറ്റുള്ള അംഗങ്ങളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടും. അതില്‍ നിന്നും ഒഴിവായി നില്‍ക്കണം. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും ശ്രമിക്കണം. പങ്കാളിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന സ്വഭാവം ഒഴിവാക്കണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിനുള്ളില്‍ ചില പ്രശ്നങ്ങളുണ്ടാകും. അത് പരിഹരിക്കാന്‍ ശ്രമിക്കണം. കുടുംബത്തിനോട് നിങ്ങള്‍ക്കുള്ള സ്നേഹം വെളിപ്പെടുത്താന്‍ പറ്റിയ സമയമാണിത്. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും ഈ ദിവസം പ്രതീക്ഷിക്കാം.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരുമായി നിങ്ങള്‍ നിരന്തരം തര്‍ക്കങ്ങളിലേര്‍പ്പെടും. നിങ്ങളെപ്പറ്റി മറ്റുള്ളവര്‍ സംസാരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ നിങ്ങളുടെ സ്വീകാര്യത വര്‍ധിക്കും. അവരുടെ സ്നേഹം നിങ്ങള്‍ ആസ്വദിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് മികച്ച അനുഭവങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും.