Love Horoscope Dec 13 | ദേഷ്യം നിയന്ത്രിക്കണം; പങ്കാളിയുടെ സ്നേഹം തിരിച്ചറിയും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 13ലെ രാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ചതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ കാമുകന്‍ നിങ്ങളെ സാമ്പത്തികമായി സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ മാനിക്കും. നിങ്ങളുടെ ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയാനുഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കണം. മറ്റൊരാളെ സ്നേഹിക്കുന്ന വ്യക്തിയോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. അതിനാല്‍ നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രണയ ജീവിതം സാധാരണ നിലയിലായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വിവാഹജീവിതം സാധാരണഗതിയിലാകും. പങ്കാളിയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ മനസിലാക്കാനും അവരെ ബഹുമാനിക്കാനും ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പങ്കാളിയെ വെറുതെ കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കണം. പങ്കാളിയുമായി വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങള്‍ക്ക് അനുകൂല ദിവസമാണിന്ന്. പ്രണയബന്ധത്തില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയെ സംശയിക്കാനിടവരും. പങ്കാളിയുമായി സമയം ചെലവഴിക്കും. പങ്കാളിയുടെ ആരോഗ്യത്തെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടും. പ്രണയപങ്കാളിയോടൊപ്പം ഒന്നിച്ച് കഴിയാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ വെറുതെ വിമര്‍ശിക്കുന്നത് നിങ്ങളുടെ ബന്ധം തകര്‍ക്കും. അവരെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അവര്‍ക്ക് ആവശ്യമായ ഉപദേശവും കൊടുക്കണം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. മുതിര്‍ന്നവരെ ബഹുമാനിക്കണം. ബന്ധങ്ങള്‍ ശക്തിപ്പെടും. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസില്‍ തോന്നുന്ന എല്ലാകാര്യവും തുറന്ന് പറയേണ്ടതില്ല. അതില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരും. പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് അനുകൂല ദിവസമാണിന്ന്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം പങ്കാളി നിങ്ങള്‍ക്കായി പാചകം ചെയ്യും. പ്രണയിതാക്കള്‍ക്കും അനുകൂലദിവസമാണിന്ന്. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയെ കാണാന്‍ ആഗ്രഹിക്കും. എന്നാല്‍ അത് നടക്കില്ല. പങ്കാളി നിങ്ങളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കും. പ്രിയപ്പെട്ടവരുടെ സ്നേഹം ആസ്വദിക്കാന്‍ കഴിയും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്ക് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിച്ചെന്ന് വരില്ല. തിരക്കുകള്‍ മാറ്റിവെച്ച് പരസ്പരം തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞുശരിയാക്കണം
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ചിലര്‍ നിങ്ങളുടെ സ്വകാര്യതെ മാനിക്കാതെ പെരുമാറുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകില്ല. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കില്ല. ഇത് നിങ്ങളെ വൈകാരികമായി തകര്‍ക്കും.