advertisement

ഖമനയിയെ ഇസ്രായേൽ കുരുക്കിയത് ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത്!

Last Updated:

ഇറാനിലെ പ്രതിഷേധക്കാരെയും സർക്കാരിനെതിരെയുള്ളവരെയും നിരീക്ഷിക്കാൻ സ്ഥാപിച്ച വിപുലമായ ക്യാമറ ശൃംഖലയെ മൊസാദ് ഹാക്ക് ചെയ്യുകയായിരുന്നു

News18
News18
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിലേക്ക് നയിച്ച ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ടെഹ്‌റാനിലെ ഗതാഗത നിയന്ത്രണ ക്യാമറകൾ ഹാക്ക് ചെയ്താണ് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ഖമനയിയുടെ നീക്കങ്ങൾ നിരീക്ഷിച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ പ്രതിഷേധക്കാരെയും സർക്കാരിനെതിരെയുള്ളവരെയും നിരീക്ഷിക്കാൻ സ്ഥാപിച്ച വിപുലമായ ക്യാമറ ശൃംഖലയെ മൊസാദ് ഹാക്ക് ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുൻപേ ഈ ക്യാമറകളിൽ പ്രവേശനം നേടിയ ഇസ്രായേൽ, ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ എവിടെയാണ് പാർക്ക് ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ഇതിലൂടെ ഉദ്യോഗസ്ഥരുടെ വിലാസം, ജോലി സമയം, അവർ ആർക്കാണ് സുരക്ഷ നൽകുന്നത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഫയലുകൾ ഇസ്രായേൽ തയ്യാറാക്കിയിരുന്നു.
ഖമനയി കൊല്ലപ്പെട്ട ടെഹ്‌റാനിലെ പാസ്ചർ സ്ട്രീറ്റിലെ മൊബൈൽ സേവനങ്ങൾ ആക്രമണസമയത്ത് ഇസ്രായേലും അമേരിക്കയും ചേർന്ന് തടസ്സപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാനായിരുന്നു ഈ നീക്കം. "ഞങ്ങൾക്ക് ജെറൂസലേം അറിയാവുന്നത് പോലെ തന്നെ ടെഹ്‌റാനെയും അറിയാമായിരുന്നു" എന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
advertisement
ഇറാൻ നേതൃത്വത്തെക്കുറിച്ചുള്ള വിവരശേഖരം വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളും അൽഗോരിതങ്ങളുമാണ് ഇസ്രായേൽ ഉപയോഗിച്ചത്. ഇത് ഖമേനിയുടെ ഓരോ നീക്കവും നിമിഷനേരം കൊണ്ട് കണ്ടെത്താൻ അവരെ സഹായിച്ചു. ഇതിന് പുറമെ അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്ക് ഇറാൻ നേതൃത്വത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സ്രോതസ്സിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഖമനയിയെ ഇസ്രായേൽ കുരുക്കിയത് ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത്!
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement