Money Mantra Sep 8 | ബിസിനസിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും; ആർഭാടങ്ങൾ ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:ASHLI
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 8 ലെ സാമ്പത്തിക ഫലം അറിയാം.
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർ ഈ ദിവസം ചില ബിസിനസ് തിരക്കുകൾ കാരണം, ഉച്ച മുതൽ വൈകുന്നേരം വരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ബിസിനസുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾ ചില യാത്രകൾ നടത്തും. അത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം ലക്ഷ്മീ ദേവിക്ക് പായസം സമർപ്പിക്കുക
advertisement
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാരിൽ ഈ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കും. അതിനാൽ നിങ്ങളുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കും. ആർഭാടങ്ങളിൽ നിന്നും അനാവശ്യ വിവാദങ്ങളിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദോഷ പരിഹാരം: ഇടവ രാശിക്കാർ എല്ലാ രാത്രിയും ഒരു കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക
advertisement
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഈ ദിവസം പെട്ടെന്ന് ബിസിനസ്സിൽ ഒരു വലിയ തുക ലഭിക്കാൻ സാധ്യത ഉണ്ട് . അതിനാൽ നിങ്ങൾ വളരയധികം സന്തോഷിക്കും. നിങ്ങളുടെ പങ്കാളിക്കു വേണ്ടി ഇന്ന് കുറച്ച് ഷോപ്പിംഗ് നടത്താം. നിങ്ങൾ വരുമാനവും ചെലവും കണക്കാക്കി ബജറ്റ് തയ്യാറാക്കണം. അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അത് ബാധിച്ചേക്കാം. അതോടൊപ്പം അനാവശ്യ ചെലവുകളും ഒഴിവാക്കുക. ഇന്ന് നിങ്ങൾ ഏത് ജോലി ചെയ്താലും അതിന്റെ ഫലം ലഭിക്കാൻ അൽപം സമയമെടുക്കും. ദോഷ പരിഹാരം: മിഥുനം രാശിക്കാർ ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് ഹനുമാന് വെറ്റില സമർപ്പിക്കുക
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ചില പുതിയ ശ്രമങ്ങൾ നടത്തും, അതിൽ നിങ്ങൾ വിജയിക്കുകയും നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്യും. വൈകുന്നേരം വീട്ടിൽ അതിഥികൾ എത്തുന്നതിനാൽ അവർക്കായി പണം ചെലവഴിക്കേണ്ടി വരും. ബിസിനസിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ താനേ പരിഹാരമുണ്ടാകും. ദോഷ പരിഹാരം: ഇന്ന് നിങ്ങൾ ഹനുമാനോട് പ്രാർത്ഥിക്കുകയും ഹനുമാൻ ചാലിസ വായിക്കുകയും ചെയ്യുക,
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർ ഈ ദിവസം ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കും. ബിസിനസിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സഹോദരനുമായി പങ്കുവെക്കും, അത് നിങ്ങൾക്ക് ഗുണം ചെയ്യുകയും പിന്നീടങ്ങോട്ട് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. ജോലിയുള്ള ആളുകൾ പാർട്ട് ടൈം ജോലി ചെയ്യാനും ആലോചിക്കേക്കാം. അതിന് അവർക്ക് സമയം കണ്ടെത്താനാകും. ബിസിനസ് ചെയ്യുന്നവർക്ക് ചില പുതിയ ഡീലുകൾ ലഭിക്കും. ദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് ഹനുമാനോട് പ്രാർത്ഥിക്കുക
advertisement
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർക്ക് ഈ ദിവസം ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഇന്ന്, നിങ്ങൾ നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ, അത് ഭാവിയിൽ ദോഷം ചെയ്യും. അതിനാൽ പണം വിവേകത്തോടെ ചെലവഴിക്കുക. ദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം ബജ്‌റംഗ് ബാൻ ചൊല്ലുകയും ഹനുമാനോട് പ്രാർത്ഥിക്കുകയും ചെയ്യുക
advertisement
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം ഏത് ജോലി ചെയ്താലും അതിൽ നിങ്ങൾക്ക് പൂർണ വിജയം ലഭിക്കും. നിങ്ങൾക്കിഷ്ടമുള്ള ജോലിയായിരിക്കും ഇന്ന് ചെയ്യുന്നത് . അതിനാൽ തൊഴിലിടത്തിലും നിങ്ങൾക്ക് സന്തോഷം ലഭിക്കും. ചുറ്റുമുള്ള പരിസ്ഥിതി നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥർ നിങ്ങളെ പ്രശംസിക്കും. നിങ്ങൾ ഇന്ന് ഒരു വസ്തു വാങ്ങാൻ പോകുകയാണെങ്കിൽ, അതിന്റെ എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അല്ലാത്തപക്ഷം നഷ്ടം ഉണ്ടായേക്കാം.ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം ആൽ മരത്തിനു ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാരെ ഈ ദിവസം ശത്രുപക്ഷം ജോലിയിലും ബിസിനസിലും നിങ്ങളെ തകർക്കാർ ശ്രമിക്കും. എന്നാൽ നിങ്ങൾ ജാഗ്രത പാലിക്കണം. കണ്ണും കാതും തുറന്ന് ജാഗ്രതയോടെ പ്രവർത്തിക്കണം. ബിസിനസിൽ ലാഭത്തേക്കാൾ കൂടുതൽ ചെലവുകൾ ഉണ്ടാകും. ഇതു മൂലം നിങ്ങൾ വിഷമിക്കും. ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം ഹനുമാനെ ആരാധിക്കുകയും അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കുകയും ചെയ്യുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ധനു രാശിക്കാരുടെ ഹനുമാനെ ആരാധിക്കുകയും അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾക്ക് ശാരീരികവും സാമ്പത്തികവുമായ അഭിവൃദ്ധി ഉണ്ടാകും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും നിങ്ങൾ പൂർത്തിയാക്കുകയും കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും, ഇത് നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കും. ബിസിനസിന് ആരുടെയെങ്കിലും ഉപദേശം ആവശ്യമായി വരും. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനാകും. ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ദാനം ചെയ്യുക.
advertisement
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം സഹോദരങ്ങളും ബിസിനസ് പങ്കാളികളും തമ്മിലുള്ള അകൽച്ച കാരണം, ദിവസം മുഴുവൻ അസ്വസ്ഥത അനുഭവപ്പെടാം. നിങ്ങൾ ഒരു കടയോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ജീവിത പങ്കാളിയുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലതാണ്. ശത്രുക്കൾ നിങ്ങളെ അനാവശ്യമായി ശല്യപ്പെടുത്താൻ ശ്രമിക്കും, നിങ്ങളുടെ പുരോഗതി കണ്ട് അവർ അസ്വസ്ഥരായേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് പഠനസംബന്ധിയായ കാര്യങ്ങൾക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കും.ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം ഹനുമാൻ ചാലിസ 11 തവണ ചൊല്ലുക.
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർക്ക് ഈ ദിവസം ബിസിനസിൽ വലിയ ലാഭത്തിന് സാധ്യതയുണ്ട്. ഇതോടൊപ്പം, ചില ബിസിനസ് യാത്രകളും നിങ്ങൾ നടത്തും, അതുവഴി നിങ്ങൾക്ക് പ്രയോജനം ലഭിക്കും. വിദേശത്ത് ബിസിനസ് നടത്തുന്നവർക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. ഒരു സുഹൃത്തിന്റെ സഹായത്തോടെ, നിങ്ങൾക്ക് മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം ഹനുമാൻജിക്ക് കടല കൊണ്ടുണ്ടാക്കിയ ലഡു സമർപ്പിക്കുക
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരിൽ ഈ ദിവസം ജോലി ചെയ്യുന്ന ആളുകളുടെ ജോലിഭാരം വർദ്ധിക്കും. അതുമൂലം അവർക്ക് ചില പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ ഇന്നു വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. സ്വത്ത് സംബന്ധമായ എന്തെങ്കിലും തർക്കം നടക്കുന്നുണ്ടെങ്കിൽ അതിൽ വിജയം നിങ്ങൾക്കൊപ്പം ആയിരിക്കും. ദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുക.